മലയാളസിനിമാ പഠനങ്ങൾ
സി എസ് വെങ്കിടേശ്വരൻ രചിച്ച ചലച്ചിത്രനിരൂപണ ഗ്രന്ഥമാണ് മലയാള സിനിമാപഠനങ്ങൾ. 2011 ലെ ചലച്ചിത്രഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഈ ഗ്രന്ഥത്തിനു ലഭിക്കുകയുണ്ടായി.
ഉള്ളടക്കം
തിരുത്തുകകല എന്ന നിലയിലും കച്ചവടം എന്ന നിലയിലും മലയാള സിനിമയിലെ നൂതനപ്രവണതകളെയും പ്രതിസന്ധികളെയും പഠനവിധേയമാക്കുന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. സിനിമാ പഠനചരിത്രം, ചില പ്രത്യേക സിനിമകൾ ചലച്ചിത്രപ്രവർത്തകർ എന്നിവയെക്കുറിച്ചും സൂക്ഷ്മമായി വിലയിരുത്തുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക2011 ലെ ചലച്ചിത്രഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം