മലയാള വ്യാകരണ സിദ്ധാന്തങ്ങൾ
ഡോ.എൻ.കെ. മേരി രചിച്ച വ്യാകരണ സംബന്ധിയായ ഉപന്യാസ സമാഹാരമാണ് മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം. 2011 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
തിരുത്തുകകേരളപാണിനീയത്തിനുശേഷമുള്ള മലയാള വ്യാകരണപഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്. ധ്വനി വർണപഠനങ്ങളിൽ ആധുനിക ഭാഷാശാസ്ത്രം വളരെ പുരോഗമിച്ചിട്ടുണ്ട്. കേരളപാണിനീയത്തിനുശേഷം ആധുനിക ഭാഷാ ശാസ്ത്രത്തിൻറെ പിൻബലത്തിൽ മലയാള വ്യാകരണത്തിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. വർണവിഷയകമായി ഉണ്ടായിട്ടുള്ള ഈ പഠനങ്ങളെ ആധാരമാക്കി മലയാള വ്യാകരണത്തിൽ ധ്വനി തലത്തിലും വർണ്ണ തലത്തിലും വന്ന വികാസത്തെ ഈ പ്രബന്ധത്തിൽ വിലയിരുത്തുകയാണ് ഗ്രന്ഥകാരി.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2011