മരണാനന്തര ക്രിയകൾ
ഒരു വ്യക്തി മരിച്ചു കഴിഞ്ഞ ശേഷം പരേതാത്മാവിനു വേണ്ടി ആചാരപ്രകാരം ചെയ്തുവരുന്ന കർമ്മങ്ങളാണ് മരണാനന്തര ക്രിയകൾ എന്നറിയപ്പെടുന്നത്. ഓരോ മതത്തിലും ജാതിയിലും ഈ കർമ്മങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. മരിച്ച ദിവസം മുതൽ തുടങ്ങുന്ന ഈ കർമ്മങ്ങൾ മൂന്ന് പതിനാറ്, നാല്പത്തൊന്ന് എന്നീ ദിവസങ്ങളിൽ പ്രത്യേക കർമ്മങ്ങോളോടെ ഹിന്ദുമതത്തിൽ പൊതുവേ അനുഷ്ഠിച്ചുവരുന്നു. പരേതാത്മാവിന്റെ ശരീരം വിധിപ്രകാരം സംസ്കരിക്കുന്ന അപരക്രിയ എന്ന ചടങ്ങ് മരണാനന്തര ക്രിയകളിൽ പ്രധാനമാണ്.