എൻ.എസ്. പണ്ടാല
മലയാളം ചുരുക്കെഴുത്ത് (ഷോർട്ട് ഹാന്റ്) ആവിഷ്കരിച്ച വ്യക്തിയാണ് എൻ.എസ്. പണ്ടാല. ഇത് പണ്ടാല സിസ്റ്റം എന്നറിയപ്പെടുന്നു. 1926 ൽ മലയാളം ചുരുക്കെഴുത്ത് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. [1]
തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹം ആവിഷ്കരിച്ച മലയാളം ചുരുക്കെഴുത്ത് സമ്പ്രദായം അക്കാലത്ത് കേരള നിയമ സഭയിലും തിരുവനന്തപുരം നഗരസഭയിലും റിപ്പോർട്ടിംഗിനു ഉപയേഗപ്പെടുത്തിയിരുന്നു. കെ.ജി.ടി.ഇ പരീക്ഷക്ക് അംഗീകരിക്കപ്പെട്ട മലയാളം ചുരുക്കെഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്. അമേരിക്കയിലെ റോയൽ ടൈപ്പ് റൈറ്റിംഗ് കമ്പനിയുടെ[2] സഹായത്തോടെ മലയാളം ടൈപ്പ്റൈറ്ററുകൾ സർക്കാരിന് വേണ്ടി നിർമ്മിക്കുന്നതിനും അദ്ദേഹം മുൻകൈയെടുത്തു. [3]
കൃതികൾ
തിരുത്തുക- മലയാള ലിപി പരിഷ്‌കാരം
- 'ജ്യോതിഷ പദങ്ങൾ'
- 'മനശാസ്ത്രം ആധുനിക വീക്ഷണത്തിൽ'
- 'ബാലയശ്രീരാമൻ'
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-05. Retrieved 2019-09-08.
- ↑ https://thesouthfirst.com/kerala/how-a-clickety-clack-revolution-and-libraries-close-to-schools-helped-the-malayalam-language-evolve/
- ↑ https://www-nairs-in.translate.goog/bio_p.htm?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc