മരിയാന ഇൻ ദ സൗത്ത് (1897)
1897-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് ആർട്ടിസ്റ്റ് ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മരിയാന ഇൻ ദ സൗത്ത്. ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്. തന്റെ സ്ത്രീധനം നഷ്ടപ്പെട്ടതിൽ ക്രൂരമായി തള്ളിക്കളഞ്ഞ സ്വേച്ഛാധിപതി ഏഞ്ചലോയുടെ നഷ്ടപ്പെട്ട പ്രണയത്തിന്റെ തിരിച്ചുവരവിനായി മരിയാന പ്രാർത്ഥിക്കുന്നു. മരിയാന എന്ന തലക്കെട്ടിലുള്ള ടെന്നിസന്റെ കവിതയിൽ നിന്ന് 'ദ്രാവക കണ്ണാടിയിൽ അവളുടെ മുഖത്തിന്റെ വ്യക്തമായ പൂർണത തിളങ്ങി' എന്ന വരിയിൽ നിന്ന് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഷേക്സ്പിയറുടെ 'മെഷർ ഫോർ മെഷർ' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു.[1]
Mariana in the SouthCairo | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1897 | –1897
Medium | Oil on canvas |
അളവുകൾ | 114 cm × 74 cm (45 ഇഞ്ച് × 29 ഇഞ്ച്) |
പ്രീ-റാഫേലൈറ്റ് ശൈലി
തിരുത്തുക1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു.[2][3] പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് പാൻഡോറ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രകാരനെക്കുറിച്ച്
തിരുത്തുകആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരിക്കുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ "Mariana in the South | Art UK". artuk.org (in ഇംഗ്ലീഷ്). Retrieved 2019-07-25.
- ↑ Hilton, Timothy (1970). The Pre-Raphaelites, p. 46. Oxford University Press.
- ↑ Landow, George P. "Pre-Raphaelites: An Introduction". The Victorian Web. Retrieved 15 June 2014.