മറിയം കബ

ഫ്രഞ്ച്-ഗിനിയൻ നടി

ഒരു ഫ്രഞ്ച്-ഗിനിയൻ നടിയാണ് മറിയം കബ (ജനനം: ഓഗസ്റ്റ് 9, 1961).

മറിയം കബ
ജനനം (1961-08-09) ഓഗസ്റ്റ് 9, 1961  (62 വയസ്സ്)
ദേശീയതഫ്രഞ്ച്-ഗ്വിനിയൻ
തൊഴിൽനടി

ആദ്യകാലജീവിതം തിരുത്തുക

നയതന്ത്രജ്ഞനും ഇസ്‌ലാമിനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ മുഹമ്മദ് ബാ കബയുടെ മകളായി ഗിനിയയിലെ കങ്കാനിലാണ് കബ ജനിച്ചത്. 1980 കളുടെ തുടക്കത്തിൽ അവർ ഫ്രാൻസിലേക്ക് താമസം മാറി. അവർക്ക് ബാക്കലൗറിയേറ്റ് ലഭിച്ച ശേഷം, അവരുടെ പിതാവിന്റെ നിർദേശപ്രകാരം കബ എക്കോൽ ഡെസ് നൊവൊക്സ് മെറ്റിയേഴ്സ് ഡി ലാ കമ്മ്യൂണിക്കേഷനിൽ ചേർന്നു. അവർ ഒരു വർഷം മാത്രമാണ് സ്കൂളിൽ ചേർന്ന് പഠനം നടത്തിയത്. അഭിനയ പാഠങ്ങൾക്കായി അച്ഛൻ അയച്ച പണം ഇസബെൽ സഡോയന്റെ കീഴിൽ പഠിക്കാൻ ചെലവഴിച്ചു.[1]

കബയുടെ അരങ്ങിലെ ആദ്യ കഥാപാത്രം പാരീസിലെ തീട്രെ നോയിറിന്റെ സംവിധായകനായ ബെഞ്ചമിൻ ജൂൾസ്-റോസെറ്റിനൊപ്പം തൂസാൻ ലൂവേർതൂറിന്റെ ഭാര്യയായിട്ടായിരുന്നു. താമസിയാതെ, മാർക്ക് ആന്റ് സോഫി ടിവി പരമ്പരകളിൽ അവർ ഒരു വേഷം ചെയ്തു. 1989-ൽ നിക്കോളാസ് റിബോവ്സ്കി സംവിധാനം ചെയ്ത പെരിഗോർഡ് നോയിർ എന്ന ചിത്രത്തിലൂടെയാണ് കബ ചലച്ചിത്ര രംഗത്തെത്തിയത്. ഈചിത്രത്തിൽ പെരിഗോർഡ് മേഖലയിൽ നിന്ന് ജോലിക്ക് വന്ന മൈന എന്ന യുവതിയായി അവർ അഭിനയിച്ചു. 1992-ൽ തന്റെ ആദ്യത്തെ ആഫ്രിക്കൻ ചിത്രമായ ബ്ലാങ്ക് ഡി'ബെയ്നിൽ അഭിനയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ കഥപറയുന്ന ചെക്ക് ഡൗകോറെ സംവിധാനം ചെയ്ത ഈചിത്രത്തിൽ അവർ ലാൻസി കാന്റ ടീച്ചറുമായി വിവാഹനിശ്ചയം നടത്തിയ ഒരു നഴ്സിന്റെ കഥാപാത്രത്തെ അഭിനയിച്ചു. ഈ വർഷത്തിന്റെ അവസാനത്തിൽ, കബ ഇദ്രിസ ഔഡ്രാഗോയുടെ സാംബ ട്രോറയിൽ അഭിനയിച്ചു.[1] 1994-ൽ ഡൗകോറെ സംവിധാനം ചെയ്ത ലെ ബാലൺ ഡി'ഓറിൽ അവർ വീണ്ടും അഭിനയിച്ചു.[2]

1999-ൽ അവർക്കൊരു മകൻ ജനിച്ചു. 2000-ൽ, റൗൾ പെക്കിന്റെ ലുമുംബ എന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായ പാട്രിസ് ലുമുംബയുടെ ഭാര്യ പോളിൻ ലുമുംബയായി കബ അഭിനയിച്ചു. ചെറുപ്പത്തിൽത്തന്നെ കബയ്ക്ക് തന്റെ മകൻ റോളണ്ടിനെ അറിയാമായിരുന്നുവെങ്കിലും പക്ഷേ പോളിൻ ഈ കഥാപാത്രത്തെ കണ്ടുമുട്ടാൻ ആഗ്രഹിച്ചില്ല. ചരിത്രത്തിൽ താൽപ്പര്യമുള്ളതിനാലാണ് അവർ ഈ വേഷം തെരഞ്ഞെടുത്തത്.[3]

15-ലധികം ഫ്രഞ്ച് ടിവി ഷോകളിലും ടിവി ചിത്രങ്ങളായ നവാരോ, വില്ല മോൺ റീവ്, എൽ അവോക്കേറ്റ്, ക്വാട്രെ സെന്റ് സസ്പെക്റ്റ്സ്, ജസ്റ്റിസ് ഡി ഫെംസ് എന്നിവയിലും കബ അഭിനയിച്ചു. ഡാനിയൽ വിഗ്നെ സംവിധാനം ചെയ്ത 2002 ലെ ടിവി ചിത്രങ്ങളായ ഫാറ്റൗ ലാ മാലിയെൻ, ഫാറ്റൗ എൽ എസ്‌പോയർ എന്നിവയിലായിരുന്നു അവരുടെ ഏറ്റവും വിവാദമായ അഭിനയം. മനസ്സില്ലാത്ത വിവാഹത്തിലേക്ക് ഫാറ്റോയെ നിർബന്ധിക്കുന്ന ഫാറ്റോയുടെ അമ്മയായി കബ അഭിനയിച്ചു. ഇത് മാലിയിൽ പരസ്യമായ പ്രതിഷേധം സൃഷ്ടിക്കുകയും തെരുവിൽ അവർ പരിഹാസ്യയായി തീരുകയും ചെയ്തു. യഥാർത്ഥ ഫാറ്റൂവിനെ കണ്ടുമുട്ടുന്നതിനുമുമ്പ് താൻ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ടെന്നും മകളോട് സമാനമായ ഒരു കാര്യം ചെയ്യാൻ ഭർത്താവിനെ ഒരിക്കലും അനുവദിക്കില്ലെന്നും കബ വിശദീകരിക്കുന്നു.[1]

ഫിലിമോഗ്രാഫി തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Diallo, Bios (12 January 2004). "Du théâtre à la réalité sociale". Jeune Afrique (in French). Retrieved 6 October 2020.{{cite news}}: CS1 maint: unrecognized language (link)
  2. "Mariam Kaba, une femme de caractère". Clap Noir (in French). 5 January 2007. Retrieved 6 October 2020.{{cite web}}: CS1 maint: unrecognized language (link)
  3. Ngoma, Hermione (11 January 2016). "Mariam Kaba : Lumumba fait partie de notre patrimoine". Agence D'Information D'Afrique Centrale. Retrieved 6 October 2020.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മറിയം_കബ&oldid=3481951" എന്ന താളിൽനിന്ന് ശേഖരിച്ചത്