മദ്യവും ഗർഭകാലവും
ഗർഭാവസ്ഥയിലെ മദ്യപാനത്തിൽ സ്ത്രീ ഗർഭിണിയാണെന്ന് അറിയുന്നതിന് മുമ്പുള്ള സമയം ഉൾപ്പെടെ ഗർഭാവസ്ഥയിൽ ഏത് സമയത്തും മദ്യം ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. ഗർഭാവസ്ഥയിൽ ഏതെങ്കിലും ഘട്ടത്തിൽ മദ്യം ഉപയോഗിക്കുന്നത് സാധാരണമാണ്, ഇതിന്റെ വ്യാപനം വർദ്ധിക്കുന്നതായും കാണപ്പെടുന്നു. [1] [2] [3] [4]
മദ്യവും ഗർഭകാലവും | |
---|---|
Baby with fetal alcohol syndrome, showing some of the characteristic facial features | |
സ്പെഷ്യാലിറ്റി | ഗൈനക്കോളജി നിയോ നറ്റോളജി ശിശുരോഗം സൈകാട്രി ഒബ്സ്റ്റട്രിക്സ് ടോക്സിക്കോളജി |
സങ്കീർണത | ഗർഭമലസൽ ചാപിള്ള ജനനം |
ഗർഭകാലത്തെ മദ്യപാനം, ഗർഭമലസൽ, ചാപിള്ള പ്രസവം, കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള ജനനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. [4][5] [6] ഗർഭകാലത്തെ മദ്യപാനം മൂലമുണ്ടാകുന്ന വൈകല്യങ്ങളെ ഫീറ്റൽ ആൽക്കഹോൾ സ്പെക്‌ട്രം ഡിസോർഡേഴ്സ് (FASDs) എന്ന് വിളിക്കുന്നു, ഏറ്റവും ഗുരുതരമായ രൂപത്തെ ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം (FAS) എന്ന് വിളിക്കുന്നു. [5] [4] എന്നിരുന്നാലും, ഗർഭകാലത്ത് മദ്യപാനത്തിന് വിധേയരായ എല്ലാ അമ്മമാരുടെ ശിശുക്കൾക്കും FASD അല്ലെങ്കിൽ FAS ഉണ്ടാകില്ല. [4]
ഗർഭാവസ്ഥയിൽ മദ്യപാനത്തിന്റെ ഫലങ്ങളിൽ കാണപ്പെടുന്ന വ്യത്യാസം നന്നായി മനസ്സിലാക്കപ്പെട്ടിട്ടില്ല, എന്നിരുന്നാലും കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കുള്ള ജനിതകവും സാമൂഹികവുമായ അപകട ഘടകങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [4] മദ്യത്തിന്റെ അളവിന്റെയും മദ്യം കഴിക്കുന്ന ഗർഭകാലത്തിൻ്റെ ഫലവും തമ്മിലുള്ള വ്യത്യാസവും നന്നായി മനസ്സിലാക്കപ്പെട്ടിട്ടില്ല. [4] [7] അതുപോലെ, ഗർഭിണിയായിരിക്കുമ്പോൾ കുടിക്കാൻ സുരക്ഷിതമാണെന്ന് അറിയപ്പെടുന്ന മദ്യത്തിൻ്റെ അളവും നിശ്ചയിച്ചിട്ടില്ല. കൂടാതെ മദ്യപാനം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഗർഭാവസ്ഥയുടെ സുരക്ഷിതമായ സമയ പോയിന്റോ ത്രിമാസമോ ഇല്ല. [4] [8] [9] [10] അതിനാൽ, ഗർഭകാലത്ത് മദ്യത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ ശുപാർശ ചെയ്യുന്നതാണ് മെഡിക്കൽ സമവായം. [7] [11] [12] [8] [4]
