മരിയ ക്വിറ്റേറിയ

ബ്രസീലിയൻ ലെഫ്റ്റനന്റും ദേശീയ നായികയും

ഒരു ബ്രസീലിയൻ ലെഫ്റ്റനന്റും ദേശീയ നായികയുമായിരുന്നു മരിയ ക്വിറ്റേറിയ (27 ജൂലൈ 1792 - 21 ഓഗസ്റ്റ് 1853). 1822–23ൽ ഒരു പുരുഷ വേഷത്തിൽ ബ്രസീലിയൻ സ്വാതന്ത്ര്യയുദ്ധത്തിൽ സേവനമനുഷ്ഠിക്കുകയും തുടർന്ന് കേഡറ്റിലേക്കും ലെഫ്റ്റനന്റിലേക്കും സ്ഥാനക്കയറ്റം ലഭിക്കുകയും ഇംപീരിയൽ ഓർഡർ ബഹുമതി ലഭിക്കുകയും ചെയ്തു. ഒരു ദേശീയ ഇതിഹാസ വ്യക്തിത്വമായി മാറുകയും ചെയ്തതിലൂടെ മരിയ ക്വിറ്റേറിയ "ബ്രസീലിയൻ ജോൻ ഓഫ് ആർക്ക്" എന്ന് അറിയപ്പെട്ടു.[1] ബ്രസീലിൽ ഒരു സൈനിക വിഭാഗത്തിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ വനിതയായിരുന്നു ക്വിറ്റേറിയ. പോർച്ചുഗീസുകാർക്കെതിരായ സ്വാതന്ത്ര്യയുദ്ധത്തിൽ പങ്കെടുത്ത മരിയ ഫെലിപ ഡി ഒലിവേര 1873-ൽ അന്തരിക്കുകയും, സിസ്റ്റർ ജോന ഏഞ്ചലിക്ക (1761-1822) മരിയ ക്വിറ്റേറിയ എന്നിവരെ മൂന്ന് ബഹിയൻ വനിതാ പ്രതിരോധ പോരാളികൾ എന്നറിയപ്പെടുന്നു.[2][3]

Maria Quitéria de Jesus Medeiros
മരിയ ക്വിറ്റേറിയ, 1920-ൽ ഡൊമെനിക്കോ ഫെയ്‌ലുട്ടി ചിത്രീകരിച്ചത്.
ജനനം27 July 1792 (1792-07-27)
ഫെയ്‌റ ഡി സാന്റാന, ബഹിയ, കൊളോണിയൽ ബ്രസീൽ
മരണം21 August 1853 (1853-08-22) (aged 61)
സാൽവഡോർ, ബഹിയ, ബ്രസീൽ സാമ്രാജ്യം
ദേശീയത Empire of Brazil
വിഭാഗം ബ്രസീലിയൻ ആർമി
ജോലിക്കാലം1823 - 1824
പദവിലെഫ്റ്റനന്റ്
യുദ്ധങ്ങൾWar of Independence of Brazil
പുരസ്കാരങ്ങൾOrder of the Southern Cross
മറ്റു തൊഴിലുകൾFarmer

പിതാവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി, അവിവാഹിതയായ മരിയ ക്വിറ്റേറിയ 1822 ഒക്ടോബറിൽ ഒരു പുരുഷനെന്ന നിലയിൽ ബ്രസീലിയൻ സൈന്യത്തിൽ ചേർന്നു. 1823 ജൂൺ വരെ അവർ താമസിച്ചിരുന്ന ബഹിയയിൽ പോർച്ചുഗീസുകാർക്കെതിരെ നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടു. മരിയ ക്വിറ്റേറിയയുടെ പിതാവ് അവളുടെ വഞ്ചന കണ്ടെത്തിയതോടെ ഒരു സ്ത്രീയായതിനാൽ അവളെ പുറത്താക്കി. എന്നാൽ യുദ്ധത്തിലെ അവളുടെ കഴിവ് തിരിച്ചറിഞ്ഞതിനാൽ യുദ്ധത്തിൽ തുടരാൻ അവളെ അനുവദിച്ചു. 1823 ജൂലൈയിൽ കേഡറ്റായും പിന്നീട് ഓഗസ്റ്റിൽ ലെഫ്റ്റനന്റായും സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ അവളെ ചക്രവർത്തി സ്വീകരിച്ച് ബഹുമാനപദവി കൊടുത്തു.[4]

