മഹാനിക്കിഴങ്ങ്
Decalepis ജനുസിലെ ഒരു സ്പീഷിസാണ് മഹാനിക്കിഴങ്ങ്. (ശാസ്ത്രീയനാമം: Decalepis hamiltonii). തെക്കേഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് ഈ വള്ളിച്ചെടി. വലിയകിഴങ്ങുകൾ ഉണ്ടാകുന്ന ഈ ചെടിയിൽ 2-3 വർഷമാകുമ്പോഴേക്കും 15-20 കിലോ തൂക്കമുള്ള കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള മഹാനിക്കിഴങ്ങിന്റെ അമിതമായ ആവശ്യകത ഇതിനെ വംശനാശഭീഷണിയിലാക്കിയിട്ടുണ്ട്. [1] കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.[2]
മഹാനിക്കിഴങ്ങ് | |
---|---|
ചിത്രം ഇവിടെ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Decalepis
|
Species: | D. hamiltonii
|
Binomial name | |
Decalepis hamiltonii | |
Synonyms | |
|
വിദേശത്ത് മഹാനിക്കിഴങ്ങിന് ഉണ്ടാവുന്ന വർദ്ധിച്ച ആവശ്യകതയും തന്മൂലം ഉണ്ടാവുന്ന അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നതായി കാണുന്നു.[3]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കായയുടെ ചിത്രം Archived 2012-01-21 at the Wayback Machine.
- കാണുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine.
- http://patentscope.wipo.int/search/en/WO2005063272
വിക്കിസ്പീഷിസിൽ Decalepis hamiltonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Decalepis hamiltonii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.