ഗർഭാവസ്ഥയിൽ മദ്യപാനത്തിന്റെ ഉയർന്ന അളവും ദൈർഘ്യവും ഗർഭമലസൽ, ചാപിള്ള പ്രസവം, കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള ജനനം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി ചില തെളിവുകൾ സൂചിപ്പിക്കുന്നു. [4] അതിനാൽ, മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തുകൊണ്ട് FASD-കൾ, FAS, മദ്യവുമായി ബന്ധപ്പെട്ട ഗർഭധാരണ സങ്കീർണതകൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഒരിക്കലും വൈകരുത്. [8]
ഭ്രൂണശാസ്ത്രം
തിരുത്തുകശിശുവിലെ വ്യത്യസ്ത ശരീര വ്യവസ്ഥകൾ ഗർഭാവസ്ഥയിൽ പ്രത്യേക സമയങ്ങളിൽ വളരുകയും പക്വത പ്രാപിക്കുകയും വികസിക്കുകയും ചെയ്യുന്നു. ഈ വികസന ഘട്ടങ്ങളിൽ ഒന്നോ അതിലധികമോ സമയത്ത് മദ്യം കഴിക്കുന്നത് ഒന്നോ അതിലധികമോ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ, അമ്മമാർ ഗർഭിണിയാണെന്ന് അറിയുന്നതിന് മുമ്പുതന്നെ കുഞ്ഞുങ്ങൾ അതിവേഗം വളരുന്നു. ഗർഭധാരണം മുതൽ മൂന്നാം ആഴ്ച വരെ വളരെ നിർണ്ണയകമാണ്. തലച്ചോറ്, സുഷുമ്‌നാ നാഡി, ഹൃദയം എന്നി നിർണായക അവയവങ്ങൾ ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടങ്ങളിൽ രൂപം കൊള്ളാൻ തുടങ്ങുന്നു, അവ മനുഷ്യന്റെ വികാസത്തിലെ വളരെ സെൻസിറ്റീവും നിർണായകവുമായ കാലഘട്ടങ്ങളാണ്. ഗർഭാവസ്ഥയിൽ തന്നെ ഈ ശരീര വ്യവസ്ഥകൾ അവയുടെ വികാസം പൂർത്തിയാക്കുന്നുണ്ടെങ്കിലും, ഗർഭാവസ്ഥയുടെ തുടക്കത്തിൽ മദ്യപാനത്തിന്റെ ഫലങ്ങൾ ഈ സിസ്റ്റങ്ങൾക്കും അവയവങ്ങൾക്കും വൈകല്യങ്ങൾക്ക് കാരണമാകും. ഗർഭാവസ്ഥയുടെ നാലാം ആഴ്ചയിൽ, കൈകാലുകൾ രൂപം കൊള്ളുന്നു, ഈ ഘട്ടത്തിലെ അമ്മയുടെ മദ്യപാനം ഗർഭസ്ഥ ശിശുവിന്റെ കാലുകൾ, വിരലുകൾ, കാൽവിരലുകൾ എന്നിവയുടെ വളർച്ചയെയാണ് ബാധിക്കുക. നാലാമത്തെ ആഴ്ചയിൽ കണ്ണും ചെവിയും രൂപം കൊള്ളുന്നു, ഇവയ്ക്കും മദ്യത്തിന്റെ സ്വാധീനത്തിന് കൂടുതൽ സാധ്യതയുണ്ട്. [13] ഗർഭാവസ്ഥയുടെ ആറാം ആഴ്ചയിൽ, പല്ലുകളും അണ്ണാക്കും രൂപം കൊള്ളുന്നു, ഈ സമയത്ത് മദ്യപാനം ഈ ഘടനകളെ ബാധിക്കും. [13] ഗർഭാവസ്ഥയുടെ 20-ാം ആഴ്ചയിൽ അവയവങ്ങളുടെയും അവയവ സംവിധാനങ്ങളുടെയും രൂപീകരണം നന്നായി വികസിക്കുന്നു, അവയും മദ്യത്തിന്റെ ദോഷകരമായ ഫലങ്ങൾക്ക് വിധേയമാണ്. [13] അതിനാൽ, ഗർഭിണിയാകാൻ ശ്രമിക്കുന്നതിന് മുമ്പ് സ്ത്രീകൾ മദ്യപാനം നിർത്തുന്നത് സുരക്ഷിതമായിരിക്കും.
ഗർഭകാലത്തുടനീളം കുഞ്ഞിന്റെ തലച്ചോറും ശരീരവും അവയവങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നു, അതിനാൽ എപ്പോൾ വേണമെങ്കിലും മദ്യപാനംഇവയെ ബാധിക്കാം. ഓരോ ഗർഭധാരണവും വ്യത്യസ്തമായതിനാൽ, മദ്യപാനം ഒരു കുഞ്ഞിനെ മറ്റൊന്നിനേക്കാൾ കൂടുതൽ ബാധിച്ചേക്കാം. ജനിക്കുന്നതിന് മുമ്പ് മദ്യപാനം ബാധിച്ച ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ 'സാധാരണ' ആയി തോന്നാം. കുട്ടി സ്കൂൾ ജീവിതം ആരംഭിക്കുന്നത് വരെ ബുദ്ധിപരമായ വൈകല്യങ്ങൾ പ്രത്യക്ഷപ്പെടില്ല.
സ്പെക്കിൾ വേരിയൻസ് ഒപ്റ്റിക്കൽ കോഹയറൻസ് ടോമോഗ്രാഫി (എസ്‌വിഒസിടി) ഉപയോഗിച്ചുകൊണ്ട്, ഹൂസ്റ്റൺ സർവകലാശാല നടത്തിയ പഠനമനുസരിച്ച്, ഗർഭിണിയായ എലികൾക്ക് എഥനോൾ ബോളസ് പോലെയുള്ളവ നല്കി 45 മിനിറ്റിനുശേഷം ഭ്രൂണ തലച്ചോറിലെ രക്തക്കുഴലുകളുടെ എണ്ണവും വലുപ്പവും കാര്യമായി കുറയുന്നതായി നിരീക്ഷിച്ചു. ഇത്, പ്രസവത്തിനു മുമ്പുള്ള മദ്യപാനം മൂലമുണ്ടാകുന്ന നാശത്തിന്റെ വ്യാപ്തി കാണിക്കുന്നു. [14]
ഗർഭകാല മദ്യ ഉപയോഗം
തിരുത്തുകവികസിക്കുന്ന ഗര്ഭപിണ്ഡം മറുപിള്ളയിലൂടെയും പൊക്കിൾക്കൊടിയിലൂടെയും മദ്യത്തിന് വിധേയമാകുന്നു. ആൽക്കഹോൾ അടങ്ങിയ അമ്നിയോട്ടിക് ദ്രാവകം വീണ്ടും ആഗിരണം ചെയ്യുന്നതിനാൽ, പ്രായപൂർത്തിയായവരുമായി താരതമ്യപ്പെടുത്തുമ്പോൾ മദ്യം ഭ്രൂണത്തിൽ സാവധാനത്തിൽ മെറ്റബോളിസീകരിക്കപ്പെടുകയും വളരെക്കാലം നിലനിൽക്കുകയും ചെയ്യുന്നു. [15] [16] മദ്യപാനം വികസിക്കുന്ന ഗര്ഭപിണ്ഡത്തിലും അമ്മയിലും ഗുരുതരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുന്നു. ഒരു സ്ത്രീ ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ, മദ്യപാനത്തിന് സുരക്ഷിതമായ പരിധി ഇല്ലെന്ന് അവൾ ഓർക്കണം. [15] ഇത് അകാല ജനനത്തിലേക്ക് നയിച്ചേക്കാം, കുട്ടി വളരുന്നത് തുടരുമ്പോൾ പ്രശ്നങ്ങൾ പിന്നീട് പ്രകടമാകാം. വികസ്വര ശിശുവിലെ പ്രധാന പ്രശ്‌നകരമായ ഫലങ്ങളിലൊന്ന് ഫെറ്റൽ ആൽക്കഹോൾ സിൻഡ്രോം (എഫ്എഎസ്) ആണ്, ഇതിന്റെ സവിശേഷതകൾ മുറി അണ്ണാക്ക് കൂടാതെ/അല്ലെങ്കിൽ ചുണ്ടിന്റെ പിളർപ്പ്, ശരീരത്തിന്റെ ആനുപാതികമല്ലാത്ത ശാരീരിക വികസനം, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, ഏകോപന ശേഷിക്കുറവ്, അതുപോലെ വൃക്കകൾ, ഹൃദയം, അസ്ഥികൾ തുടങ്ങിയ വിവിധ ശരീരാവയവങ്ങളുടെ തെറ്റായ പ്രവർത്തനം എന്നിവ പോലുള്ള വിവിധ വൈകല്യങ്ങൾ എന്നിവയാണ്. അസാധാരണമായ രൂപം, ഉയരക്കുറവ്, കുറഞ്ഞ ശരീരഭാരം, ചെറിയ തല വലിപ്പം, മോശം ഏകോപനം, കുറഞ്ഞ ബുദ്ധിശക്തി, പെരുമാറ്റ പ്രശ്നങ്ങൾ, കേൾവിക്കുറവ്, കാഴ്ച പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ ഗർഭകാലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട മറ്റ് വികസന വൈകല്യങ്ങളുടെ ഒരു വലിയ ശ്രേണിയും ഉണ്ട്. [17][4] ഇത്തരം ശിശുക്കൾ സ്‌കൂളിലെ പ്രശ്‌നങ്ങൾ, നിയമപരമായ പ്രശ്‌നങ്ങൾ, ഉയർന്ന അപകടസാധ്യതയുള്ള പെരുമാറ്റങ്ങളിൽ പങ്കെടുക്കൽ, മദ്യം, വിനോദ മയക്കുമരുന്ന് ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയിൽ ഏർപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. [18] ഗർഭമലസൽ, ചാപിള്ള പ്രസവം, കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള ജനനം എന്നിവ മറ്റ് സാധാരണ ഫലങ്ങളാണ്. [6]
പ്രത്യേകിച്ച് ഗർഭാവസ്ഥയുടെ ഒന്നും മൂന്നും ത്രിമാസങ്ങളിൽ കുഞ്ഞ് അതിവേഗം വളരുമ്പോൾ ഈ ഫലങ്ങൾ വർദ്ധിക്കാം. ഗര്ഭപിണ്ഡത്തിന്റെ വളർച്ചയുടെ നിർണായക ഘട്ടമായ ഗർഭത്തിൻറെ ആദ്യ ത്രിമാസത്തിലെ മദ്യപാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. [19] ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ വികസിക്കുന്ന ഗര്ഭപിണ്ഡം മദ്യത്തിന് വിധേയമാകാം. മൂന്നാമത്തെ ആഴ്ചയിൽ, മദ്യം ഹൃദയത്തെയും കേന്ദ്ര നാഡീവ്യൂഹത്തെയും ബാധിക്കും. അമ്മ കുടിക്കുന്നത് തുടരുകയാണെങ്കിൽ, ഗര്ഭപിണ്ഡത്തിന്റെ കണ്ണുകൾ, കാലുകൾ, കൈകൾ എന്നിവ പ്രതികൂലമായി ബാധിക്കും. ആറാം ആഴ്ചയിൽ തുടർച്ചയായി എക്സ്പോഷർ ചെയ്യുന്നത് ചെവിയുടെയും പല്ലിന്റെയും വളർച്ചയെ പ്രതികൂലമായി ബാധിക്കും. അമ്മ മദ്യപാനം തുടരുകയാണെങ്കിൽ തുടർന്ന് അണ്ണാക്ക്, ബാഹ്യ ജനനേന്ദ്രിയം എന്നിവ ബാധിക്കാം. പന്ത്രണ്ടാം ആഴ്ചയിൽ, ഇടയ്ക്കിടെയുള്ള മദ്യപാനം മസ്തിഷ്ക വളർച്ചയെ പ്രതികൂലമായി ബാധിക്കും, ഇത് ജനനത്തിനു മുമ്പുള്ള വൈജ്ഞാനിക, പഠന, പെരുമാറ്റ കഴിവുകളെ ബാധിക്കുന്നു. അമിതമായ മദ്യപാനം ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോമിലേക്ക് നയിച്ചേക്കാം, ഇത് ഗര്ഭപിണ്ഡത്തിന്റെ ശാരീരികവും മാനസികവും ന്യൂറോ ബിഹേവിയറല് വികാസത്തിലും മാറ്റാനാവാത്ത ജീവിതകാല മാറ്റങ്ങള് ഉണ്ടാക്കും. [20] ഗർഭകാലത്ത് മദ്യം വികസിക്കുന്ന ഗര്ഭപിണ്ഡത്തെ മാത്രമല്ല, അമ്മയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. [21] ഗർഭധാരണം ആസൂത്രണം ചെയ്യുന്ന സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ ഇത് ദോഷകരമായി ബാധിക്കും. മദ്യത്തിന്റെ പ്രതികൂല ഫലങ്ങൾ പോഷകാഹാരക്കുറവ്, അപസ്മാരം, ഛർദ്ദി, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും. അമ്മയ്ക്ക് ഉത്കണ്ഠയും വിഷാദവും ഉണ്ടാകാം, ഇത് കുട്ടികളുടെ ദുരുപയോഗം/അവഗണനയിൽ കലാശിക്കും. ഗർഭിണിയായ അമ്മ മദ്യത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ, അതിന്റെ ഫലങ്ങൾ ശിശുവിലും ദൃശ്യമാകുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[22]
ഗർഭകാലത്ത് അമ്മ മദ്യം കഴിക്കുന്നത് കുട്ടിക്ക് ചെറുപ്പത്തിൽ തന്നെ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. [23]
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകഒരു ശിശു ജനിച്ച് ആരോഗ്യവാനാണെന്ന് തോന്നുമ്പോൾ തന്നെയും, അമ്മയുടെ ഗർഭകാല മദ്യപാനം മൂലം അവർക്ക് ഇപ്പോഴും ദൃശ്യമല്ലാത്ത തകരാറുകളും അവയവ വൈകല്യങ്ങളും ഉണ്ടാകാം. ഗർഭകാലത്ത് അമ്മമാർ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലെ സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [6] മദ്യം മൈക്രോസെഫാലിക്ക് കാരണമാകുന്നു. [24] ഗർഭാവസ്ഥയിൽ മദ്യം ഉപയോഗിക്കുന്നത് മുലയൂട്ടാനുള്ള കഴിവിനെ ബാധിക്കില്ല - കൂടാതെ, പ്രസവശേഷം അമ്മ മദ്യം കഴിക്കുന്നത് തുടരുകയാണെങ്കിൽ പോലും ഒരു കുഞ്ഞിന് മുലയൂട്ടാം. മദ്യാസക്തിയുള്ള അമ്മയ്ക്ക് ജനിക്കുന്ന ഒരു കുഞ്ഞ് ജനനത്തിനു ശേഷം മദ്യം പിൻവലിക്കൽ ലക്ഷണങ്ങളിലൂടെ കടന്നുപോകാം. [6]
