മനീഷ് കൗഷിക്
2018 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ബോക്‌സറാണ് മനീഷ് കൗഷിക് (ജനനം: 11 ജനുവരി 1996). [1] ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ 2017 ലെ ദേശീയ ബോക്സിംഗ് ഗെയിംസിൽ കൗഷിക് സ്വർണ്ണ മെഡലും നേടി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ദേവ്സർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. നിലവിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ സുബേദാറായി ജോലി ചെയ്യുന്നു. [2] [3]
മനീഷ് കൗഷിക് | |
---|---|
Statistics | |
Nickname(s) | Manish |
Rated at | Light weight (60 kg) |
Nationality | Indian |
Born | Devsar, Bhiwani district, Haryana, India | 11 ജനുവരി 1996
Medal record
|
ജീവിതരേഖ
തിരുത്തുക1996 ജനുവരി 11 ന് ഹരിയാനയിലെ ഭിവാനി ജില്ലയിലെ ദേവ്സർ ഗ്രാമത്തിലാണ് മനീഷ് കൗഷിക് ജനിച്ചത്. പിതാവ് സോംദത്ത് ശർമ ഒരു കർഷകനായിരുന്നു. ബോക്സർ ജിതേന്ദർ കുമാർ 2008 സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്തതാണ് മനീഷ് കൗഷിക്കിന് പ്രചോദനമായത്. 2017 ൽ നിലവിലെ ചാമ്പ്യൻ ശിവ താപ്പയെ തോൽപ്പിച്ച് മനീഷ് കൗഷിക് ആദ്യമായി ദേശീയ ചാമ്പ്യനായി മാറി. 2019 ൽ റഷ്യയിലെ ഏകാതെറിൻബർഗിൽ നടന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 63 കിലോഗ്രാം വിഭാഗത്തിൽ അദ്ദേഹം വെങ്കല മെഡൽ നേടി. [4] [5]
അവലംബം
തിരുത്തുക- ↑ "Commonwealth Games 2018: Boxing 60 Kg Men's Quarterfinals, India's Manish Kaushik fighting for medal". Sportskeeda.
- ↑ "The farmer's son and India's big boxing hope".
- ↑ India, Press Trust of. "Shiva Thapa, Manoj Kumar enter finals of National Boxing Championships". Archived from the original on 2019-09-21. Retrieved 2019-09-21.
- ↑ https://timesofindia.indiatimes.com/sports/boxing/world-boxing-championships-amit-panghal-becomes-first-indian-to-enter-final-manish-kaushik-ends-with-bronze/articleshow/71218838.cms
- ↑ https://www.news18.com/news/sports/how-manish-kaushik-knew-hell-get-a-medal-at-world-championships-2317173.html