ബെറ്റി വില്യംസ്

ഒരു വടക്കൻ ഐറിഷ് സമാധാന പ്രവർത്തക


1976-ൽ മയ്റീഡ് കോറിഗനൊപ്പം സമാധാന സംരംഭങ്ങൾക്കുളള നോബൽ സമ്മാനം നേടിയ വനിതയാണ് ബെറ്റി വില്യംസ് . 1976-ലെ ഈ പുരസ്കാരം പ്രഖ്യാപിച്ചത് 1977-ലായിരുന്നു.അയർലൻഡിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായുളള അവരുടെ നിർഭയമായ പോരാട്ടമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.[1]

ബെറ്റി വില്യംസ്
Betty Williams.jpg
ബെറ്റി വില്യംസ്,
ജനനം (1943-05-22) 22 മേയ് 1943  (79 വയസ്സ്)
Belfast, Northern Ireland
തൊഴിലുടമNova Southeastern University
അറിയപ്പെടുന്നത്Community of Peace People
ജീവിതപങ്കാളി(കൾ)Ralph Williams, James Perkins
പുരസ്കാരങ്ങൾNobel Prize, 1976

ജീവിതരേഖതിരുത്തുക

ബെറ്റി വില്യംസ് 1943 മേയ് 22ന് ഉത്തര അയർലന്ഡിലെ ബെൽഫാസ്റ്റിൽ ജനിച്ചു. പിതാവ് പ്രൊട്ടസ്റ്റന്റും മാതാവ് കത്തോലിക്ക വിശ്വാസിയുമായിരുന്നു. അതുകൊണ്ടു തന്നെ മതസഹിഷ്ണുതയുടെ അന്തരീക്ഷത്തിലാണ് അവ വളന്നു വലുതായത്. സാധാരണ വീട്ടമ്മയും താരതമ്യേന വളരെ ചെറിയ ഉദ്യോഗസ്ഥയുമായിരുന്ന ബെറ്റി, ഹിംസക്കെതിരെ ശക്തിയായി സ്വരമുയർത്തി, പൊതു ജനങ്ങളെ സംഘടിപ്പിച്ചു. മയ്റീഡ് കോറിഗനും ഈ പ്രവത്തനങ്ങളിൽ ബെറ്റിയോടൊപ്പം സഹകരിച്ചു.

അവലംബംതിരുത്തുക

  1. നോബൽ പുരസ്കാരം 1976
"https://ml.wikipedia.org/w/index.php?title=ബെറ്റി_വില്യംസ്&oldid=2784636" എന്ന താളിൽനിന്ന് ശേഖരിച്ചത്