മഹാബലേശ്വർ സെയിൽ
മറാഠി, കൊങ്കിണി ഭാഷകളിലെ ഒരു സാഹിത്യകാരനും അഖില ഭാരത കൊങ്കണി പരിഷദിന്റെ മുൻ അധ്യക്ഷനുമാണ് മഹാബലേശ്വർ സെയിൽ (ജനനം: 1943 ഓഗസ്റ്റ് 4).[1][2] ഇദ്ദേഹത്തിന്റെ ഹൗട്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻ ലഭിച്ചിരുന്നു.[3][4]
മഹാബലേശ്വർ സെയിൽ महाबळेश्वर सैल | |
---|---|
ജനനം | ഷേജാഗാഗ്, മാജലി, കർണാടക, ഇന്ത്യ | 4 ഓഗസ്റ്റ് 1943
തൊഴിൽ | സാഹിത്യകാരൻ |
ഭാഷ | കൊങ്കണി ഭാഷ, മറാഠി ഭാഷ |
ദേശീയത | ഇന്ത്യൻ |
ആദ്യകാല ജീവിതം
തിരുത്തുക1943 ഓഗസ്റ്റ് 4-ന് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള മാജലി ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് മഹാബലേശ്വർ സെയ്ൽ ജനിച്ചത്. പിതാവ് ഒരു പട്ടാളക്കാരനായിരുന്നു. പിതാവിന്റെ മരണശേഷം സ്കൂൾ പഠനം അവസാനിപ്പിച്ച മഹാബലേശ്വറിനു കൃഷിപ്പണി ചെയ്യേണ്ടതായി വന്നു. എട്ടാം ക്ലാസു വരെയാണ് ഔപചാരിക വിദ്യാഭ്യാസം.[5] വർഷങ്ങൾക്കുശേഷം ഇന്ത്യൻ കരസേനയിൽ ചേർന്ന മഹാബലേശ്വർ 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തിട്ടുമുണ്ട്.[6][7] 1964-65 കാലഘട്ടത്തിൽ ഐക്യരാഷ്ട്രസഭ സമാധാന സേനയ്ക്കു വേണ്ടി ഇസ്രായേൽ-ഈജിപ്ത് അതിർത്തിയിലും സേവനമനുഷ്ഠിച്ചു.[8] പിന്നീട് വനം വകുപ്പിലും ഗോവ - ദാമൻ ദിയു പോലീസിലും ഇന്ത്യൻ തപാൽ വകുപ്പിലും പ്രവർത്തിച്ചു.[9][10]
സാഹിത്യം
തിരുത്തുകആദ്യകാലത്ത് മറാഠി ഭാഷയിൽ എഴുതിത്തുടങ്ങിയ മഹാബലേശ്വർ സൈൽ പിന്നീട് കൊങ്കണി ഭാഷയിലും എഴുതുവാൻ ആരംഭിച്ചു.[11] അദ്ദേഹത്തിന്റെ ആദ്യത്തെ കഥ സപ്താഹിക് നവയുഗ് മാസികയിലാണ് പ്രസിദ്ധീകരിച്ചത്.[12][13] മറാത്തിയിലും കൊങ്കിണിയിലുമായി ധാരാളം കഥകളും നോവലുകളും ബാലസാഹിത്യ കൃതികളും രചിച്ചു.[14] 1996-ൽ രചിച്ച കാളി ഗംഗ ആണ് മഹാബലേശ്വർ രചിച്ച ആദ്യത്തെ കൊങ്കിണി നോവൽ.[15] കർണാടകയിലെ കാളി നദിയുടെ തീരത്തെ കർഷകരുടെ ജീവിതമാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം.[16] 1993-ൽ മഹാബലേശ്വർ സെയിൽ രചിച്ച തരംഗാ എന്ന ചെറുകഥയ്ക്ക് ആ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[17] കൊങ്കിണി ഭാഷയിൽ അദൃഷ്ട്, അരണ്യകാണ്ഠ്, യുഗ് സംവാർ, ഖോൽ ഖോൽ മൂളാ, വിഖാർ വിൾഖോ, മാതി ആനി മലബ്, സൈം ദേവ്, താണ്ഡവ്, ബന്ധ് ദർവാസ എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.[18][19] അദൃഷ്ട് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കൊങ്കിണി ചലച്ചിത്രമാണ് Paltadacho Munis.[20][21] പഡ്തജേ താരു, തരംഗാ, ബയണേറ്റ് ഫൈറ്റിംഗ്, നിമാണോ അശ്വത്ഥാമാ, ഡൂൺ മൂളംചേ ഝാത് എന്നിവയാണ് മഹാബലേശ്വർ രചിച്ച ചെറുകഥാസമാഹാരങ്ങൾ.[22][23]
രചനാശൈലി
