മലയോരമണ്ണ് (hill side soil)


കേരളത്തിലെ ഒരു പ്രധാന മണ്ണിനമാണ് മലയോരമണ്ണ്. മലയോരങ്ങളിലാണ് ഈ മണ്ണ് അധികമായും കാണപ്പെടുന്നത്.ചരിവുകൂടിയ മലകളിൽ കണ്ടുവരുന്ന ഒരിനം മണ്ണാണ് മലയോരമണ്ണ് (Hill soil). ചരലിന്റെ അംശം വെട്ടുകൽമണ്ണിനെ അപേക്ഷിച്ച് കുറവാണ്. ഉരുളൻ കല്ലുകളും കാണപ്പെടുന്നു. നിറം കടുത്ത തവിട്ടുനിറം മുതൽ മഞ്ഞ കലർന്ന തവിട്ടുനിറം വരെ. വെട്ടുകൽ മണ്ണിനെക്കാളും അമ്ലസ്വഭാവം കുറവ്. വെട്ടുകൾ മണ്ണിനെ അപേക്ഷിച്ച് ഫലപുഷ്ടിയുള്ള മണ്ണാണെങ്കിലും താഴ്ന്ന ജലനിരപ്പും മണ്ണൊലിപ്പും പരിമിതികളാണ്

"https://ml.wikipedia.org/w/index.php?title=മലയോര_മണ്ണ്&oldid=4070091" എന്ന താളിൽനിന്ന് ശേഖരിച്ചത്