മലമൽക്കാവ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പാലക്കാട് ജില്ലയുടെ ഒരു അതിർത്തി ഗ്രാമമാണ് മലമൽക്കാവ്. ഒരു അയ്യപ്പക്ഷേത്രം ഇവിടെയുണ്ട്. നെല്ലിയോട് മനക്കാരാണ് ഇവിടുത്തെ തന്ത്രിമാർ. നീലത്താമരയുള്ള പ്രശസ്തമായ ഒരു ക്ഷേത്രമാണ് മലമൽക്കാവ് അയ്യപ്പക്ഷേത്രം[1].പ്രശസ്ത എഴുത്തുകാരൻ എം.ടിയുടെ നീലത്താമര എന്ന സിനിമ ഈ ക്ഷേത്രത്തിലെ ചെങഴിനീർപ്പൂവ് എന്ന അത്ഭുതത്തെ ആസ്പദമാക്കിയെടുത്തതാണ്.
വിശ്വാസം
തിരുത്തുകഈ ക്ഷേത്രത്തിൽ തലേന്നെത്തി പ്രത്യേക ചടങ്ങുകളോടെ സോപാനത്തിൽ വഴിപാട് അർപ്പിച്ചാൽ പിറ്റേന്ന് അമ്പലക്കുളത്തിലെ ചെങ്ങഴിനീർ ചെടിയിൽ ഒരുപൂവ് വിരിയുമെന്നും ആ പൂ അർപ്പിച്ച് തൊഴുതാൽ ആഗ്രഹം സാധിക്കുമെന്നും വിശ്വാസം.
മലമക്കാവ് ശൈലി
തിരുത്തുകഇവിടുത്തെ പാരമ്പര്യ വാദ്യക്കാർ വാദ്യകലയിൽ പ്രശസ്തരാണ്. തായമ്പകയിൽ മലമക്കാവ് ശൈലി രീതി തന്നെ അവർ രൂപപ്പെടുത്തിയിട്ടുണ്ട്. തൃത്താല കേശവപ്പൊതുവാൾ, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാൾ, ആലിപ്പറമ്പ് ശിവരാമ പൊതുവാൾ എന്നിവർ ഈ ശൈലിയിൽ പെടുന്നവരാണ്. ഇപ്പോൾ പനമണ്ണ ശശി, പൂക്കാട്ടിരി ദിവാകര പൊതുവാൾ എന്നിവർ ഈ ശൈലിയുടെ പ്രയോക്താക്കളാണ്.
അവലംബം
തിരുത്തുക- ↑ "www.mathrubhumi.com/online/malayalam/news/story/1729264/2012-07-22/kerala". Archived from the original on 2012-07-24. Retrieved 2012-12-29.
- http://panavoor.wordpress.com/2012/02/01/തായമ്പക/
- http://www.deshabhimani.com/periodicalContent1.php?id=668 Archived 2012-05-19 at the Wayback Machine.
- http://malamakkavupost.blogspot.in/2011/01/under-construction.html