മമത കുൽക്കർണി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മുൻ അഭിനേത്രിയാണ് മമത കുൽക്കർണി(ഹിന്ദി: ममता कुलकर्णी),( ജനനം: ഏപ്രിൽ 20, 1972).

മമത കുൽക്കർണി
പ്രമാണം:Mamta kulkarni.jpg
ജനനം (1972-04-20) ഏപ്രിൽ 20, 1972  (52 വയസ്സ്)
തൊഴിൽമുൻ അഭിനേത്രി


ആദ്യ ജീവിതം

തിരുത്തുക

മമത ജനിച്ചത് മുംബൈയിലാണ്.

അഭിനയ ജീവിതം

തിരുത്തുക

ആദ്യ ചിത്രം 1992 ലെ തിരംഗ എന്ന ചിത്രമായിരുന്നു. പിന്നീട് 1993 ൽ അഭിനയിച്ച ആശിഖ് ആവാര എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ ലക്സ് മികച്ച പുതുമുഖ പുരസ്കാരം ലഭിച്ചു. പിന്നീട് ഹിന്ദിയിലെ ഒരു പാട് ചിത്രങ്ങളിൽ അഭിനയിച്ചു. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം നായികയായി പല ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ മിക്ക ചിത്രങ്ങളിലും അന്നത്തെ ഒരു ഐറ്റം ഗേൾ എന്ന പദവി മമതക്ക് ലഭിച്ചിരുന്നു.

പക്ഷേ, തന്റെ ചലച്ചിത്ര അഭിനയ ജീവിതത്തിൽ സ്വകാര്യ പ്രശ്നങ്ങൾ മൂലം ധാരാളം പ്രശ്നങ്ങൾ മമതക്ക് നേരിടേണ്ടീ വന്നു.[1].

വിവാദങ്ങൾ

തിരുത്തുക

സ്റ്റാർ‌ഡസ്റ്റ് മാഗസിനിന്റെ പുറം ചട്ടയിൽ തന്റെ പകുതി നഗ്നമായ ചിത്രം പ്രദർശിപ്പിച്ചതിനെ തുടർന്ന് മമതക്കെതിരെ മതവാദികളും, സ്ത്രീ സംഘടനകളും പരാതി ഉന്നയിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി മമതക്ക് പിഴ ശിക്ഷ ലഭിക്കുകയും ചെയ്തു.[2].

സ്വകാര്യ ജീവിതം

തിരുത്തുക

വിവാഹം കഴിഞ്ഞതിനു ശേഷം ഇപ്പോൾ മമത ഭർത്തവുമൊത്ത് ന്യൂയോർക്കിൽ താമസിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "The predator as prey". Rediff India. 1997-12-27. Retrieved 2006-07-10. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. "Eyecatchers". India Today. 2000-08-14. Archived from the original on 2015-09-24. Retrieved 2006-07-10. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മമത_കുൽക്കർണി&oldid=3640242" എന്ന താളിൽനിന്ന് ശേഖരിച്ചത്