മധൂംപുളി
മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ അംഗമാണ് മധൂംപുളി(Sonerila rheedei). നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഈ ചെടി പശ്ചിമഘട്ടത്തിലെ തദ്ദേശീയ സസ്യമാണ്. 15 സെ മീ വരെ ഉയരമുള്ള ഇതിന്റെ തണ്ടുകൾ നാല് അരികുകളുള്ളതും രോമാവൃതവുമാണ്. അണ്ഡാകൃതിയിൽ അറ്റം കൂർത്ത ഇലകളുടെ മുകൾഭാഗം രോമാവൃതവും കീഴ്ഭാഗം മങ്ങിയനിറത്തോടു കൂടിയതുമാണ്. പൂക്കൾക്ക് പിങ്ക് നിറം. കായകൾ ബ്രൌൺ നിറത്തിൽ നീണ്ട് ഉരുണ്ടവയാണ്.[1][2]
-
നീലിയാർകോട്ടത്ത് നിന്നും
മധൂംപുളി | |
---|---|
മധൂംപുളി/Rheed's Sonerila | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. rheedei
|
Binomial name | |
Sonerila rheedei |