കേന്ദ്ര പൊതുമേഖലാ വ്യവസായ സംരംഭങ്ങൾക്ക് ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവികളാണ് മഹാരത്‌ന, നവരത്‌ന, മിനിരത്‌ന എന്നിവ.

മഹാരത്‌ന പദവിതിരുത്തുക

ശരാശരി 25,000 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്കാണ് മഹാരത്‌ന പദവി ലഭിക്കുക. മാത്രമല്ല, കമ്പനിയുടെ ശരാശരി വാർഷിക ആസ്തിമൂല്യം 15,000 കോടി രൂപ വേണം. കൂടാതെ അവസാന മൂന്നു വർഷം അറ്റാദായം 5,000 കോടിയിൽ കുറയാനും പാടില്ല. ഓഹരി വിപണിയിൽ സെബിയുടെ നിയന്ത്രണനിർദ്ദേശങ്ങൾ അനുസരിച്ച് ലിസ്റ്റ് ചെയ്ത നവരത്‌ന കമ്പനികൾക്കാണ് മഹാരത്‌ന പദവി നൽകുന്നത്.

മഹാരത്‌ന പദവി ലഭിക്കുന്ന കമ്പനികൾക്ക് 5000 കോടി രൂപയുടെ വരെ സംയുക്ത സംരംഭങ്ങൾക്കും മറ്റും സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ല. നവരത്‌ന കമ്പനികൾക്ക് ഇതിന്റെ പരിധി 1000 കോടി രൂപയാണ്.

മഹാരത്‌ന കമ്പനികൾതിരുത്തുക

പൊതുമേഖലയിലെ 5 കമ്പനികൾക്ക് ഇപ്പോൾ മഹാരത്‌ന പദവി ലഭിച്ചിട്ടുണ്ട്

  1. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി)
  2. നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി)
  3. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി)
  4. സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ)
  5. കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ)

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മഹാരത്ന_കമ്പനികൾ&oldid=3640647" എന്ന താളിൽനിന്ന് ശേഖരിച്ചത്