തിരുത്തുകമഹാബലേശ്വർ സെയിലിന്റെ നോവലുകളിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കാണാവുന്നതാണ്.[24] കർവാർ മേഖലയിൽ ഉപയോഗിക്കുന്ന കൊങ്കിണി ഭാഷാപദങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ ധാരാളമായി കണ്ടുവരുന്നു. കൊങ്കിണി ഭാഷയിൽ മഹാബലേശ്വർ രചിച്ച യുഗ് സംവാർ, മറാത്തി ഭാഷയിൽ രചിച്ച താണ്ഡവ് എന്നീ നോവലുകളിലെ പ്രതിപാദ്യവിഷയം ഗോവയിലെ മതവിചാരണയാണ്.[25] രണ്ടു നോവലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.[26] ലഹരിമരുന്നു വിഷയം പ്രമേയമാക്കി വിഖാർ വിൽഖോ എന്നൊരു നോവലും മഹാബലേശ്വർ രചിച്ചിട്ടുണ്ട്.[27] മൺകലങ്ങൾ നിർമ്മിക്കുന്നവരുടെ ജീവിതം പശ്ചാത്തലമാക്കി രചിച്ച ഹാവ്ടൺ എന്ന നോവലിനു 2016-ലെ സരസ്വതി സമ്മാൻ ലഭിക്കുകയുണ്ടായി.[28][29]
ബഹുമതികൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1993[30]
- ഡോ. ടി.എം.എ. പൈ അവാർഡ് (1997)[31]
- ഗോവ കലാ അക്കാദമി അവാർഡ് (1989, 1996)[32]
- ഗോവൻ സർക്കാരിന്റെ സാംസ്കാരിക പുരസ്കാരം (2006)[33]
- കഥാ പുരസ്കാരം (2007)[34]
- ഗോവൻ സർക്കാരിന്റെ സാഹിത്യ പുരസ്കാരം (2007)[35]
- വിമല വി. പൈ വിശ്വ കൊങ്കിണി സാഹിത്യ പുരസ്കാർ (2010)[36]
- സരസ്വതി സമ്മാൻ (2016)[37][38]
അവലംബം
തിരുത്തുക- ↑ Sumit, Roy. "भारत -पाक सीमा पर युद्ध लड़ चुके हैं महाबलेश्वर सैल, अब साहित्य के मिला ये बड़ा सम्मान". NDTV India (in ഹിന്ദി). Retrieved 22 March 2017.
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-01. Retrieved 2018-07-01.
- ↑ "Konkani author Mahabaleshwar Sail gets Saraswati Samman". Business Standard. Retrieved 22 March 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ https://khabar.ndtv.com/news/literature/konkani-author-mahabaleshwar-sail-gets-saraswati-samman-1668148
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/Mahabaleshwar-Sail-chosen-for-Konkani-award/article15783290.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
- ↑ http://www.edristi.in/en/mahabaleshwar-sail-honoured-saraswati-samman-2016/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-02. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-04-14. Retrieved 2018-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-19. Retrieved 2018-07-01.
- ↑ https://harpercollins.co.in/book/age-of-frenzy/
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ http://www.loksatta.com/vyakhtivedh-news/mahabaleshwar-sail-1430394/
- ↑ "AKADEMI AWARDS KONKANI (Since 1977)". Sahitya Akademi. Sahitya Akademi. Archived from the original on 2016-03-04. Retrieved 22 March 2017.
- ↑ http://www.mangaloretoday.com/main/Vimala-V-Pai-Vishwa-Konkani-Award-to-Konkani-Novelist-Mahabaleshwar-Sail.html

- ↑ "Mahabaleshwar Sail chosen for Konkani award". The Hindu. Retrieved 22 March 2017.
- ↑ http://www.thehindu.com/news/national/konkani-writer-gets-saraswati-samman/article17436790.ece