പ്രശസ്ത കർണാടക സംഗീതജ്ഞനായിരുന്നു ഡോ. എസ്. പിനകപാണി എന്ന ഡോ. ശ്രീപാദ പിനകപാണി (3 ആഗസ്റ്റ് 1913 - 11 മാർച്ച് 2013). ഭിഷഗ്വരൻ എന്ന നിലയിലും പ്രശസ്തനായിരുന്ന ഇദ്ദേഹം ഡോക്ടർ ഗായകനെന്നും അറിയപ്പെട്ടിരുന്നു.സംഗീതാലാപനത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയിരുന്ന ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.[1]

ഡോ. എസ്. പിനകപാണി
പശ്ചാത്തല വിവരങ്ങൾ
ജനനം (1913-08-03) ഓഗസ്റ്റ് 3, 1913  (110 വയസ്സ്)
ഉത്ഭവംഇന്ത്യ ശ്രീകാകുളം, India
മരണംMarch 11, 2013
വിഭാഗങ്ങൾകർണ്ണാടക സംഗീതം
തൊഴിൽ(കൾ)കർണ്ണാടക സംഗീതഞ്ജൻ
വർഷങ്ങളായി സജീവം1930 - 2006

ജീവിതരേഖ തിരുത്തുക

ശ്രീകുളം ജില്ലയിലെ പ്രിയ അഗ്രഹാരത്തിലായിരുന്നു ജനനം. 1938ൽ വിശാഖപട്ടണം ആന്ധ്ര മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും പാസായി. മദ്രാസ് മെഡിക്കൽ കോളജിലും വിശാഖപട്ടണം ആന്ധ്ര മെഡിക്കൽ കോളജിലും അസി. പ്രഫസറായിരുന്നു. കുർണൂൽ മെഡിക്കൽ കോളജിൽ നിന്ന് പ്രഫസർ ഓഫ് മെഡിസിൻ ആയി വിരമിച്ചു. ഒൻപതു വർഷത്തോളം പക്ഷാഘാതം മൂലം തളർന്നു കിടക്കുകയായിരുന്ന ഇദ്ദേഹം കിടക്കയിലിരുന്ന് അനേകം പേരെ സംഗീതം അഭ്യസിപ്പിച്ചു.

കൃതികൾ തിരുത്തുക

  • മനോധർമ്മ സംഗീതം `
  • `പല്ലവി ഗാനസുധ
  • `സംഗീത സൗരഭം

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മഭൂഷൺ
  • സംഗീത നാടക അക്കാദമിയുടെ ടാഗോർ ഫെലോ(2011)
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം (1977)[2] in 1977.
  • ആന്ധ്ര സർവകലാശാലയുടെ കലാ പ്രപൂർണ പുരസ്കാരം
  • തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഗാനവിദ്യാ വർധി പുരസ്കാരം

അവലംബം തിരുത്തുക

  1. "കർണാടക സംഗീതജ്ഞൻ ഡോ. എസ്. പിനകപാണി അന്തരിച്ചു". മലയാള മനോരമ. 13 മാർച്ച് 2013. ശേഖരിച്ചത് 13 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sangeetnatakakademi.vocal carnatic music awards". മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-13.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എസ്._പിനകപാണി&oldid=3795822" എന്ന താളിൽനിന്ന് ശേഖരിച്ചത്