മസ്നവി
വിഖ്യാത സൂഫി ചിന്തകനും പേർഷ്യൻ കവിയും ദാർശനികനുമൊക്കെയായിരുന്ന ജലാലുദ്ദീൻ റൂമിയുടെ ഏറ്റവും പ്രശസ്തമായ രചനയാണ് ദേറി പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ബൃഹത്ത് കാവ്യമായ മസ്നവി. മസ്നവി എ മഅനവി എന്നാണ് മുഴുവൻ പേര്.
പേരിനു പിന്നിൽ
തിരുത്തുകമസ്നവി എന്നാൽ ഈരടികൾ എന്നർത്ഥം. അന്ത്യ പ്രാസമുള്ള ഈരടികളയാണ് മസ്നവികൾ എന്നു പറയുന്നത്. മഅനവി എന്നാൽ അഗാധമായ ജ്ഞാനം , ശ്രേഷ്ഠമായ ഉൾക്കാഴ്ച്ച എന്നൊക്കെയും. ജ്ഞാനം വീശുന്ന ഈരടികൾ എന്ന് വിവക്ഷ.
ഗ്രന്ഥ രൂപം
തിരുത്തുകനിത്യ ജീവിതത്തിൽ പ്രചരിതമായിരുന്ന നാടൻ കഥകളും, സംഭവങ്ങളും , ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും എnടുത്ത സാരോപദേശ വിവരണങ്ങളും കാവ്യാത്മകമായി പുനരാവിഷക്കരിക്കുകയാണ് റൂമി ഇവിടെ. അവയ്ക്കെല്ലാം ഒരോ ഗുണ പാഠങ്ങളും നൽക്കുന്നു. എന്നാൽ ഈ വ്യാഖ്യാനങ്ങൾക്കെല്ലാം റൂമി നൽകുന്നത് ഒരു സൂഫി കാഴ്ച്ചപാടാണ് . ഒരിടത്ത് സമാധാനമായി ഇരുന്ന് ജീവിതം എന്ത് അതിന്റെ അർത്ഥമെന്ത് എന്ന് ആലോചിക്കാൻ തയ്യാറുള്ള ആരും വായിച്ചിരിക്കേണ്ടുന്ന കൃതി എന്ന് മസ്നവി വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1]
മലയാള വിവർത്തനം
തിരുത്തുകമൂലഭാഷയായ പാഴ്സിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം.ആറു വോള്യങ്ങളിലായി ഇരുപത്തിയേഴായിരത്തോളം വരികളുൾക്കൊള്ളുന്നതും പതിമൂന്നാം ശതകത്തിൽ പാഴ്‌സിഭാഷയിൽ സൂഫികവി ജലാലുദ്ദീൻ റൂമി രചിച്ചതുമായ മസ്‌നവി എന്ന ബൃഹദ്ഗ്രന്ഥത്തിൽ നിന്നുള്ള ആദ്യത്തെ നാനൂറിൽപ്പരം വരികളുടെ പദ്യപരിഭാഷയും വിശദമായ ആസ്വാദനവും.
പരിഭാഷ, വ്യാഖ്യാനം: സി.ഹംസ
രചനാചരിത്രം
തിരുത്തുകതന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ച് വർങ്ങളിലായിട്ടാണ് ഈ മഹാ കാവ്യം റൂമി രചിക്കുന്നത്. (രചന കാലം 1258-1273) . അവസാന ഭാഗം പൂർത്തീകരിക്കും മുമ്പ് തന്റെ 67ആം വയസ്സിൽ റൂമി മരണമടയുകയുണ്ടായി.
