മറിന അബ്രമൊവിക്

(മറീന അബ്രമോവിച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോക പ്രശസ്തയായ ഒരു സെർബിയൻ അമേരിക്കൻ പ്രകടന കലാകാരിയും മനുഷ്യസ്‌നേഹിയും[1] കലാ ചലച്ചിത്രകാരിയുമാണ്[2] മറീന അബ്രമോവിക് (ജനനം 1946 നവംബർ 30). സെർബിയയിൽ ആയിരുന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും ശരീരകല, സഹിഷ്ണുത കല, കലാകാരനും-സദസ്സും തമ്മിലുള്ള ബന്ധം, മനുഷ്യ ശരീരത്തിന്റെ പരിധികൾ, മനസ്സിന്റെ സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. നാലു പതിറ്റാണ്ടിലേറെ സജീവമായിരുന്ന അബ്രാമോവിക് സ്വയം "പ്രകടനകലയുടെ മുത്തശ്ശി" എന്ന് വിശേഷിപ്പിക്കുന്നു.[3]

മറിന അബ്രമൊവിക്
Marina Abramović. The Cleaner (45524492341).jpg
Marina Abramović – The Cleaner – Palazzo Strozzi, Florence – 19 Sep 2018
ജനനം (1946-11-30) നവംബർ 30, 1946  (74 വയസ്സ്)
വിദ്യാഭ്യാസം
അറിയപ്പെടുന്നത്Performance art, body art, feminist art, art film, endurance art
അറിയപ്പെടുന്ന കൃതി
ഫലകം:പിനായനിസ്റ്റ്
പ്രസ്ഥാനംConceptual art
ജീവിതപങ്കാളി(കൾ)
Neša Paripović
(വി. 1971; div. 1976)
വെബ്സൈറ്റ്mai.art

ആദ്യകാലംതിരുത്തുക

മുൻ യുഗോസ്ലോവിയയിലുൾപ്പെട്ടിരുന്ന സെർബിയയിലെ ബെൽഗ്രേഡിൽ 1946 നവംബർ 30 ന് വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെൽഗ്രേഡിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ റിഥം 0 മുതൽ ആരംഭിച്ച റിഥം അവതരണ പരമ്പര ഏറെ പ്രശസ്തമാണ്.

അവലംബംതിരുത്തുക

  1. https://www.royalacademy.org.uk/exhibition/marina-abramovic
  2. "РТС :: Марина Абрамовић: Ја сам номадска екс-Југословенка!" (ഭാഷ: സെർബിയൻ). Rts.rs. July 27, 2016. ശേഖരിച്ചത് 2017-03-10.
  3. Christiane., Weidemann (2008). 50 women artists you should know. Larass, Petra., Klier, Melanie, 1970–. Munich: Prestel. ISBN 9783791339566. OCLC 195744889.
"https://ml.wikipedia.org/w/index.php?title=മറിന_അബ്രമൊവിക്&oldid=3341408" എന്ന താളിൽനിന്ന് ശേഖരിച്ചത്