മരിയ ഗ്രൈപെ, (ജനനനാമം. മജ സ്റ്റിന വാൾട്ടർ) (25 ജൂലൈ 1923 - 5 ഏപ്രിൽ 2007) കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി എഴുതുന്ന ഒരു സ്വീഡിഷ് എഴുത്തുകാരിയായിരുന്നു. മാന്ത്രികവും രഹസ്യനിഗുഢമായ കഥകളാണ് അവർ എഴുതിയിരുന്നത്. കുട്ടികളുടെ സാഹിത്യത്തിന് തുടർച്ചയായി സംഭാവനകൾ നൽകിയതിന് 1974-ൽ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ മെഡൽ അവർക്ക് ലഭിക്കുകയുണ്ടായി. [1][2]

Maria Gripe
ജനനംMaja Stina Walter
(1923-07-25)25 ജൂലൈ 1923
Vaxholm, Sweden
മരണം5 ഏപ്രിൽ 2007(2007-04-05) (പ്രായം 83)
Rönninge, Sweden
തൊഴിൽjournalist, writer
ഭാഷSwedish
ദേശീയതSwedish
Period1954-1997
Genrechildren

ജീവചരിത്രം തിരുത്തുക

മാജാ സ്ടീന വാൾട്ടർ സ്വീഡനിൽ അപ്പ്ലാന്റ്, വക്സോമിൽ ജനിച്ചു. മരിയയ്ക്ക് ആറു വയസ്സായപ്പോൾ, അവരുടെ കുടുംബം വക്സോം ലേക്കിൽ നിന്ന് ഒറെബ്രോയിലേക്ക് മാറി. സ്റ്റോക്ക്ഹോം സർവകലാശാലയിൽ സെക്കണ്ടറി പഠനത്തിനുവേണ്ടി അവർ സ്റ്റോക്ഹോമിലേക്ക് വീണ്ടും താമസം മാറ്റി.

1946-ൽ അവർ അവളുടെ മിക്ക പുസ്തകങ്ങൾക്കും കവർ ചിത്രീകരണങ്ങൾ സൃഷ്ടിച്ച ഹരാൾഡ് ഗ്രിപ്പ് എന്ന കലാകാരനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ചിത്രീകരണ ജീവിതം ആരംഭിച്ചത്, രചയിതാവെന്ന നിലയിൽ ഭാര്യയുടെ അരങ്ങേറ്റമായ ഐ വോർ ലില്ല സ്റ്റാഡ് ("ഞങ്ങളുടെ കൊച്ചു പട്ടണത്തിൽ") എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ്. മരിയ ഗ്രിപ്പിന്റെ ആദ്യത്തെ പ്രധാന വിജയം ജോസഫിൻ (1961) ആയിരുന്നു. പിന്നീട് പ്രസിദ്ധീകരിച്ച ആദ്യത്തേ നോവലുകളുടെ കൂട്ടത്തിൽ ഹ്യൂഗോ ആന്റ് ജോസഫിൻ, ഹ്യൂഗോ എന്നിവ ഉൾപ്പെടുന്നു.

അവളുടെ മുതിർന്ന ജീവിതത്തിന്റെ ഭൂരിഭാഗവും, മരിയ ഗ്രിപ്പ് താമസിച്ചത് നൈകോപ്പിംഗിലായിരുന്നു. അവിടെ ആഗ്നസ് സിസിലിയ എന്ന പുസ്തകത്തിന്റെ ഒരു അനുരൂപീകരണം ചിത്രീകരിച്ചു. വളരെക്കാലം ഡിമെൻഷ്യയ്ക്ക് ശേഷം, സ്റ്റോക്ക്ഹോമിന് പുറത്തുള്ള റോന്നിംഗിലുള്ള ഒരു നഴ്സിംഗ് ഹോമിൽ മരിയ ഗ്രിപ്പ് 83 ആം വയസ്സിൽ മരിച്ചു. അവളുടെ ഭർത്താവ് ഹരാൾഡ് 15 വർഷം മുൻപെ മരിച്ചിരുന്നു. അവരുടെ മകൾ കാമില ഗ്രിപ്പും കുട്ടികളുടെ എഴുത്തുകാരിയാണ്.

അവലംബം തിരുത്തുക

  1. "Hans Christian Andersen Awards". International Board on Books for Young People (IBBY). Retrieved 2013-08-01.
  2. "Maria Gripe" (pp. 50–51, by Sus Rostrup).

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മരിയ_ഗ്രൈപെ&oldid=3256308" എന്ന താളിൽനിന്ന് ശേഖരിച്ചത്