മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370

മലേഷ്യയിലെ കൊലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്‌ജിങ്ങിലേക്ക് സർവീസ് നടത്തുന്ന് മലേഷ്യ എയർലൈൻസിന്റെ ബോയിങ്ങ് 777-2H6ER വിമാനമാണ് മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370.. 8 മാർച്ച് 2014 ന് മലേഷ്യൻ സ്റ്റാൻഡാർഡ് സമയം പുലർച്ചെ 12 മണി കഴിഞ്ഞ 41 മിനുട്ടിനാണ് വിമാനം കോലാലംപൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും പറന്നുയർന്നത്. ഒരു മണിക്കൂറിനുശേഷം, വിമാനവുമായുള്ള എല്ലാ ആശയവിനിമയബന്ധങ്ങളും തടസ്സപ്പെട്ടു. രണ്ടുമണി കഴിഞ്ഞ്, ഗൾഫ് ഓഫ് തായ്ലാൻഡിനു മുകളിലൂടെ പറക്കവേ വിമാനം കാണാതായതായി അധികൃതർ സ്ഥീരികരിക്കുകയായിരുന്നു.

മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370
9M-MRO, അപകടത്തിൽപ്പെട്ട വിമാനം, നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചെടുത്ത ചിത്രം.
അപകടം; കാണാതാകൽ ;ചുരുക്കം
തീയതി2014 മാർച്ച് 8
സംഗ്രഹംകാണാതായി
യാത്രക്കാർ227
സംഘം12
വിമാന തരംBoeing 777-2H6ER
ഓപ്പറേറ്റർമലേഷ്യ എയർലൈൻസ്
രജിസ്ട്രേഷൻ9M-MRO
ഫ്ലൈറ്റ് ഉത്ഭവംകോലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോലാലമ്പൂർ
ലക്ഷ്യസ്ഥാനംബെയ്‌ജിങ്ങ്‌ ക്യാപ്പിറ്റൽ അന്താരാഷ്ട്ര വിമാനത്താവളം, ബെയ്‌ജിങ്ങ്‌

സംഭവം തിരുത്തുക

2014 മാർച്ച്‌ 8നു ബെയ്ജിങ്ങിലേക്കുള്ള ആറു മണിക്കൂർ യാത്രയ്ക്കായി പ്രാദേശിക സമയം പുലർച്ചെ 12. 41 നു ഫ്ളൈറ്റ് എംഎച്ച് 370 എന്നാ വിമാനം പുറപ്പെട്ടു. മുക്കാൽ മണിക്കൂറിനകം എയർ ട്രാഫിക്് സംവിധാനവുമായുള്ള അതിന്റെ ബന്ധം അറ്റുപോവുകയും റഡാർ സ്ക്രീനുകളിൽ നിന്ന് അത് അപ്രത്യക്ഷമാവുകയും ചെയ്തു. എന്തെങ്കിലും പ്രശ്നമുണ്ടെന്ന സൂചനകളൊന്നും കൺട്രോൾ കേന്ദ്രങ്ങളിൽ ലഭിച്ചിരുന്നില്ല. കാലാവസ്ഥ പൊതുവിൽ ശാന്തവുമായിരുന്നു. പിന്നീട് ഒരു മണിക്കൂറിനുശേഷം വിമാനം പെട്ടെന്നു ദിശമാറി പറക്കുന്നതു ഉപഗ്രഹ ക്യാമറകളിൽ പതിഞ്ഞു. വടക്കു കിഴക്കുള്ള ബെയ്ജിങ്ങിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യൻ അർധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞു. പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. ഒടുവിൽ വിമാനം അതിവേഗത്തിൽ താഴേക്കു കുതിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടു. പിന്നീട് വിമാനത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് നടന്നത് ലോകത്തിലെ ഏറ്റവും വലതും ചിലവേറിയതുമായ തിരച്ചിലാണ്.വിവിധ ലോക രാജ്യങ്ങളും അന്തരാഷ്ട്ര ഏജൻസികളും തിരച്ചിൽ ഏറ്റുഎടുത്തു.തെക്കൻ ചൈനാക്കടൽ കേന്ദ്രീകരിച്ച് ആദ്യ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.പിന്നീട് 2015 മാർച്ച് 15 വിമാനം തെക്കോട്ട് തിരിച്ചിരുന്നുവെന്ന സൂചനകളെത്തുടർന്ന് തിരച്ചിൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുന്നു. 2015 ജൂലായിൽ മഡഗാസ്കർ ദ്വീപിന് കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് വിമാനത്തിൻറേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചു.വിമാനം കാണാതായ ദിവസം ഒരു വിമാനം ഉയർന്ന ശബ്ദത്തിൽ താഴ്ന്നു പറന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ജനുവരി 2017 വിമാനം തകർന്നുവീണെന്ന് കരുതുന്ന പ്രദേശത്ത് നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെ ദൗത്യം അവസാനിപ്പിക്കുന്നതായി ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നിവർ പ്രഖ്യാപിച്ചു.ജനുവരി 2018 വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ സമ്മർദത്തെത്തുടർന്ന് യു.എസ്.സ്വകാര്യക്കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയെ മലേഷ്യ തിരച്ചിൽദൗത്യം ഏല്പിക്കുന്നു.മേയ് 2018 ഓഷ്യൻ ഇൻഫിനിറ്റിയും പരാജയപ്പെട്ടതോടെ തിരച്ചിൽ അവസാനിപ്പിക്കുന്നെന്ന് മലേഷ്യ വീണ്ടും പ്രഖ്യാപിച്ചു.

