മലയാളസാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരൻ എൻ. പി. മുഹമ്മദിന്റെ നോവലാണ് മരം.[1][2] മലബാറിലെ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ജീവിതമാണ് ഇതിൽ പറയുന്നത്. കല്ലായി പുഴയുടെ താരമാണ് കഥാപശ്ചാത്തലം. 1968ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്.

കഥാസാരം തിരുത്തുക

രണ്ടാംലോക മഹായുദ്ധകാലത് പട്ടാളത്തിൽ ചേർന്ന് കാണാതായ ഇബ്രായിയുടെ ഭാര്യ ആമിനയെ അവളുടെ എതിർപ്പ് വകവെക്കാതെ ഖാദർ എന്ന പ്രമാണി പുനർവിവാഹം ചെയ്യുന്നു. നാട്ടിൽ തിരിച്ചെത്തുന്ന ഇബ്രായിയും ഖാദർ മുതലാളിയും ആമിനക്ക് വേണ്ടി തർക്കത്തിൽ ഏർപ്പെടുന്നു. പണവും സ്വാധീനവും ഉപയോഗിച്ചു തന്നെ തകർക്കാൻ ശ്രമിക്കുന്ന ഖാദർ മുതലാളിയെ കബളിപ്പിച്ച്, സുഹൃത്തുക്കളുടെ സഹായത്തോടെ ഇബ്രായി ആമിനയെയും കൊണ്ട് നാട് വിടുന്നു

കഥാപാത്രങ്ങൾ തിരുത്തുക

  • ഇബ്രായി
  • ആമിന
  • ഖാദർ മുതലാളി
  • അമ്മുട്ടി
  • ആലസ്സൻ

മരം എന്ന പേരിൽ ഇത് സിനിമയാക്കിയിട്ടുണ്ട്.

അവലംബങ്ങൾ തിരുത്തുക

  1. "references - Shodhganga" (PDF). shodhganga.inflibnet.ac.in. shodhganga.inflibnet.ac.in. Retrieved 2019-02-21.
  2. "Maram". www.goodreads.com. Retrieved 2019-02-21.
"https://ml.wikipedia.org/w/index.php?title=മരം_(നോവൽ)&oldid=3098150" എന്ന താളിൽനിന്ന് ശേഖരിച്ചത്