മഷിക്കുടുക്ക
കൺമഷി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചാണകം മെഴുകിയ മൺപാത്രമാണ് മഷിക്കുടുക്ക. മഷിയോട് എന്നും പറയാറുണ്ട്. നാട്ടിൻപുറങ്ങളിൽ വീടുകളിൽ വച്ചായിരുന്നു കൺമഷി നിർമിച്ചിരുന്നത്. ആദ്യം വിളക്കിൽ നല്ലെണ്ണ ഒഴിച്ച് തിരിതെളിയിക്കും. തുളസി നീരിലിട്ട് കാറ്റിൽ ഉണക്കിയെടുക്കുന്ന തിരശ്ശീലയാണ് തിരിയായി ഉപയോഗിക്കുന്നത്. തിരി തെളിയിച്ച ശേഷം പുറം ഭാഗത്ത് മഷിക്കുടുക്ക കമിഴ്ത്തി വയ്ക്കുന്നു. തിരിയിൽ നിന്നും ഉയരുന്ന പുക മഷിക്കുടുക്കയുടെ ഉൾഭാഗത്ത് നിറയുന്നു. ഈ മഷി നവജാതശിശുക്കൾക്കും ഗർഭിണികൾക്കും നയനാരോഗ്യത്തിന് നല്ലതാണെന്നു കരുതി പോതുന്നു. [1]
ആചാരങ്ങൾ
തിരുത്തുകഗർഭിണികളെ ഉദ്ദേശിച്ച് ഏഴാം മാസത്തിലോ ഒൻപതാം മാസത്തിലോ മഷിയുണ്ടക്കുന്ന പതിവുണ്ട്. മഷിയോട്ടിൽ കരി പിടിച്ചതിന്റെ സ്വഭാവം നോക്കി അവൾ പ്രസവിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നു ലക്ഷണം പറയുന്ന പതിവും ചിലിയിടങ്ങളിലുണ്ടായിരുന്നു.