മലയാളം ചുരുക്കെഴുത്ത് (ഷോർട്ട് ഹാന്റ്) ഒന്നിലധികം തരത്തിൽ ഉപയോഗിച്ചു വരുന്നു. പണ്ടാല സ്റ്റൈൽ, സൈറോ സ്റ്റൈൽ, കില്റ്റ് സമ്പ്രദായം, ചാക്കോ സ്റ്റൈൽ, അരുൾ സ്റ്റൈൽ എന്നിങ്ങനെയാണിവ. കേരള നിയമ സഭയിലും തിരുവനന്തപുരം നഗരസഭയിലും റിപ്പോർട്ടിംഗിനു ഉപയേഗപ്പെടുത്തിയിരുന്ന ചുരുക്കെഴുത്തു രീതിയാണ് പണ്ടാല സ്റ്റൈൽ. എൻ.എസ്. പണ്ടാലയാണ് ഇത് ആവിഷ്കരിച്ചത്. കെ.ജി.ടി.ഇ പരീക്ഷക്ക് അംഗീകരിക്കപ്പെട്ട മലയാളം ചുരുക്കെഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്. [1]

സൈറോ സ്റ്റൈൽ തിരുത്തുക

ഒൻപതു നിയമങ്ങളടങ്ങിയ മലയാള ചുരുക്കെഴുത്തു സമ്പ്രദായമാണ് സൈറോ സ്റ്റൈൽ.

കില്റ്റ് സമ്പ്രദായം തിരുത്തുക

പണ്ടാല സ്റ്റൈൽ ചുരുക്കെഴുത്തു സമ്പ്രദായത്തിന്റെ നവീന രൂപമാണ് കില്റ്റ് സമ്പ്രദായം.

അരുൾ സ്റ്റൈൽ തിരുത്തുക

സർക്കാർ അംഗീകാരമുള്ള മലയാള ചുരുക്കെഴുത്തു സമ്പ്രദായങ്ങളിലൊന്നാണിത്. തിരുവനന്തപുരം സ്വദേശിയായ അരുളപ്പൻ വികസിപ്പിച്ച ഇത് 1977 മുതൽ കെ.ജി.ടി.ഇ പരീക്ഷക്ക് ഉപയോഗിച്ചു വരുന്നു.[2]

അവലംബം തിരുത്തുക

</Ref>

  1. വി.എൻ. ചന്ദ്രശേഖരൻ. "ചുരുക്കെഴുത്ത് മലയാളത്തിൽ". ജനയുഗം വാരിക.
  2. https://www.newindianexpress.com/cities/thiruvananthapuram/2010/jan/29/a-forgotten-inventor-165420.html
"https://ml.wikipedia.org/w/index.php?title=മലയാളം_ചുരുക്കെഴുത്ത്&oldid=3825120" എന്ന താളിൽനിന്ന് ശേഖരിച്ചത്