മലയാളശാകുന്തളം

കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിന് എ.ആർ. രാജരാജവർമ്മ രചിച്ച മലയാള പരിഭാഷ

കാളിദാസൻ രചിച്ച അഭിജ്ഞാനശാകുന്തളത്തിന്റെ മലയാള വിവർത്തനമാണ് മലയാളശാകുന്തളം. എ.ആർ. രാജരാജവർമ്മയാണ് മലയാളശാകുന്തളം രചിച്ചിട്ടുള്ളത്.

പശ്ചാത്തലം തിരുത്തുക

കൈകൊട്ടിക്കളിപ്പാട്ടുകളായും ആട്ടക്കഥകളായും മറ്റും അഭിജ്ഞാനശാകുന്തളം മലയാളത്തിന് പരിചിതമായിരുന്നെങ്കിലും തികഞ്ഞ പരിഭാഷ മലയാളത്തിൽ പ്രചാരത്തിൽ ഇല്ലായിരുന്നു. തുടർന്ന് കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1882-ൽ കേരളീയഭാഷാ ശാകുന്തളം ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. സംസ്കൃതസ്വാധീനം ആ കൃതിയിലും വളരെയധികമായിരുന്നതിനാൽ കേരളവർമ്മയുടെ ഭാഗിനേയനായ എ.ആർ. രാജരാജവർമ ആ കൃതിയിൽ ലഘൂകരണം നടത്തുകയുണ്ടായി. ഈ കൃതി മണിപ്രവാളശാകുന്തളം എന്ന പേരിൽ 1912-ൽ പ്രസാധനം ചെയ്തിരുന്നു. ഇതിലും സംസ്കൃതത്തിനാണ് കൂടുതൽ പ്രാധാന്യം എന്ന ആരോപണമുണ്ടായതിനെ തുടർന്ന് എ.ആർ. രാജരാജവർമ്മ സ്വന്തം നിലയ്ക്ക് എഴുതി 1913-ൽ പ്രസിദ്ധീകരിച്ച കൃതിയാണ് മലയാളശാകുന്തളം. പില്ക്കാലത്ത് രാജരാജവർമ്മ പ്രസ്ഥാനം എന്നറിയപ്പെട്ട രീതിയിലെ മൂലകൃതി ആണിത്.

മറ്റ് അഭിജ്ഞാനശാകുന്തള പരിഭാഷകൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മലയാളശാകുന്തളം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മലയാളശാകുന്തളം&oldid=3319903" എന്ന താളിൽനിന്ന് ശേഖരിച്ചത്