മറോജെജീ ദേശീയോദ്യാനം വടക്കു കിഴക്കൻ മഡഗാസ്കറിലെ സാവ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 55,500 ഹെക്ടർ (214 സ്ക്വയർ മൈൽ) ആണ്. സമുദ്രനിരപ്പിൽ നിന്ന് 2,132 മീറ്റർ (6,995 അടി) ഉയരമുള്ള മലനിരകളായ മറോജെജി മാസിഫിൻറെ മദ്ധ്യഭാഗത്തായിട്ടാണ് ഇതിൻറെ സ്ഥാനം. 1952 ൽ ഇതൊരു കർശന റിസർവ്വായി നീക്കിവച്ചപ്പോൾമുതൽ, മാസിഫിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനം ഗവേഷകർക്കും ശാസ്തജ്ഞൻമാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് ഒരു ദേശീയോദ്യാനമായി മാറിയപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കപ്പെട്ടു. 2007 മുതൽ അറ്റ്സിനാനാനയിലെ മഴക്കാടുകൾ എന്നറിയപ്പെടുന്ന ലോകപൈതൃക സ്ഥാനത്തിൻറെ ഭാഗമായി ഇത് മാറി.

മറോജെജി ദേശീയോദ്യാനം
A river cuts through a forest that blankets the base of a mountain range, with a massive mountain range in the background
മറോജെജി മാസിഫും ചുറ്റുപാടുമുള്ള വനങ്ങളും.
Madagascar – large island off the southeast coast of Africa
Madagascar – large island off the southeast coast of Africa
Marojejy
Map of Madagascar
LocationSAVA Region, Madagascar
Nearest cityAndapa and Sambava
Coordinates14°27′S 49°42′E / 14.450°S 49.700°E / -14.450; 49.700
Area55,500 ha (214 sq mi)[1]
Established1952 (1952) (Natural Reserve)
1998 (1998) (National Park)[2]
Governing bodyMadagascar National Parks
World Heritage Site2007
www.webcitation.org/5welJdZVT?url=http%3A%2F%2Fwww.parcs-madagascar.com%2Ffiche-aire-protegee_en.php%3FAp%3D22

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MNP_Marojejy എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Atkinson & Mathieu 2008, പുറം. 2.
"https://ml.wikipedia.org/w/index.php?title=മറോജെജി_ദേശീയോദ്യാനം&oldid=2944261" എന്ന താളിൽനിന്ന് ശേഖരിച്ചത്