ആന്റിഓക്സിഡന്റ്
ഇതരതന്മാത്രകളുടെ ഓക്സീകരണത്തെ തടയുന്ന തന്മാത്രകളാണ് ആന്റിഓക്സിഡന്റുകൾ. ഇവയ്ക്ക് കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ നശിപ്പിച്ച് കോശനാശനം തടയാനുള്ള കഴിവുണ്ട്. ബീറ്റാ കരോട്ടീൻ, ലൈക്കോപ്പീൻ, ല്യൂട്ടീൻ, സെലീനിയം, ജീവകം എ, ജീവകം സി, ജീവകം ഇ എന്നിവ പ്രധാന ആന്റിഓക്സിഡന്റുകളാണ്.[1]
പ്രവർത്തനം
തിരുത്തുകസാധാരണഗതിയിൽ ഒരു ഓക്സീകരണപ്രവർത്തനത്തിൽ ഒരു പദാർത്ഥത്തിൽ നിന്നും ഇലക്ട്രോണുകളെയോ ഹൈഡ്രജനേയോ ഒരു ഓക്സീകാരിയിലേയ്ക്ക് കൈമാറുന്നു. അതുവഴി ഓക്സീകാരി ഒരു ഇലക്ട്രോൺ സ്വീകാരിയായി പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി നിരവധി സ്വതന്ത്ര റാഡിക്കലുകളുണ്ടാകുന്നു. പുതുതായി രൂപപ്പെടുന്ന സ്വതന്ത്ര റാഡിക്കലുകൾക്ക് നിമിഷങ്ങൾക്കകം ഒരു ശൃംഖലാരാസപ്രവർത്തനം തുടങ്ങാൻ കഴിയുന്നു. കോശങ്ങളിൽ നടക്കുന്ന ഇത്തരം ശൃംഖലാപ്രവർത്തനങ്ങൾ കോശത്തെ നശിപ്പിക്കുന്നതിനുകാരണമാകുന്നു. ആന്റിഓക്സിഡന്റുകൾക്ക് സ്വതന്ത്രറാഡിക്കലുകളെ നീക്കം ചെയ്യുന്നതിനും ഓക്സീകരണപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനും ശൃംഖലാപ്രവർത്തനങ്ങളെ തടയുന്നതിനുമുള്ള കഴിവുണ്ട്. [2]
ജീവകോശങ്ങളിലെ സ്വതന്ത്രറാഡിക്കലുകൾ
തിരുത്തുകഹൈഡ്രജൻ പെറോക്സൈഡ്, ഹൈപ്പോക്ലോറസ് ആസിഡ് എന്നിവയ്ക്കൊപ്പം സ്വതന്ത്രറാഡിക്കലുകളായ ഹൈഡ്രോക്സിൽ റാഡിക്കലിനും സൂപ്പർ ഓക്സൈഡ് ആനയോണിനും മിക്ക ജൈവതന്മാത്രകളുമായി രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയും. ഡി.എൻ.എ. തന്മാത്രകളേയോ മാംസ്യതന്മാത്രകളേയോ ഓക്സീകരിച്ചോ കൊഴുപ്പുകളെ പെറോക്സിഡേഷന് വിധേയമാക്കിയോ ഇവ കോശനാശത്തിന് കാരണമാകുന്നു. ഇത്തരത്തിലുള്ള നശീകരണക്ഷമതന്മാത്രകളെ നശിപ്പിക്കുകയാണ് ആന്റിഓക്സിഡന്റുകൾ ചെയ്യുന്നത്.[3]
പ്രധാന ആന്റിഓക്സിഡന്റുകൾ
തിരുത്തുകഅസ്കോർബിക് അമ്ലം
തിരുത്തുകഗ്ലൂട്ടാതയോൺ
തിരുത്തുകലിപ്പോയിക് അമ്ലം
തിരുത്തുകയൂറിക് അമ്ലം
തിരുത്തുകകരോട്ടീൻ
തിരുത്തുകആൽഫാ ടോക്കോഫെറോൾ
തിരുത്തുകയൂബിക്നിനോൾ
തിരുത്തുകഭക്ഷണത്തിലെ ആന്റിഓക്സിഡന്റുകളെ അളക്കുന്ന വിധം
തിരുത്തുകഓക്സിജൻ റാഡിക്കൽ അബ്സോർബൻസ് കപ്പാസിറ്റി അനുരിച്ചാണ് ഭക്ഷ്യവസ്തുക്കളിലെ ആന്റിഓക്സിഡന്റുകളുടെ അളവ് ഗണിച്ചെടുക്കുന്നത്. ഫോളിൻ- സിയോകാൽട്യൂ റിയേജന്റ് ഉപയോഗിച്ചും ഇത് തിരിച്ചറിയാം.