മദ്രാസ് സർവ്വകലാശാല

(മദ്രാസ്‌ സർവകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് മദ്രാസ് സർവ്വകലാശാല[1][2] (University of Madras അല്ലെങ്കിൽ Madras University) 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു ചെപ്പോക്, മറീന, ഗിണ്ടി, തരമണി, മധുരവോയൽ, ചെറ്റ്‌പേട് എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്‌മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. നാഷണൽ അസ്സെസ്സ്‌മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ A++ ഗ്രേഡ് നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി യു ജി സിയും നൽകിയിട്ടുണ്ട്.[3]

മദ്രാസ് സർവ്വകലാശാല
சென்னைப் பல்கலைக்கழகம்
ആദർശസൂക്തംDoctrina Vim Promovet Insitam (Latin)
തരംPublic
സ്ഥാപിതം1857; 167 വർഷങ്ങൾ മുമ്പ് (1857)
ചാൻസലർകെ. റോസയ്യ
വൈസ്-ചാൻസലർProf. R.Thandavan
വിദ്യാർത്ഥികൾ4,819
ബിരുദവിദ്യാർത്ഥികൾ67
3,239
സ്ഥലംChennai, Tamil Nadu, India
13°5′2″N 80°16′12″E / 13.08389°N 80.27000°E / 13.08389; 80.27000
ക്യാമ്പസ്Urban
നിറ(ങ്ങൾ)     Cardinal
കായിക വിളിപ്പേര്Madras University
അഫിലിയേഷനുകൾUGC, NAAC, AIU
ഭാഗ്യചിഹ്നംLion
വെബ്‌സൈറ്റ്www.unom.ac.in
പ്രമാണം:MadrasUnivlogo.jpg

1927 ൽ മദ്രാസ് സർവകലാശാലയുടെ മലയാളം വിഭാഗം പ്രവർത്തനമാരംഭിച്ചു. മലയാളവിഭാഗത്തിന്റെ നവതി ആഘോഷം 2017 ജനുവരി 24, 25 തിയതികളിൽ സർവകലാശാലയുടെ മറീന കാമ്പസിൽ നടന്നു. [4]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മദ്രാസ്_സർവ്വകലാശാല&oldid=3961031" എന്ന താളിൽനിന്ന് ശേഖരിച്ചത്