മറിന അബ്രമൊവിക്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ലോക പ്രശസ്തയായ ഒരു സെർബിയൻ അമേരിക്കൻ പ്രകടന കലാകാരിയും മനുഷ്യസ്‌നേഹിയും[1] കലാ ചലച്ചിത്രകാരിയുമാണ്[2] മറീന അബ്രമോവിക് (ജനനം 1946 നവംബർ 30). സെർബിയയിൽ ആയിരുന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും ശരീരകല, സഹിഷ്ണുത കല, കലാകാരനും-സദസ്സും തമ്മിലുള്ള ബന്ധം, മനുഷ്യ ശരീരത്തിന്റെ പരിധികൾ, മനസ്സിന്റെ സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. നാലു പതിറ്റാണ്ടിലേറെ സജീവമായിരുന്ന അബ്രാമോവിക് സ്വയം "പ്രകടനകലയുടെ മുത്തശ്ശി" എന്ന് വിശേഷിപ്പിക്കുന്നു.[3]
മറിന അബ്രമൊവിക് | |
---|---|
ജനനം | |
വിദ്യാഭ്യാസം | |
അറിയപ്പെടുന്നത് | Performance art, body art, feminist art, art film, endurance art |
അറിയപ്പെടുന്ന കൃതി | ഫലകം:പിനായനിസ്റ്റ് |
പ്രസ്ഥാനം | Conceptual art |
ജീവിതപങ്കാളി(കൾ) | |
വെബ്സൈറ്റ് | mai |
ആദ്യകാലം
തിരുത്തുകമുൻ യുഗോസ്ലോവിയയിലുൾപ്പെട്ടിരുന്ന സെർബിയയിലെ ബെൽഗ്രേഡിൽ 1946 നവംബർ 30 ന് വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെൽഗ്രേഡിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ റിഥം 0 മുതൽ ആരംഭിച്ച റിഥം അവതരണ പരമ്പര ഏറെ പ്രശസ്തമാണ്.
അവലംബം
തിരുത്തുക- ↑ https://www.royalacademy.org.uk/exhibition/marina-abramovic
- ↑ "РТС :: Марина Абрамовић: Ја сам номадска екс-Југословенка!" (in സെർബിയൻ). Rts.rs. July 27, 2016. Retrieved 2017-03-10.
- ↑ Christiane., Weidemann (2008). 50 women artists you should know. Larass, Petra., Klier, Melanie, 1970–. Munich: Prestel. ISBN 9783791339566. OCLC 195744889.