മയോമ എന്നത് പേശികളെ ബാധിക്കുന്ന ഒരു തരം മുഴകൾ ആണ്.[1] പ്രധാനമായും രണ്ടു തരം മയോമകൾ കാണപ്പെടുന്നു.

  • ലെയോമയോമ. അഥവാ ഫൈബ്രോയ്‌ഡുകൾ. സ്നിഗ്ദപേശികളിൽ ഉണ്ടാകുന്ന ഇവ ഏറ്റവും കൂടുതൽ ഗർഭാശയഭിത്തിയിൽ ആണ് കാണപ്പെടുന്നത്. യൂട്ടറൈൻ ഫൈബ്രോ‌ഡ് എന്നും വിളിക്കുന്നു. [1]
  • റാബ്ഡോമയോമ, അസ്ഥിപേശികളിൽ ഉണ്ടാകുന്ന മുഴകൾ. [1][2][3] വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഇവ കുട്ടികളിൽ ആണ് കൂടുതലും ഉണ്ടാവുന്നത്. അർബ്ബുദമായി മാറാൻ കഴിവുള്ളവയാണിവ.
മയോമ
യുട്ടറൈൻ ഫൈബ്രോ‌ഡുകൾ
സ്പെഷ്യാലിറ്റിOncology
  • ആഞ്‌ജിയോമയോമ. രക്തക്കുഴലുകളിലെ മുഴകൾ. ലയോമയോമയോ അതോ പ്രത്യേകതരമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ലെയോമയോമ അഥവാ ഫൈബ്രോ‌യ്‌ഡുകൾ

തിരുത്തുക

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് അഥവാ യൂട്ടറൈൻ ലെയൊമൈയോമ അഥവാ വെറും ഫൈബ്രോയ്‌ഡ് എന്നത് ഏറ്റവും സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ മുഴകളാണ്. മിക്ക സ്ത്രീകളിലും ഈ അവസ്ഥക്ക് പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണാറില്ല: എന്നാൽ ചിലരിൽ വേദനയോടു കൂടിയ അമിതാർത്തവം കാണപ്പെടുന്നു. അമിതമായി വലിപ്പം വച്ചാൽ ഈ മുഴകൾ മൂത്രാശയത്തിൽ സമ്മർദ്ദം ഏല്പിക്കുവാനും കൂടുതലായി മൂത്രമൊഴിക്കേണ്ടി വരാനും കാരണമാകാറുണ്ട്. ലൈംഗിക വേഴ്‌ചയിലിണ്ടാകാവുന്ന വേദനയ്ക്കും പുറം വേദനക്കും ചിലപ്പോൾ ഇവ കാരണമാകാറുണ്ട് . ഒരു സ്ത്രീയ്‌ക്ക് ഒന്നോ അതിലധികമോ ഫർബോയ്‌ഡ് ഉണ്ടാകാവുന്നതും അത് ചിലപ്പോഴെങ്കിലും ഗർഭധാരണത്തിന് തടസ്സമാകാറുമുണ്ട്.

കാരണങ്ങൾ

തിരുത്തുക

കൃത്യമായ കാരണങ്ങൾ അറിവില്ല. എന്നിരുന്നാലും ഫൈബ്രോയ്‌ഡ് പാരമ്പര്യമായും കുറച്ചൊക്കെ ഹോർമോണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണവും ചുവന്ന മാംസം ഭക്ഷിക്കുന്നതും ഫൈബ്രോയ്‌ഡ് വരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു, ഗർഭാശയ സ്കാനിങ്ങോ എം.അർ. ഐ. യോ മൂലം ഇവ കണ്ടെത്താൻ സാധിക്കും.

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 Ziegler, Ernst (1883). A Text-book of pathological anatomy and pathogenesis pt. 1, 1883 (in ഇംഗ്ലീഷ്). William Wood & Company. p. 210.
  2. "MeSH Browser". meshb.nlm.nih.gov. Retrieved 9 November 2020.
  3. Rajendran, Arya; Sivapathasundharam, B. (2014). Shafer's Textbook of Oral Pathology (in ഇംഗ്ലീഷ്). Elsevier Health Sciences. p. 193. ISBN 978-81-312-3800-4.
"https://ml.wikipedia.org/w/index.php?title=മയോമ&oldid=4018719" എന്ന താളിൽനിന്ന് ശേഖരിച്ചത്