1976-ൽ ബെറ്റി വില്യംസിനൊപ്പം സമാധാന സംരംഭങ്ങൾക്കുളള നോബൽ സമ്മാനം നേടിയ വനിതയാണ് മയ്റീഡ് കോറിഗൻ . 1976-ലെ ഈ പുരസ്കാരം പ്രഖ്യാപിച്ചത് 1977-ലായിരുന്നു.അയർലൻഡിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായുളള അവരുടെ നിർഭയമായ പോരാട്ടമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.[1]

മയ്റീഡ് കോറിഗൻ മഗ്വിർ
, July 2009
മയ്റീഡ് കോറിഗൻ മഗ്വിർ , ജൂലായ് 2009
ജനനം
മയ്റീഡ് കോറിഗൻ

(1944-01-27) 27 ജനുവരി 1944  (80 വയസ്സ്)
Belfast, Northern Ireland
മറ്റ് പേരുകൾമയ്റീഡ് കോറിഗൻ മഗ്വിർ
കലാലയംIrish School of Ecumenics
സംഘടന(കൾ)The Peace People,
The Nobel Women's Initiative
അറിയപ്പെടുന്നത്International social activist

ജീവിതരേഖ

തിരുത്തുക

1944 ജനവരി 27-ന് ഉത്തര അയർലന്ഡിലെ ബെഫാസ്റ്റിൽ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. അഞ്ചു സഹോദരിമാരും രണ്ടു സഹോദരന്മാരുമടങ്ങിയ വലിയ കുടുംബമായിരുന്നു മയ്റീഡിന്റേത്. പതിനാറു വയസു മുതൽ ടൈപ്പിസ്റ്റായും സെക്രട്ടറിയായും ജോലി നോക്കി. പിന്നീട് ബെറ്റി വില്യംസിനോടൊപ്പം സമാധാന സംരംഭങ്ങളിലേർപ്പെട്ടു.

  1. നോബൽ പുരസ്കാരം 1976
"https://ml.wikipedia.org/w/index.php?title=മയ്റീഡ്_കോറിഗൻ&oldid=3491063" എന്ന താളിൽനിന്ന് ശേഖരിച്ചത്