അറിഞ്ഞോ അറിയാതെയോ രണ്ടു വാക്കുകളിലെ ഒരേ സ്ഥാനത്തുള്ള ശബ്ദങ്ങൾ തമ്മിൽ മാറിപ്പോകുന്നതിനെയാണ് മറിച്ചു ചൊല്ലൽ (ചൊറിച്ചു മല്ലൽ) എന്ന് പറയുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഇതിനെ സ്പൂണറിസം (Spoonerism) എന്നാണ് വിളിക്കുന്നത്. ഓക്സ്ഫോർഡിലെ ന്യൂ കോളേജ് വാർഡനായിരുന്ന റെവറന്റ് വില്യം ആർച്ചിബാൾഡ് സ്പൂണർ (1844–1930), എന്നയാൾ അറിയാതെ ഇത്തരത്തിൽ സംസാരിക്കുമായിരുന്നുവത്രേ. അതിനാലാണ് സ്പൂണറിസം എന്ന പേരുവന്നത്. [1][2] ഇതേ പ്രശ്നമുണ്ടായിരുന്ന ഒരു പോളിഷ് പ്രഭുവിന്റെ പേരിൽ മാരോവ്സ്കി (marrowsky) എന്നും ഇത് അറിയപ്പെടുന്നുണ്ട്. [3]

ഫലിതം എന്ന നിലയിൽ മനപൂർവ്വം ചൊറിച്ചു മല്ലൽ ഉപയോഗിക്കപ്പെടാറുണ്ട്. കേരളത്തിൽ ഒരു രഹസ്യ സംഭാഷണരീതി എന്ന നിലയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ച് മറ്റാൾക്കാരറിയാതെ പരസ്യമായി സംസാരിക്കാൻ സുഹൃത്തുക്കൾ ഈ രീതി ഉപയോഗിക്കാറുണ്ട്.

ഉദാഹരണങ്ങൾതിരുത്തുക

അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന മറിച്ചു ചൊല്ലലുകളുടെ ചില ഉദാഹരണങ്ങൾ.

  • കഞ്ഞിയും പയറും = പഞ്ഞിയും കയറും
  • പണ്ട് ഒരു കഴുതയുണ്ടായിരുന്നു = കണ്ട് ഒരു പഴുതയുണ്ടായിരുന്നു.

സംസ്കാരത്തിൽതിരുത്തുക

നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചലച്ചിത്രത്തിലെ കാവാലം നാരായണപ്പണിക്കർ രചിച്ച താഴെ വീണു മാനം എന്ന ഗാനത്തിൽ "ചൊറിച്ചു മല്ലൽ", "മറിച്ചു ചൊല്ലൽ" എന്നീ പ്രയോഗങ്ങളുണ്ട്[4]

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "Names make news". Time. 1928-10-29. ശേഖരിച്ചത് 2008-09-20.
  2. "Spoonerism Message Lost in Translation". Toledo Blade. 1980-11-03.
  3. Chambers Dictionary 1993 ISBN 0-550-10255-8
  4. മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=മറിച്ചു_ചൊല്ലൽ&oldid=2198826" എന്ന താളിൽനിന്ന് ശേഖരിച്ചത്