ബൾഗേറിയൻ എഴുത്തുകാരിയും ബ്ലോഗറും നിരൂപകയുമാണ് മാരിയ പൊപോവ. ഇപ്പോൾ ന്യുയോർക്കിലെ ബ്രുക്ലിനിൽ താമസം.[1][2] ബ്രെയിൻ പിക്കിങ്‌സ് ഡോട് ഓർഗ് എന്ന മാരിയയുടെ ബ്ലോഗ് ഏറെ പ്രസിദ്ധമാണ്. സംസ്‌കാരം, പുസ്തകങ്ങൾ, ഇലക്ട്രിക് എന്നീ വിഷയങ്ങളിൽ ബ്ലോഗ് എഴുതുന്നു.

മരിയ പൊപോവ
Maria Popova.jpg
Maria Popova in 2013
ജനനം (1984-07-28) 28 ജൂലൈ 1984  (36 വയസ്സ്)
Bulgaria
ദേശീയതBulgarian
കലാലയംUniversity of Pennsylvania
തൊഴിൽWriter, blogger, and critic
വെബ്സൈറ്റ്www.brainpickings.org

ആദ്യകാല ജീവിതംതിരുത്തുക

ബൾഗേറിയൻ വംശജരായ പൊപോവയുടെ മാതാപിതാക്കൾ 1980കളിൽ റഷ്യയിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. 1984 ജൂലൈ 28നാണ് പൊപോവ ജനിച്ചത്. മാതാവ് ലൈബ്രറി സയൻസും എഞ്ചിനിയറിങ് പഠനവും പൂർത്തിയാക്കി. പിതാവ് പിന്നീട് ആപ്പിൾ കച്ചവടക്കാരനായി.[3] മരിയ തന്റെ എട്ടാം വയസ്സു മുതൽ കമ്പിളികൊണ്ടുള്ള പാവകൾ കൊണ്ട് നിർമ്മിച്ച ഒരു തരം അലങ്കാര വസ്തു നിർമ്മിച്ച് ലെമനേഡ് സ്റ്റാൻഡുകളിൽ വെച്ച് തെരുവുകളിൽ വിൽപ്പന നടത്തിയിരുന്നു.[4]

വിദ്യാഭ്യാസം, ജോലിതിരുത്തുക

2003ൽ ബൾഗേറിയയിലെ അമേരിക്കൻ കോളേജ് ഓഫ് സോഫിയയിൽ നിന്ന് ബിരുദം നേടി.[5] പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടി. കോളേജ് പഠന സമയത്ത് ട്യൂഷൻ എടുത്ത് പണം സമ്പാദിച്ചു. ദി ഡെയ്‌ലി പെൻസിൽവാനിയൻ പത്രത്തിന് വേണ്ടി പരസ്യം പിടിക്കുന്ന ജോലി ചെയ്തു.[1][2]

അവലംബംതിരുത്തുക

  1. 1.0 1.1 Feiler, Bruce (November 30, 2012). "She's Got Some Big Ideas". The New York Times. ശേഖരിച്ചത് December 1, 2012.
  2. 2.0 2.1 Levintova, Hannah (January 2012). "Maria Popova's Beautiful Mind". Mother Jones. Mother Jones and the Foundation for National Progress. ശേഖരിച്ചത് 2012-12-01.
  3. Hawk, Antiq (December 10, 2012). "Maria Popova - Editor of Brain Pickings". Who & Whom. ശേഖരിച്ചത് October 1, 2013.
  4. Wolinetz, Geoff (June 24, 2010). "Brain Pickings blogger Maria Popova: 'I'm not a big believer in saving'". Bundle. മൂലതാളിൽ നിന്നും October 28, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 5, 2013.
  5. Бонева-Благоева, Йорданка (16 December 2015). "Как блогърката Мария Попова от Brain Pickings избира Американския колеж за свое училище" (ഭാഷ: ബൾഗേറിയൻ).

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മരിയ_പൊപോവ&oldid=2787205" എന്ന താളിൽനിന്ന് ശേഖരിച്ചത്