മല്ലരി ഹഗൻ
ഈ ലേഖനം ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 639 name/ISO 639-5' not found ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണ്. ഇത് ഒരു കമ്പ്യൂട്ടറോ അല്ലെങ്കിൽ രണ്ട് ഭാഷയിലും പ്രാവീണ്യം കുറഞ്ഞ ഒരു വിവർത്തകനോ സൃഷ്ടിച്ചതാകാം. |
ഒരു അമേരിക്കൻ നടിയും, മോഡലും, മിസ്സ് അമേരിക്ക 2013, മിസ്സ് ന്യൂയോർക്ക് 2012 എന്നിവ നേടിയ സൗന്ദര്യ രാജ്ഞിയുമാണ്. മല്ലരി ഹെയ്റ്റ്സ് ഹഗൻ (ജനനം ഡിസംബർ 23, 1988). അവർ ന്യൂയോർക്ക് സിറ്റി 2012, മിസ്സ് മൻഹാട്ടൺ 2011, മിസ്സ് ബ്രൂക്ക്ലിൻ 2010, [2] രണ്ട് തവണ മിസ്സ് ന്യൂയോർക്ക് ആദ്യ റണ്ണർ-അപ് എന്നിവ കൂടിയായിരുന്നു. അലബാമയിലെ ഓപ്പിലിക സ്വദേശിയായ ഹഗൻ മിസ്സ് അലബാമയിലെ മികച്ച ടീൻ പരിപാടിയിൽ റണ്ണർ-അപ് നേടിയ നോൺ ഫൈനലിസ്റ്റ് ടാലന്റ് വിജയിയുമായിരുന്നു. മിസ്സ് അമേരിക്ക മത്സരത്തിലെ പ്ലാറ്റ്ഫോമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും, അതിന്റെ ബോധവൽക്കരണം, പ്രതിരോധം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചാണ് അവർ വിജയിയായി തീർന്നത്. തോക്കുകളുടെ നിയന്ത്രണം എന്ന വിഷയത്തിൽ ഒരു പ്രതികരണം നൽകുകയും ഫൈറ്റിംഗ് വയലൻസിനെ അവർ എതിർക്കുകയും ചെയ്തു. ആബേൺ സർവകലാശാലയിലെ ആദ്യവർഷത്തിനുശേഷം അവർ ന്യൂയോർക്കിലേക്ക് താമസം മാറിയിരുന്നു. 2018- ൽ അവരുടെ ജന്മസ്ഥലം ഓപ്പിലികയിൽ നിന്ന് അലബാമയുടെ 3-ാമത്തെ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഒരു ഡെമോക്രാറ്റിക് ആയി കോൺഗ്രഷണൽ ഇലക്ഷനിൽ പ്രവർത്തിക്കാനുള്ള തന്റെ ഉദ്ദേശം അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
മല്ലരി ഹഗൻ | |
---|---|
ജനനം | മല്ലരി ഹെയ്റ്റ്സ് ഹഗൻ ഡിസംബർ 23, 1988 മെംഫിസ്, ടെന്നസി, യു.എസ് |
വിദ്യാഭ്യാസം | ഒപെലിക ഹൈസ്കൂൾ ആബേൺ യൂണിവേഴ്സിറ്റി ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആബേൺ യൂണിവേഴ്സിറ്റി[1] |
തൊഴിൽ | ന്യൂസ് ആങ്കർ |
ഉയരം | 5 അടി (1.5240000 മീ)* |
സ്ഥാനപ്പേര് | Miss Brooklyn 2010 Miss Manhattan 2011 Miss New York City 2012 Miss New York 2012 Miss America 2013 |
കാലാവധി | ജനുവരി12, 2013 - സെപ്തംബർ15, 2013 |
മുൻഗാമി | ലോറ കീപെലർ |
പിൻഗാമി | നിന ദാവുലുറി |
വെബ്സൈറ്റ് | itsmalloryhagan |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഅലബാമയിലെ ഓപിലികയിൽ നിന്നുള്ള ഹഗൻ 2007- ൽ ഓപെലിക ഹൈ സ്കൂളിൽ നിന്ന് ബിരുദം നേടി.[3] അവർ ആബേൺ -ഒപെലിക മേഖലയിലെ ഒരു ഡാൻസ് സ്റ്റുഡിയോ നടത്തിയിരുന്ന അമ്മയോടൊത്ത് വളരുകയും ആ മുൻകാലവർഷങ്ങൾ അവരെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു.[4]അവരുടെ അമ്മൂമ്മയ്ക്ക് ടെന്നസിയിൽ ഒരു നൃത്ത സ്റ്റുഡിയോ ഉണ്ടായിരുന്നു. അവിടെയാണ് ഹഗൻ ജനിച്ചത്. [5]അവർ ആബേൺ സർവ്വകലാശാലയിലെ ഒരു മുൻ വിദ്യാർഥിയായിരുന്നു. അവിടെ ബയോമെഡിക്കൽ സയൻസിൽ പഠനത്തിനായി ഒരു വർഷം ചെലവഴിച്ചു. പൈ ബീറ്റാ ഫാ അലബാമ ഗാമാ ചാപ്റ്ററിലെ [6]അംഗമായിരുന്ന അവർ മിസ്സ് അമേരിക്ക ആകുന്നതിന് മുമ്പ് നാലാമത്തെ പൈ ബീറ്റാ ഫൈ ആയിരുന്നു.(മെർളിൻ വാൻ ഡെർബർ, ജാക്കി മേയർ, സൂസൻ അക്കിൻ)[7]
2008 ഒക്ടോബറിൽ അവർ ബ്രൂക്ലിനിലെ ബെഡ്ഫോർഡ്-സ്റ്റ്യയിവെസന്റിന്റെ അയൽപ്രദേശത്തേക്ക് താമസം മാറ്റി. ഹഗൻ എത്തിയ സമയത്ത് അവർക്ക് സൗന്ദര്യമത്സരത്തിന്റെ വിജയത്തിന് 1000 ഡോളർ ലഭിച്ചിരുന്നു.[8]ഹഗൻ മിസ്സ് അമേരിക്ക ജയിച്ചപ്പോൾ അവർ ഒരു പാർക്ക് സ്ലോപ്പിലെ താമസക്കാരിയായിരുന്നുവെന്ന് പല വൃത്തങ്ങൾ പറഞ്ഞിരുന്നു.[9][10] ആ സമയത്ത് ഹഗൻ വിൻഡ്സർ ടെറേസ് ബ്രൂക്ക്ലിനിലെ സ്ഥിരതാമസക്കാരിയായിരുന്നെന്ന് ദ വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച വാർത്ത ന്യൂയോർക്ക് ടൈംസ് സ്ഥിരീകരിച്ചു.[11] 2008 മുതൽ 2013 -ൽ മിസ്സ് അമേരിക്ക വിജയി ആകുന്നതുവരെ സൺസെറ്റ് പാർക്ക്, വില്യംസ്ബർഗ് എന്നിവയുൾപ്പെടെ ആറു വ്യത്യസ്ത ബ്രൂക്ലിൻ അയൽപക്കങ്ങളിൽ ഹഗൻ താമസിച്ചിരുന്നു.
