ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.[1][2]

മനുഷ്യാവകാശം

തിരുത്തുക

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ദിനാചരണം

തിരുത്തുക

എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

മനുഷ്യാവകാശ പുരസ്ക്കാരം

തിരുത്തുക

അഞ്ച് വർഷം കൂടുമ്പോൾ നൽകുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാർഡും ഈ ദിനത്തിലാണ് നല്കുന്നത്. 1988 ലെ പുരസ്ക്കാരം ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകൻ ബാബ ആംതെ നേടി.ബല

2011 ലെ വിഷയം

തിരുത്തുക

മനുഷ്യാവകാശ സംരക്ഷകരുടെ സഹായത്തിന് സാമൂഹ്യ മാധ്യമങ്ങളും സാങ്കേതികതയും എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഷയം. [3]

അവലംബം

  1. United Nations General Assembly Resolution 423(V) session 5 on 4 December 1950 (retrieved 2009-10-29)
  2. Office of the High Commission for Human Rights (2009). "The History of Human Rights Day". Retrieved 2009-10-29.
  3. http://www.ohchr.org/EN/newsevents/day2011/pages/hrd2011.aspx Archived 2011-12-05 at the Wayback Machine. "Human Rights Day 2011"
"https://ml.wikipedia.org/w/index.php?title=മനുഷ്യാവകാശ_ദിനം&oldid=3672416" എന്ന താളിൽനിന്ന് ശേഖരിച്ചത്