മരിയ ലൂയിസ ആംഗ്വിൻ (ജീവിതകാലം: സെപ്റ്റംബർ 21, 1849 - ഏപ്രിൽ 25, 1898) ഒരു കനേഡിയൻ വൈദ്യനായിരുന്നു. കാനഡയിലെ നോവ സ്കോട്ടിയയിൽ വൈദ്യശാസ്ത്രം പരിശീലിക്കാൻ അനുമതിപത്രം ലഭിച്ച ആദ്യ വനിതയായിരുന്നു അവർ.[1][2]

മരിയ ലൂയിസ ആംഗ്വിൻ
ജനനം(1849-09-21)21 സെപ്റ്റംബർ 1849
Blackhead, Newfoundland, Canada
മരണം25 ഏപ്രിൽ 1898(1898-04-25) (പ്രായം 48)
ആഷ്ലാൻഡ്, മസാച്ചുസെറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
ദേശീയതകനേഡിയൻ
കലാലയംവുമൺസ് മെഡിക്കൽ കോളേജ്
തൊഴിൽവൈദ്യൻ

ജീവിതരേഖ

തിരുത്തുക

1849 സെപ്റ്റംബർ 21-ന് ന്യൂഫൗണ്ട്‌ലാൻഡിലെ കൺസെപ്ഷൻ ബേയിലെ ബ്ലാക്ക്‌ഹെഡിലാണ് ആംഗ്‌വിൻ ജനിച്ചത്. അവർ ലൂയിസ എമ്മ ഗില്ലിന്റെയും മെത്തഡിസ്റ്റ് മന്ത്രിയായിരുന്ന റവറന്റ് തോമസ് ആംഗ്വിന്റെയും മകളായിരുന്നു. അവളുടെ കുടുംബം 1865-ൽ നോവ സ്കോട്ടിയയിലേക്ക് താമസം മാറി. മൗണ്ട് ആലിസൺ വെസ്ലിയൻ അക്കാദമിയിലെ വനിതാ അക്കാദമിയിൽ നിന്ന് അവൾ വിദ്യാഭ്യാസം നേടുകയും, 1869-ൽ ലിബറൽ ആർട്‌സിൽ ബിരുദം നേടുകയും ചെയ്തു. അവൾ ട്രൂറോയിലെ സാധാരണ സ്‌കൂളിൽ ചേരുകയും തുടർപഠനത്തിനായി അഞ്ച് വർഷം ഡാർട്ട്‌മൗത്തിലെ സ്‌കൂളിൽ പഠിപ്പിക്കുകയും ചെയ്തു.

1882-ൽ ന്യൂയോർക്ക് സംസ്ഥാനത്തെ വുമൺസ് മെഡിക്കൽ കോളേജിൽ നിന്ന് ആംഗ്‌വിൻ ഒരു എം.ഡി. നേടി. ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റൽ ഫോർ വുമൺ ആൻറ് ചിൽഡ്രൺ എന്ന ആശുപത്രിയിൽ അവർ പരിശീലനം നേടി. ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ അവൾ ഉപരി പഠനം തുടർന്നു. 1884 സെപ്തംബർ 20-ന് നോവ സ്കോട്ടിയയിൽ വൈദ്യശാസ്ത്രം പരിശീലിക്കാൻ ലൈസൻസ് നേടിയ ആദ്യത്തെ വനിതയായി അവർ മാറിയതോടെ, അവിടെ ഹാലിഫാക്സിൽ ഒരു ഓഫീസ് സ്ഥാപിച്ചു. 1895-ൽ, ഡൽഹൗസി സർവകലാശാലയിൽ നിന്ന് എം.ഡി. നേടിയ ആദ്യ വനിതയായ ആനി ഇസബെല്ല ഹാമിൽട്ടണുമായി ചേർന്ന് അവർ ശുചിത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി.[3]

വുമൺസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയനിലെ അംഗമായിരുന്ന അവർ സ്ത്രീകളുടെ വോട്ടവകാശത്തെ അനുകൂലിച്ചും സംസാരിച്ചു.[4] 1897-ൽ ബിരുദാനന്തര ബിരുദ പഠനത്തിനായി അവൾ ന്യൂയോർക്കിലേക്ക് മടങ്ങി. 1898 ഏപ്രിൽ 25-ന് മസാച്യുസെറ്റ്‌സിലെ ആഷ്‌ലാൻഡിൽ വെച്ച് ചെറിയ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കെ അവൾ പെട്ടെന്ന് മരിച്ചു.[5]

  1. Windsor, Laura Lynn (2002). Women in Medicine: An Encyclopedia. pp. 10–11. ISBN 1576073920.
  2. Kernaghan, Lois (1990). "മരിയ ലൂയിസ ആംഗ്വിൻ". In Halpenny, Francess G (ed.). Dictionary of Canadian Biography. Vol. XII (1891–1900) (online ed.). University of Toronto Press.
  3. Kernaghan, Lois (1990). "മരിയ ലൂയിസ ആംഗ്വിൻ". In Halpenny, Francess G (ed.). Dictionary of Canadian Biography. Vol. XII (1891–1900) (online ed.). University of Toronto Press.
  4. "Maria Louisa Angwin, 1849 - 1898". Nova Scotia Museum. 27 June 2017. Retrieved 2 August 2019.
  5. Windsor, Laura Lynn (2002). Women in Medicine: An Encyclopedia. pp. 10–11. ISBN 1576073920.
"https://ml.wikipedia.org/w/index.php?title=മരിയ_ലൂയിസ_ആംഗ്വിൻ&oldid=3850954" എന്ന താളിൽനിന്ന് ശേഖരിച്ചത്