മരിയ ക്വിറ്റേറിയയുടെ ജീവിതത്തെക്കുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമേ അറിയൂ. മരിയ ക്വിറ്റീരിയയെ ആയുധങ്ങളിലൂടെയും സൈനിക അച്ചടക്കത്തിലൂടെയും നേടിയ കഴിവിനെ തിരിച്ചറിയുകയും അത് തന്റെ സൈന്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത മേജറിന്റെ ചെറുമകൻ കവി കാസ്ട്രോ ആൽ‌വസിന്റെ ബാല്യകാല സുഹൃത്ത് ചരിത്രകാരിയായ അരിസ്റ്റൈഡ്സ് മിൽട്ടൺ, എഫെമെറൈഡ്സ് കച്ചോയിറാനസ് എന്ന പുസ്തകത്തിൽ മരിയ ക്വിറ്റീരിയയെ "സത്യസന്ധയായ ധീരയായ ഒരു സ്ത്രീ" ആയി കണക്കാക്കുന്നു. ഇംഗ്ലീഷ് യാത്രാ എഴുത്തുകാരിയായ മറിയ ഗ്രഹാം (പിന്നീട് ലേഡി കോൾകോട്ട്) അവളുടെ ജേണൽ ഓഫ് എ വോയേജ് ടു ബ്രസീൽ എന്ന പുസ്തകത്തിൽ ക്വിറ്റേറിയയെ ഹ്രസ്വമായി പരാമർശിക്കുന്നു. “മരിയ ഡി ജീസസ് നിരക്ഷരയാണ് പക്ഷേ ഊർജ്ജസ്വലയാണ്. അവർക്ക് വ്യക്തമായ ബുദ്ധിയും നിശിതമായ ധാരണയുമുണ്ട്. അവളെ അഭ്യസിപ്പിച്ചാൽ അവൾ ശ്രദ്ധേയയായ ഒരു വ്യക്തിത്വമായി മാറുമെന്ന് ഞാൻ കരുതുന്നു. ഒരാൾ അവളുടെ പെരുമാറ്റത്തിൽ പുല്ലിംഗമായി ഒന്നും നിരീക്ഷിക്കുന്നില്ല, മറിച്ച് അവളിൽ സൗമ്യവും സൗഹാർദ്ദപരവുമായ പെരുമാറ്റമാണ്.“[5]

സ്വകാര്യ ജീവിതം തിരുത്തുക

മരിയ ക്വിറ്റേറിയ ഡി ജീസസ് 1792 ജൂൺ 27 ന് ലിക്കുറിസെറോയിൽ, ബഹിയയിലെ സാവോ ജോസ് ദാസ് ഇറ്റാപൊറോകാസ് (ഇപ്പോൾ ഫൈറ ഡി സാന്റാനയിൽ സ്ഥിതിചെയ്യുന്നു) ഇടവകയിൽ ജനിച്ചു. ഫൈറ ഡി സാന്റാനയിലെ സമ്പന്നനായ ഭൂവുടമയും കർഷകനുമായ ഗൊണാലോ ആൽവസ് ഡി അൽമേഡ, ഭാര്യ ക്വിറ്റേറിയ മരിയ ഡി ജീസസ് എന്നിവരുടെ മൂത്തമകളായിരുന്നു മരിയ ക്വിറ്റേറിയ.[6]അവളുടെ ശൈശവാവസ്ഥ കച്ചോയിറ (ബഹിയ) പ്രദേശത്തായിരുന്നു. പത്താം വയസ്സിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ മരണശേഷം, അവളുടെ പിതാവ് ഗോൺസാലോ ആൽവസ് ഡി അൽമേഡ യഥാക്രമം രണ്ട് തവണ യൂജീനിയ മരിയ ഡോസ് സാന്റോസ്, റോസ മരിയ ഡി ബ്രിട്ടോ എന്നിവരെ വിവാഹം കഴിച്ചു. ചില അന്തരീക്ഷ സംഘർഷങ്ങൾ കുടുംബാന്തരീക്ഷത്തിൽ ഉയർന്നുവരുന്നതായി തോന്നുന്നു. ക്വിറ്റേറിയ രണ്ടാനമ്മമാരിൽ നിന്നും ഒരുപോലെ അകന്നുനിന്നു. മരിയയ്ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും, കൃഷിക്ക് ആവശ്യമായ കഴിവുകൾ, സവാരി, വേട്ട, തോക്ക് ഉപയോഗിക്കൽ എന്നിവ അവർ പരിശീലിച്ചിരുന്നു. ഈ കഴിവുകൾ സൈന്യത്തിലും അവർക്ക് പ്രയോജനപ്പെട്ടു.