റൂമിയുടെ മുൻ തലമുറക്കാരായിരുന്ന സൂഫി ശ്രേഷ്ഠരായ സനായിയുടേയും, ഫരീദ് അത്താറിന്റേയും കൃതികൾ റൂമിയുടെ ശിഷ്യർ ഭക്തിപൂർവ്വം വായിക്കുകയും അതിൽ രമിക്കുകയും ചെയ്യുന്നുണ്ട്. ആ നിലവാരമുള്ള ഒരു കൃതി രചിക്കാൻ റൂമിയുടെ ശിഷ്യ പ്രധാനിയായ ഹുസാമുദ്ദീൻ ആവശ്യപ്പെട്ടത് പ്രകാരമാണത്രെ റൂമി മസ്നവിയുടെ രചനയിലേർപ്പെട്ടത്ത്.[2]
ചർച്ചാവിഷയങ്ങൾ
ആദ്യ രണ്ട് പുസ്തകങ്ങൾ ലോകീക ജീവിതത്തെയും ആത്മാവിന്റെ ദോഷൈക പ്രവണതേയും ആത്മവഞ്ചന എന്നീ വിഷയങ്ങളെ പരാമർശിക്കുന്നു.
അടുത്ത രണ്ട് പുസ്തകങ്ങൾ യുക്തി ജ്ഞാനം എന്നീ വിഷയങ്ങളെ പറ്റിയാണ്. ഇവിടെ ബൈബിളിലേയും ഖുർആനിലേയും മൂസാ അഥവാ മോശ പ്രവചകനെ റൂമി പ്രിതീകത്മകമായി ചിത്രീകരിക്കുന്നു.
ഒടുവിലത്തെ രണ്ട് പുസ്ത്കങ്ങൾ ഭൗതികതെയെ നിരാകരിച്ചു കൊണ്ടല്ലാതെ ദൈവപ്രാപ്ത്തി സാധ്യമല്ല എന്ന് സ്ഥാപിക്കാൻ റൂമി ശ്രമിക്കുന്നു.
ശൈലി
തിരുത്തുക25000 തിനുമേൽ വരികളുള്ള ബൃഹത്ത് കാവ്യമാണ് മസ്നവി .അതിനാൽ തന്നെ അദ്യാവസാനം വരെ ഒരേ അവതരണ ശൈലി ഒഴിവാക്കാൻ റൂമി ശ്രദ്ധിച്ചിരിക്കുന്നു. പല ശബ്ദങ്ങളാണ് വൈവിധ്യത്തിനായി റൂമി തിരിഞ്ഞെടുത്തത്. അതിൽ ചിലത് ഇവയാണ്.
- ഗ്രന്ഥകർത്താ ശബ്ദം – ഉപദേശ രൂപേണ ഗ്രന്ഥക്കാരൻ അല്ലെങ്കിൽ സൂഫി ഗുരു പറയുന്നു.
- കാഥിക ശബ്ദം- ഇടയ്ക്കിടെ കഥകളും ചെറു വിവരണങ്ങളും കടന്നു വരുന്നു. ഒരു ക്ഥ പറച്ചിലിന്റെ രൂപത്തിലേക്ക് പെട്ടെന്ന് ഒഴുക്ക് മാറുന്നു
- ഉപമാ ശബ്ദം- ഉപമകളിലൂടെ കാര്യങ്ങൾ വിവരിക്കുന്ന രീതി പലപ്പോഴും റൂമി സ്വീകരിക്കുന്നു
- സംഭാഷണ രീതി- കഥാ പാത്രങ്ങളെ കൊണ്ട് സംസാരിപ്പിച്ച് ആശയങ്ങൾ അവതരിപ്പിക്കുന്നു
- ധർമ്മോപദേശം : ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നും പാഠങ്ങൾ ഇദ്ധരിക്കുന്ന രീതി
- ചോദ്യ ശൈലി; പലപ്പോഴും ചോദ്യം ചോദിച്ച് കൊണ്ട് ഉത്തരം വായനക്കാർക്ക് കണ്ടെത്താൻ വിടുന്ന രീതി. ഉത്തരം ഞാൻ പറയുന്നില്ല .അത് ഉൾക്കൊള്ളാൻ നിങ്ങൾക്ക് ആയിട്ടില്ല എന്നാണ് പലപ്പോഴും കവി സൂചിപ്പിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Jalāl, Al-Dīn Rūmī, and William C. Chittick. The Sufi Path of Love: the Spiritual Teachings of Rumi. Albany: State University of New York, 1983. Print.Pg 6)
- ↑ Jalāl, Al-Dīn Rūmī, and William C. Chittick. The Sufi Path of Love: the Spiritual Teachings of Rumi. Albany: State University of New York, 1983. Print.Pg 5,6 )