കാട്ടുനാരകം, നരിനാരകം, ചെറിയകാട്ടുനാരകം, ചെറുകാട്ടുനാരകം എന്നെല്ലാം അറിയപ്പെടുന്ന മലനാരകം 8 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെറുവൃക്ഷമാണ്[1]. Hesperethusa crenulata എന്നത് മലനാരകത്തിന്റെ പര്യായമാണെന്ന് ഇവിടെയും[2] ഇവിടെയും[3] കാണുന്നുണ്ട്.

മലനാരകം
മലനാരകം ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. crenulata
Binomial name
Naringi crenulata
Nicols.
Synonyms
  • Limonia crenulata Roxb.

പത്രകക്ഷങ്ങളിൽ മൂർച്ചയേറിയ മുള്ളുകളുണ്ട്.പിച്ഛക ബഹുപത്രങ്ങൾ(imparipinnate) ഏകാന്തരന്യാസമായി വിന്യസിച്ചിരിക്കുന്നു. വെളുത്ത ദ്വിലിംഗ പുഷ്പങ്ങൾ റെസീം(raceme) പൂങ്കുലകളിൽ വിരിയുന്നു. കായ പ്രതലത്തിൽ ചെറിയ മുഴകളുള്ള ബെറിയാണ്. കായക്കുള്ളിൽ മങ്ങിയ മഞ്ഞനിറത്തിൽ മിനുസമുള്ള 1-4 വിത്തുകൾ ഉണ്ടായിരിക്കും.[4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-18. Retrieved 2013-03-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-09. Retrieved 2013-03-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-08. Retrieved 2013-03-15.
  4. "Naringi crenulata (Roxb.) D.H. Nicolson". India Biodiversity Portal. Retrieved 18 April 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലനാരകം&oldid=3994615" എന്ന താളിൽനിന്ന് ശേഖരിച്ചത്