വി. മധുര

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(മധുര വഴവറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തേയും രണ്ടാം നിയമസഭയിൽ വയനാട് തെക്ക് നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു വി. മധുര(1904 - 1994). കോൺഗ്രസ് പ്രതിനിധിയായാണ് മധുര കേരള നിയമസഭയിലേക്കെത്തിയത്. 1904-ൽ ജനിച്ചു, താരതമ്യേന താണസാമ്പത്തികമുള്ള ചുറ്റുപാറ്റിലായിരുന്നു മധുരയുടെ ആദ്യകാല ജീവിതം. കാലികളെ പോറ്റിയും കാർഷികവൃദ്ധിയിലും ഏർപ്പെട്ടാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ചെറുപ്പകാലത്ത് തന്നെ കോൺഗ്രസിൽ അംഗമാവുകയും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം പോരാടുകയും ചെയ്ത ഒരു വ്യക്തികൂടിയായിരുന്നു വി.മധുര.

മധുര വഴവറ്റ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
മണ്ഡലംവയനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം
മധുര വഴവറ്റ

1904
മരണം1994(1994-00-00) (പ്രായം 89–90)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ7
As of നവംബർ 3, 2011
ഉറവിടം: നിയമസഭ
"https://ml.wikipedia.org/w/index.php?title=വി._മധുര&oldid=3501684" എന്ന താളിൽനിന്ന് ശേഖരിച്ചത്