മമിത ബൈജു

മലയാള ചലച്ചിത്ര നടി

മലയാള ചലച്ചിത്ര അഭിനേത്രിയാണ് മമിത ബൈജു (22 ജൂൺ 2000).[2][3] 2017-ൽ വേണുഗോപനൻ സംവിധാനം ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഓപ്പറേഷൻ ജാവ (2021) എന്ന ചിത്രത്തിലെ അൽഫോൻസ, ഖോ ഖോ (2021) എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന പ്രേമലു (2024) ലെ റീനു എന്നീ വേഷങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു.[4][5][6]

മമിത ബൈജു
ജനനം
നമിത ബൈജു[1]

(2000-06-22) 22 ജൂൺ 2000  (24 വയസ്സ്)
കിടങ്ങൂർ,ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2024–തുടരുന്നു
മാതാപിതാക്ക(ൾ)ബൈജു കെ., മിനി ബൈജു

ആദ്യകാല ജീവിതം

തിരുത്തുക

കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്.[7] ഡോ.ബൈജു കൃഷ്ണൻ, മിനി ബൈജു എന്നിവർ മാതാപിതാക്കളും മിഥുൻ ബൈജു മൂത്ത സഹോദരനുമാണ്.

കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂൾ, കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മമിത ഇപ്പോൾ കൊച്ചിയിലെ സേക്രഡ് ഹാർട്ട് കോളേജിൽ മനഃശാസ്ത്രത്തിൽ ബിരുദത്തിന് പഠിക്കുന്നു.[8]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • പ്രേമലു 2024[9]
  • രാമചന്ദ്ര ബോസ് & കമ്പനി 2023
  • പ്രണയ വിലാസം 2023
  • സൂപ്പർ ശരണ്യ 2022
  • രണ്ട് 2022
  • ഖൊ ഖൊ 2021
  • ഓപ്പറേഷൻ ജാവ 2021
  • കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് 2020
  • വികൃതി 2019
  • ഇൻ്റർനാഷണൽ ലോക്കൽ സ്റ്റോറി 2019
  • സ്കൂൾ ഡയറി 2019
  • വരത്തൻ 2018
  • കൃഷ്ണം 2018
  • ഡാക്കിനി 2018
  • ഹണിബീ 2 സെലിബ്രേഷൻസ് 2017
  • സർവോപരി പാലാക്കാരൻ 2017[10]

പുരസ്ക്കാരങ്ങൾ

തിരുത്തുക

ഖോ ഖോ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2020-ലെ മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.[11]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-24. Retrieved 2022-01-25.
  2. "ഹണീബിയിൽ ആസിഫിന്റെ അനിയത്തി, ജാവയിലെ അൽഫോൻസ; ഈ പ്ലസ് ടുക്കാരി". ManoramaOnline. Retrieved 6 June 2021.
  3. "Mamitha Baiju plays the team captain in Rajisha-starrer 'Kho Kho'". The Times of India (in ഇംഗ്ലീഷ്). Retrieved 6 June 2021.
  4. "അൽഫോൻസയും അഞ്ജുവും വഴിത്തിരിവായി". Keralakaumudi Daily. Retrieved 6 June 2021.
  5. "പക്വാമാർന്ന പ്രണയവും ബ്രേക്കപ്പുമാണ് അൽഫോൺസയുടേത്; ഒടിടി റിലീസിന് ശേഷമാണ് തേപ്പുക്കാരിയായത്, മമിത ബൈജു". Filmibeat. 3 June 2021.
  6. https://www.manoramaonline.com/movies/interview/2022/01/15/interview-with-mamitha-baiju.html
  7. Antony, Seena (16 January 2022). "Super Sharanya' is a milestone in my career: Mamita Baiju". On Manorama. Retrieved 6 May 2022.
  8. The TOI Entertainment Desk is a dynamic (2024-09-09). "Mamitha Baiju praised Thalapathy Vijay and tagged herself as a 'devoted fan of the star' after watching the Greatest of all time film". The Times of India. Retrieved 2024-09-08.
  9. https://www.manoramaonline.com/movies/movie-news/2024/04/17/premalu-movie-final-collection-box-office-report.html
  10. https://www.manoramaonline.com/news/latest-news/2024/04/26/mamitha-baiju-talks-about-about-voting.html
  11. "Film Critics Awards 2020: The Great Indian Kitchen wins the best film..." OnManorama. Retrieved 13 September 2021.
"https://ml.wikipedia.org/w/index.php?title=മമിത_ബൈജു&oldid=4118309" എന്ന താളിൽനിന്ന് ശേഖരിച്ചത്