മഴമാപിനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു പ്രദേശത്ത്, ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം അളവ് മഴ ലഭിച്ചു എന്നത് അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ് മഴ മാപിനി (Standard Rain Gauge). ഒരു നിശ്ചിത വായ് വട്ടമുള്ള ഒരു ചോർപ്പും (Funnel) , അതിനടിയിൽ മഴവെള്ളം ശേഖരിക്കാനായി ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴൽപ്പാത്രവുമാണ് (cylinder) മഴമാപിനിയുടെ പ്രധാന ഭാഗങ്ങൾ. കുഴല്പാത്രത്തിന്റെ ഒരു വശത്ത് തഴെനിന്ന് മുകളിലേക്കുള്ള ഉയരം മില്ലീമീറ്ററിൽ രേഖപ്പെടുത്തിയിരിക്കും.
ഘടനയും പ്രയോഗവും
തിരുത്തുകമഴമാപിനിയിൽ, ചോർപ്പിന്റെ വായ്‌വട്ടത്തിന്റെ (diameter) പത്തിലൊന്ന് വായ്‌വട്ടമായിരിക്കും കുഴൽപ്പാത്രത്തിന്റെ വ്യാസം. ഉദാഹരണത്തിന്, ചോർപ്പിന്റെ വായയ്ക് 10 സെന്റീമീറ്റർവ്യാസമുണ്ടെങ്കിൽ കുഴലിന്റെ വ്യാസം അതിന്റെ പത്തിലൊന്ന്, അതായത് ഒരു സെന്റീമീറ്റർ, ആയിരിക്കും. ചെറിയ വർഷപാതം പോലും കൃത്യമായി അളക്കുന്നതിനായിട്ടാണ് ഇങ്ങനെ ഒരു ഘടന ഉപയോഗിക്കുന്നത്. ഈ വ്യാസവ്യത്യാസം കൊണ്ട്, ചോർപ്പിൽ വീഴുന്ന ഒരു മില്ലീ മീറ്റർ മഴ, കുഴല്പാത്രത്തിൽ വീഴുമ്പോൾ അതിന്റെ ഉയരം പത്തു മില്ലീമീറ്ററായി പെരുപ്പിക്കപ്പെടുന്നു. ഉയരത്തിൽ ശേഖരിക്കപ്പെടുന്നു. മഴയളക്കുന്നതിൽ വരാവുന്ന പിശക് കുറയ്ക്കുവനായിട്ടാണ് ഇങ്ങനെ ഒരു പെരുപ്പിച്ചതോത് (exaggerated scale) ഉപയോഗിക്കുന്നത്.
250 മില്ലിമീറ്റർ ഉയരമുള്ള മാപിനിക്ക് 25 മില്ലീമീറ്റർ (2.5 സെന്റീമീറ്റർ) മഴ അളക്കുവാൻ സാധിക്കും (കുഴലിൽ കാണുന്ന അളവിന്റെ പത്തിലെന്നായിരിക്കുമല്ലോ ചോർപ്പിൽ വീണ മഴ). അതിൽ കൂടുതൽ മഴപെയ്താൽ അതും കൃത്യമായി അളക്കാൻ വേണ്ടിയുള്ള സംവിധാനമാണ് മാപിനിയുടെ പുറംകുഴൽ. കൂടുതൽ മഴപെയ്താൽ, കുഴലിലെ വെള്ളം മുകളറ്റത്തുള്ള ഒരു ദ്വാരം വഴി (Overflow Orifice) പുറത്തെ വലിയ കുഴലിൽ ശേഖരിക്കപ്പെടും, ഇങ്ങനെ ശേഖരിക്കപ്പെടുന്ന വെള്ളം, മഴയ്ക്കുശേഷം, ചെറിയകുഴലുപയോഗിച്ച് അളന്നുതിട്ടപ്പെടുത്തുന്നു.
തുറസ്സായ ഒരു സ്ഥലത്താണ് മഴ അളക്കുന്നതിനായി മഴമാപിനി വയ്ക്കേണ്ടത്. മരങ്ങളിൽനിന്നും, കെട്ടിടങ്ങളിൽനിന്നും മറ്റുമുള്ള വെള്ളം ഫണലിൽ പതിക്കാനിടവരരുത്. ഈ രീതിയിലുള്ള മഴമാപിനി കൂടാതെ, Tipping bucket gauge, weighing precipitation gauge, optical gauge എന്നീയിനം മാപിനികളും ഉപയോഗത്തിലുണ്ട്.
ഒരു മണിക്കൂറോളം തോരാതെപെയ്യുന്ന മഴയുടെ അളവ് ഏകദേശം പതിനഞ്ചു മില്ലീമീറ്ററോളം വരും.