യുദ്ധത്തിൽ സേവനമനുഷ്ഠിച്ച ശേഷം, ക്വിറ്റേറിയ ഗബ്രിയേൽ, ലൂയിസ എന്ന ഒരു മകളുമുണ്ടായിരുന്ന പെരേര ബ്രിട്ടോയെ (അവളുടെ മുൻ കാമുകനായിരുന്നു) വിവാഹം കഴിച്ചു. 1853-ൽ സാൽ‌വദോറിനടുത്ത് അപ്രസിദ്ധിയിലും ദാരിദ്ര്യത്തിലും വിധവയായ ക്വിറ്റേറിയ മരിച്ചു. അവളുടെ ഭൗതികാവശിഷ്ടങ്ങൾ സാൽവഡോറിലെ നസറെയുടെ അടുത്തുള്ള ചർച്ച് ഓഫ് ബ്ലെസ്ഡ് സാക്രമെന്റ് ഓഫ് സെൻറ് അന്നെയിൽ (Portuguese: Igreja do Santíssimo Sacramento e Sant'Ana) സൂക്ഷിച്ചിരിക്കുന്നു.[7][3]വർഷങ്ങൾക്കുശേഷം അവളുടെ പൈതൃകം പുനരുജ്ജീവിപ്പിക്കപ്പെട്ടു.

പൈതൃകം തിരുത്തുക

മരണശേഷം മരിയ ക്വിറ്റേറിയയെ ദേശീയതലത്തിൽ പലവിധത്തിൽ അനുസ്മരിച്ചു. മരിച്ച് നൂറുവർഷത്തിനുശേഷം 1953-ൽ മരിയ ക്വിറ്റേറിയയുടെ പ്രതിരൂപം വഹിച്ചുകൊണ്ട് സൈന്യം വെങ്കല മെഡൽ നൽകി. "മെഡൽ ഓഫ് മരിയ ക്വിറ്റേറിയ" എന്ന് വിളിക്കപ്പെടുന്ന ഇത് സൈനിക ശ്രമങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾക്കായി സിവിലിയന്മാർക്കും സൈനികർക്കും നൽകുന്നു. 1996 ലെ പ്രസിഡന്റ് ഉത്തരവ് പ്രകാരം മരിയ ക്വിറ്റേറിയയെ ബ്രസീലിയൻ ആർമിയുടെ കോർപ്സ് ഓഫ് സപ്പോർട്ട് സ്റ്റാഫ് ഓഫീസർമാരുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു.[4]

1920-ൽ ഇറ്റാലിയൻ ചിത്രകാരനായ ഡൊമെനിക്കോ ഫെയ്‌ലുട്ടി ചിത്രീകരിച്ച ചിത്രമാണ് മരിയ ക്വിറ്റേറിയയുടെ ഏറ്റവും അറിയപ്പെടുന്ന ചിത്രം. ഒറ്റയ്ക്ക് നിൽക്കുന്നതും റൈഫിൾ പിടിച്ചിരിക്കുന്നതും ബ്രസീലിയൻ ലെഫ്റ്റനന്റിന്റെ യൂണിഫോം ധരിച്ചിരിക്കുന്നതും ആയി ക്വിറ്റേറിയയെ ചിത്രീകരിച്ചിരിക്കുന്നു. സാവോ പോളോ സർവകലാശാലയിലെ മ്യൂസിയു പോളിസ്റ്റയിൽ ഈ ചിത്രം കാണാം.[8]

അവലംബം തിരുത്തുക

  1. "A História e Biografia de Maria Quitéria". História. Archived from the original on 2015-04-27. Retrieved 20 April 2015.
  2. "Quiteria fought for the army, but 120 years later women were admitted".
  3. 3.0 3.1 "Saiba onde estão restos mortais das três mulheres ícones da luta pela independência do Brasil na Bahia". O Globo (in പോർച്ചുഗീസ്). 2019-07-02. Retrieved 2019-07-03.
  4. 4.0 4.1 "Dnn4174". www.planalto.gov.br. Retrieved 2017-04-23.
  5. Soares, Nara Marques. "Maria Graham Callcott: revisão bibliográfica e considerações sobre sua escrita" (in ഇംഗ്ലീഷ്). {{cite journal}}: Cite journal requires |journal= (help)
  6. Vainfas, Ronaldo, ed. (2002). "Maria Quitéria". Dicionário do Brasil Imperial (1822-1889). Rio de Janeiro: Editora Objetiva. pp. 523–525.
  7. "A História e Biografia de Maria Quitéria – A História". www.ahistoria.com.br (in ബ്രസീലിയൻ പോർച്ചുഗീസ്). Archived from the original on 2015-04-27. Retrieved 2017-04-23.
  8. "Home | Museu Paulista". www.mp.usp.br (in ബ്രസീലിയൻ പോർച്ചുഗീസ്). Archived from the original on 2017-04-24. Retrieved 2017-04-23.
"https://ml.wikipedia.org/w/index.php?title=മരിയ_ക്വിറ്റേറിയ&oldid=3975507" എന്ന താളിൽനിന്ന് ശേഖരിച്ചത്