അത്യാഹിതം തിരുത്തുക

കൊലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്ക് 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമായി പുറപ്പെട്ട വിമാനം 2014 മാർച്ച് 8-ന് കാണാതായി. യാത്രക്കാരിൽ രണ്ട് കുട്ടികളും ഉൾപ്പെടും.[1][2]

സംശയങ്ങൾ തിരുത്തുക

  • ഇറാൻകാരായ രണ്ടു യാത്രക്കാരുടെ പാസ്പോർട്ടുകൾ വ്യാജമാണെന്ന വിവരം ഇൗ സംശയത്തിനു പിൻബലം നൽകുകയും ചെയ്തു. എന്നാൽ, അവർ കുഴപ്പക്കാരല്ലെന്നും യൂറോപ്പിൽ അഭയംതേടാനുളള യാത്രയിലായിരുന്നുവെന്നുമാണ് പിന്നീടു വ്യക്തമായത്.
  • പൈലറ്റുമാരിൽ ഒരാൾ സ്വയം ജീവനൊടുക്കാനുള്ള ശ്രമത്തിൽ മനപൂർവം വിമാനം തകർത്തുവെന്നായിരുന്നു മറ്റൊരു സംശയം. മുഖ്യ വൈമാനികനായ സഹാരി അഹമദ് ഷായുടെ വസതിയിലെ സിമുലേറ്റർ പരിശോധിച്ചപ്പോൾ വിമാനം ദിശമാറിപ്പറക്കുന്ന തരത്തിലുള്ള അഭ്യാസം അയാളുടെ മനസ്സിലുണ്ടായിരുന്നുവെന്ന സൂചന ലഭിക്കുകയും ചെയ്തു. വിമാനം കാണാതാകുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു മലേഷ്യയിലെ മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഒരു കേസിൽ അഞ്ചുവർഷം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി. പൈലറ്റ് ഷാ അദ്ദേഹത്തിന്റെ ആരാധകനായിരുന്നുവെന്നും കോടതിവിധിയറിഞ്ഞ് അസ്വസ്ഥനായെന്നും അതയാളെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നുമായിരുന്നു മറ്റൊരു അഭ്യൂഹം.വിമാനം തകർത്ത്് പൈലറ്റ് ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെങ്കിലും അസംഭവ്യമല്ല. അത്തരം എട്ടു സംഭവങ്ങൾക്കു കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾസാക്ഷ്യം വഹിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ, 1999ൽ, ഇൗ്ജിപ്തിന്റെ ന്യൂയോർക്ക്്-കയ്റോ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണു 200 പേർ മരിച്ചു. പൈലറ്റ്് മനപൂർവം വിമാനം തകർക്കുകയായിരുന്നുവെന്നാണ്് രണ്ടു വർഷത്തെ അന്വേഷണത്തിനുശേഷം കണ്ടെത്തിയത്.
  • വിമാനത്തിനകത്തു പെട്ടെന്നു ഒാക്സിജൻ ഇല്ലാതാവുകയും എല്ലാവരും ബോധരഹിതരാവുകയും ചെയ്തു. തുടർന്നു യന്ത്രനിയന്ത്രണത്തിൽ വിമാനം മണിക്കൂറുകളോളം മുന്നോട്ടുപോയി. ഒടുവിൽ, ഇന്ധനം തീർന്നതോടെ തകർന്നു കടലിൽ വീഴുകയുംചെയ്തു-ഇതായിരുന്നു മറ്റൊരു തിയറി.
  • വിമാനം ഇന്ത്യാസമുദ്രത്തിന്റെ ഭാഗത്തേക്കു പറക്കുകയായിരുന്നു. അവിടെയാണ് അമേരിക്കയുടെ പ്രമുഖ സൈനിക താവളമായ ദിയഗോ ഗാർഷ്യ. വിമാനം തങ്ങളെ ആക്രമിക്കാൻ വരികയാണെന്ന സംശയത്തിൽ അവിടത്തെ അമേരിക്കൻ സൈനികർ അതിനെ വെടിവച്ചു വീഴ്ത്തിയത്രേ. ഇതുമൊരു തിയറിമാത്രം.