മിസ്സ് അമേരിക്ക മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ഹഗൻ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (FIT) വിദ്യാർത്ഥിയായിരുന്നു. അവർ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും പെർഫ്യൂം വിപണനതന്ത്രങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷന്റെ ഭാഗമായി പരസ്യം, വിപണനം, ആശയവിനിമയം എന്നിവ പഠിച്ചു. [12]FIT -ൽ പ്രസിഡൻഷ്യൽ ഹോണർസ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു അവർ.[13]മത്സരത്തിന് തയ്യാറെടുക്കാൻ അവർ വ്യത്യസ്ത രീതികൾ പരിശീലിച്ചു. റിച്ചാർഡ് ടാലൻസിന്റെ സോഷ്യൽ ഫിറ്റ്നസ് നെറ്റ്വർക്ക് ഫിറ്റോക്രേസി സോഹെ ലീ, മാർക്ക് ഫിഷറിന്റെ മാർക്ക് ഫിഷർ ഫിറ്റ്നെസ് എന്നിവർ അവരുടെ പരിശീലകരിൽപ്പെട്ടിരുന്നു.[14]അതിന്റെ പരിശീലന ഘടകങ്ങളിലൊന്ന് ക്രോസ്ഫിറ്റ് വ്യായാമ പദ്ധതികളായിരുന്നു.[15]
അവലംബം
തിരുത്തുക- ↑ "6 Former Miss Americas on What Happens After They Handed Off Their Crown and Sash". Cosmopolitan.com. September 16, 2016. Retrieved May 1, 2017.
- ↑ "Mallory Hagan". Miss Brooklyn 2010. Miss Brooklyn Scholarship Competition. Archived from the original on January 16, 2013. Retrieved January 13, 2013.
- ↑ "Miss New York calls Opelika, AL home". WTVM. January 11, 2013. Retrieved 2013-01-14.
- ↑ Harvey, Alec (January 14, 2013). "'War Eagle!': Miss America Mallory Hagan talks football and growing up in Opelika (gallery)". AL.com. Retrieved 2013-01-15.
- ↑ "Mallory Hagan Talks About Being Crowned Miss America 2013 (see video)". Fox News. January 15, 2013. Retrieved 2013-01-17.
- ↑ "Notable Pi Phis". Pi Beta Phi. Retrieved 2013-01-22.
- ↑ Pi Beta Phi (January 14, 2013). "@PiBetaPhiHQ status". Twitter. Retrieved 2013-01-22.
- ↑ Yee, Vivian (January 13, 2013). "Crowned Miss America 2013, Living in a Borough of Ms". The New York Times. Retrieved 2012-01-15.
- ↑ Chung, Jen (January 13, 2013). "Photos, Videos: New Miss America Mallory Hagan Is From Park Slope!". Gothamist. Archived from the original on January 14, 2013. Retrieved January 13, 2013.
- ↑ Schapiro, Rich (January 12, 2013). "Miss New York, Brooklynite Mallory Hagan, crowned Miss America: Hagan, 24, is a Fashion Institute Technology student from Park Slope, Brooklyn". Daily News. Retrieved 2013-01-13.
- ↑ "Miss New York Mallory Hagan Named Miss America 2013". The Wall Street Journal. January 13, 2013. Retrieved 2013-01-13.
- ↑ "Miss America 2013: Miss New York Mallory Hagan Wins". Us Weekly. January 13, 2013. Retrieved 2013-01-13.
- ↑ "Competition Info". Miss America. Retrieved 2013-01-14.
- ↑ "Fitocracy: the NYC Fitness App That Helped Miss America Ace the Bikini Competition". The New York Observer. January 15, 2013. Retrieved 2013-11-17.
- ↑ "Crossfit: Miss America Mallory Hagan And Other Celebrities Who Love The Workout". The Huffington Post. January 16, 2013. Retrieved 2013-01-17.