പഴയകാലത്ത് കർക്കിടക മാസത്തിൽ മുത്തശ്ശിമാർ ദേഹരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന പരമ്പരാഗതമായ ഒരു വിഭവമാണ് മരുന്നിറച്ചി. ആട്ടിറച്ചിയാണ് ഇതിനായി സാധാരണ ഉപയോഗിക്കുന്നത്. ഈ വിഭവം ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നു കരുതുന്നു.

ചേരുവകൾ തിരുത്തുക

ആട്ടിറച്ചി ഒരു പ്രധാന ഇനമായ ഇതിൽ മഞ്ഞൾ, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ്, ആശാളി ഉണക്കിപൊടിച്ചത്, ജീരകം, കുരുമുളക് എന്നിവയാണ് മറ്റ് ചേരുവകൾ

തയാറാക്കുന്ന വിധം തിരുത്തുക

ആട്ടിറച്ചി മഞ്ഞൾ മാത്രമിട്ട് ഉപ്പു ചേർക്കാതെ വേവിക്കുക. വെളുത്തുള്ളിയും വേപ്പിലയും ചതച്ച ശേഷം ആട്ടിറച്ചിയിൽ നിന്നും ഊറിവരുന്ന നെയ്യിൽ അല്പം വെളിച്ചെണ്ണ ചേർത്ത് വഴറ്റിയെടുക്കുക. തുടർന്ന് മഞ്ഞൾ, ഉപ്പ്, ആശാളി, ചെറു ജീരകം പൊടിച്ചത്, കുരുമുളക് പൊടിച്ചത് എന്നിവ ചേർക്കുക. വേവിച്ചു വച്ചിരിക്കുന്ന ആട്ടിറച്ചി ചേർത്തിളക്കി പിരളൻ പരുവമാകുമ്പോൾ വാങ്ങുക.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മരുന്നിറച്ചി&oldid=1355853" എന്ന താളിൽനിന്ന് ശേഖരിച്ചത്