പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിൽ കണ്ടു വരുന്ന ആദിവാസി വിഭാഗമായ മലസർ ഉപയോഗിക്കുന്ന ഭാഷയാണ് മലസർ ഭാഷ.[1][2] നായാട്ടു വിഭാഗത്തിലെ ഉദയാവർഗം ആണിവർ. മലമലസർ, നാട്ടുമലസർ എന്നിങ്ങനെ രണ്ടു വിഭാഗം ഇവർക്കിടയിലുണ്ട്. നാട്ടു മലസർക്കിടയിൽ കൊണ്ട് മലസർ എന്ന ഉപവിഭാഗവുമുണ്ട്. മലയിൽ അലയുന്നവർ എന്ന അർത്ഥത്തിൽ ആവാം ഇവരെ മലസർ എന്ന് വിളിക്കുന്നത്. തമിഴും മലയാളവും ഇടകലർന്ന ഒരു പ്രാചീന വകഭേദമാണ് മലസർ ഭാഷ. പ്രത്യേകമായ ലിപികൾ ഉപയോഗത്തിലില്ല. കേരള സർവ്വകലാശാല ഡോക്ടർ എസ് പ്രേമയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങളിൽ അപകടകരമാം വിധം വംശനാശം സംഭവിച്ചേക്കാവുന്ന ഭാഷയായി മലസർ ഭാഷയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[3]

മലസർ
Native toഇന്ത്യ
Regionകേരളം
Native speakers
7,800 (2001 census)
ദ്രാവിഡൻ
മലയാള ലിപി
Language codes
ISO 639-2dra
ISO 639-3ymr

ഇന്നത്തെ കോയമ്പത്തൂർ ജില്ലയായ കൊങ്ങുനാട്ടിലെ ആദിമനിവാസികൾ തങ്ങളാണെന്ന് മലസർ വിശ്വസിക്കുന്നു. ആദിവാസികളല്ലാത്ത കർഷകർക്കിടയിൽ ആനമല മലനിരകളുടെ താഴ്‌വരയിലാണ് മലസർ താമസിക്കുന്നത്. അവരിൽ ചിലർ തമിഴും മലയാളവും അറിയുന്നവരാണ്.[4]

  1. https://www.examboard.in/2019/02/languages-of-tamil-nadu.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-05-31. Retrieved 2023-07-25.
  3. https://www.academia.edu
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-03-27. Retrieved 2023-07-25.
"https://ml.wikipedia.org/w/index.php?title=മലസർ_ഭാഷ&oldid=4105700" എന്ന താളിൽനിന്ന് ശേഖരിച്ചത്