തിരച്ചിൽ തിരുത്തുക

മലേഷ്യൻ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം ആദ്യമായി ഇന്ത്യാസമുദ്രത്തിൽ കണ്ടെത്തിയത് ഒന്നേകാൽ വർഷത്തിനുശേഷമാണ്. രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിലും നാലര കിലോമീറ്റർവരെ ആഴത്തിലും ആളില്ലാ മുങ്ങിക്കപ്പലുകൾ ഉപയോഗിച്ചും അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെയുമായിരുന്നു തിരച്ചിൽ. എന്നിട്ടും വിമാനത്തിന്റെ മുഖ്യഭാഗം കണ്ടെത്താനായില്ല. വിമാനത്തിൽ എന്തു സംഭവിച്ചുവെന്ന നിർണായക വിവരം നൽകാൻ കഴിയുന്ന ബ്ളാക്ക്് ബോക്സും എവിടെയോ മറഞ്ഞുകിടക്കുന്നു. വിമാനാപകടം ഉണ്ടായാൽ തിരച്ചിലിന്റെ ഉത്തരവാദിത്തം സംഭവം നടന്ന സ്ഥലം ഉൾപ്പെടുന്നതോ അതിനു സമീപമുള്ളതോ ആയ രാജ്യം ഏറ്റെടുക്കണമെന്നാണ് രാജ്യാന്തര നിയമം. മലേഷ്യൻ വിമാനം തകർന്നുവീണതായി കരുതുന്നത്്് ഒാസ്ട്രേലിയയ്ക്കുസമീപമാണെന്ന നിഗമനത്തിൽ ആ രാജ്യമാണ്് തിരച്ചിലിനു നേതൃത്വംനൽകിയത്. മലേഷ്യക്കുപുറമെ ഏറ്റവുമധികം യാത്രക്കാരെ പ്രതിനിധീകരിക്കുന്ന രാജ്യമെന്ന നിലയിൽ ചൈനയും അതിൽ മുഖ്യപങ്കാളിയായി. ഇന്ത്യ ഉൾപ്പെടെ മറ്റ് ഒട്ടേറെ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സഹിതം സഹകരിച്ചു. മൊത്തം 16 കോടി ഡോളർ ചെലവായി. ഇത്രയും വ്യാപകവും ചെലവേറിയതുമായ തിരച്ചിൽ വിമാനയാത്രാ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല. ഇനിയുംതുടരുന്നതിൽ അർഥമില്ലെന്നുകണ്ട് 2017 ജനുവരിയിൽതിരച്ചിൽ അവസാനിപ്പിച്ചു.

അനേഷണം തിരുത്തുക

സംഭവം നടക്കുമ്പോൾ മലേഷ്യയിൽ അധികാരത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നജീബ് റസാഖിന്റെ ഗവൺമെന്റ് സത്യം കണ്ടെത്തുന്നതിൽ വേണ്ടത്ര ഉൽസാഹം കാണിച്ചില്ലെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ വിമാനം അവസാനമായി കണ്ടുവെന്നു പറയുന്ന സ്ഥലങ്ങൾ തെറ്റാണെന്നു ബോധ്യപ്പെട്ടു. മാർച്ച് 8-ന് ഒരു വിയറ്റനാം നേവി അഡ്മിറൽ വിമാനം തകർന്ന ഇടം കണ്ടു എന്ന അവകാശവാദം ഉന്നയിച്ചു. പിന്നീട് വിമാനം അവസാനമായി റഡാറിൽ രേഖപ്പെടുത്തിയ സ്ഥാനമാണ് എന്ന തിരുത്തൽ വരുകയുണ്ടായി.

യാത്രക്കാരും ജീവനക്കാരും തിരുത്തുക

മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370 ഉണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും പൗരത്വം അനുസരിച്ചുള്ള പട്ടിക.
Nationality യാത്രക്കാർ ജീവനക്കാർ ആകെ
  ഓസ്ട്രേലിയ 6 0 6
  കാനഡ 2 0 2
  ചൈന 152 0 152
  ഫ്രാൻസ് 4 0 4
  ഹോങ്കോങ് 1 0 1
  ഇന്ത്യ 5 0 5
  ഇന്തോനേഷ്യ 7 0 7
  മലേഷ്യ 38 12 50
  നെതർലന്റ്സ് 1 0 1
  ന്യൂസീലൻഡ് 2 0 2
  റഷ്യ 1 0 1
  തായ്‌വാൻ 1 0 1
  ഉക്രൈൻ 2 0 2
  അമേരിക്കൻ ഐക്യനാടുകൾ 3 0 3
 തിരിച്ചറിയാത്തവർ 2 0 2
ആകെ (13 രാജ്യങ്ങളിൽ നിന്നുള്ളവർ) 227 12 239

അവലംബം തിരുത്തുക

  1. "239 പേരുമായി പോയ മലേഷ്യൻ വിമാനം കാണാതായി". മാതൃഭൂമി. Archived from the original on 2014-03-08. Retrieved 2014 മാർച്ച് 8. {{cite web}}: Check date values in: |accessdate= (help)
  2. "14 nationalities onboard missing MAS aircraft". themalaysianinsider.com. Archived from the original on 2014-03-08. Retrieved 2014 മാർച്ച് 8. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "avh12" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.