മരക്കലപ്പാട്ട്
വടക്കെ മലബാറിലെ പൂമാല കാവുകളിൽ പട്ടുൽസവത്തോനുബന്ധിച്ചു കണിയാൻ സമുദായക്കാർ അവതരിപ്പിക്കുന്ന അനുഷ്ടാന ഗാനമാണിത്. ‘മരക്കലത്തമ്മ’ എന്നപേരിൽ അറിയപ്പെടുന്ന ശ്രീശൂലകുഠാരിയുടെ തോറ്റം പാട്ടിന് ‘മരക്കലത്തോറ്റം’ എന്നാണ് പേര്. തോറ്റംപാട്ടുകളിൽ പ്രകീർത്തിക്കപ്പെടുന്ന ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആര്യപ്പൂമാല, ആര്യക്കര ഭഗവതി, ആയിരംതെങ്ങിൽ ഭഗവതി, ചുഴലിഭഗവതി, ഭദ്രകാളി, ചീറുമ്പമാർ, അസുരാളൻ, വടക്കേൻ കോടിവീരൻ, പൂമാരുതൻ തുടങ്ങിയ ദേവതമാർ മരക്കലമേറി വിളയാടിയവരാണെന്നാണ് സങ്കല്പം. വടക്കൻ പാട്ടുകഥകൾ, കോതാമൂരിപ്പാട്ടുകളിൽപ്പെട്ട അന്നപൂർണ്ണേശ്വരീ ചരിതം എന്നിവയിലും മരക്കലത്തെപ്പറ്റിയുളള വർണ്ണനകൾകാണാം.[1]
മരക്കലം
തിരുത്തുകമരംകൊണ്ടുളള വലിയ കപ്പലുകളെയാണ്(Ship) ‘മരക്കലം’ എന്ന് വിളിച്ചിരുന്നത്. വലിയ പായക്കപ്പലുകളായിരുന്നു അവ.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ജലയാനങ്ങളും മരക്കലവും Archived 2016-03-04 at the Wayback Machine.