ഗർഭകാലത്തെ മദ്യപാനത്തിന്റെ പ്രധാന ഫലങ്ങളിലൊന്നാണ് ഫീറ്റൽ ആൽക്കഹോൾ സ്പെക്‌ട്രം ഡിസോർഡേഴ്‌സ് (എഫ്എഎസ്‌ഡി), ഇതിൽ ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം (എഫ്എഎസ്) ഏറ്റവും ഗുരുതരമായ രൂപമാണ്. ഗർഭാവസ്ഥയിൽ ചെറിയ അളവിൽ മദ്യം കഴിക്കുന്നത് മുഖത്ത് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല, എന്നാൽ പെരുമാറ്റ പ്രശ്നങ്ങൾ കാണാൻ കഴിയും. [25] എഫ്‌എഎസ്‌ഡി ബാധിച്ചവരിൽ പല തരത്തിലുള്ള ലക്ഷണങ്ങളും കാണപ്പെടുന്നു, അവയിൽ ഇവ ഉൾപ്പെടുന്നു:
- മൂക്കിനും മുകളിലെ ചുണ്ടിനുമിടയിൽ മിനുസമാർന്ന വരമ്പ് പോലെയുള്ള അസാധാരണമായ മുഖ സവിശേഷതകൾ (ഈ വരമ്പിനെ ഫിൽട്രം എന്ന് വിളിക്കുന്നു)
- ചെറിയ തല വലിപ്പം
- ഉയരം ശരാശരിയേക്കാൾ കുറവാകാം
- കുറഞ്ഞ ജനന ഭാരം
- മോശം ഏകോപനം
- ഹൈപ്പർ ആക്റ്റീവ് പെരുമാറ്റം
- ശ്രദ്ധയിൽ ബുദ്ധിമുട്ട്
- മോശം ഓർമ്മ
- സ്കൂളിലെ ബുദ്ധിമുട്ട് (പ്രത്യേകിച്ച് ഗണിതത്തിൽ)
- പഠന വൈകല്യങ്ങൾ
- സംസാരത്തിനും ഭാഷയ്ക്കും കാലതാമസം
- ബുദ്ധിപരമായ വൈകല്യം അല്ലെങ്കിൽ കുറഞ്ഞ IQ
- കുഞ്ഞായിരിക്കുമ്പോൾ ഉറക്കവും മുലകുടിക്കുന്ന പ്രശ്നങ്ങളും
- കാഴ്ച അല്ലെങ്കിൽ കേൾവി പ്രശ്നങ്ങൾ
- ഹൃദയം, വൃക്കകൾ അല്ലെങ്കിൽ അസ്ഥികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. [26]
ലക്ഷണങ്ങളെ ആശ്രയിച്ച് അഞ്ച് തരം എഫ്എഎസ്ഡികളുണ്ട്:
(1) ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം;
(2) ആൽക്കഹോൾ-റിലേറ്റഡ് ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡർ;
(3) മദ്യപാനവുമായി ബന്ധപ്പെട്ട ജനന വൈകല്യങ്ങൾ;
(4) സ്റ്റാറ്റിക് എൻസെഫലോപ്പതി;
(5) പ്രസവത്തിനു മുമ്പുള്ള ആൽക്കഹോൾ എക്സ്പോഷറുമായി ബന്ധപ്പെട്ട ന്യൂറോ ബിഹേവിയറൽ ഡിസോർഡർ. [27]
FAS ചികിത്സയ്ക്ക് മൂന്ന് സമീപനങ്ങളുണ്ട്:
(1) വീട്ടിൽ - സ്ഥിരവും സ്‌നേഹമുള്ളതുമായ ഒരു വീട്, പതിവ് ദിനചര്യയ്‌ക്കൊപ്പം, പിന്തുടരേണ്ട ലളിതമായ നിയമങ്ങളും പോസിറ്റീവ് പെരുമാറ്റത്തിന് പ്രതിഫലം നൽകുന്നതും FAS ഉള്ള കുട്ടികൾക്ക് ഒരു നല്ല അന്തരീക്ഷമാണ്.
(2) മരുന്നുകൾ - എഫ്‌എഎസ്‌ഡികളുടെ ലക്ഷണങ്ങളെ പ്രത്യേകമായി ചികിത്സിക്കാനാണ് മരുന്നുകൾ ഉപയോഗിക്കുന്നത്, എഫ്‌എഎസ് പൂർണ്ണമായും മാറ്റാൻ അല്ല. ആന്റീഡിപ്രസന്റുകൾ, ഉത്തേജക മരുന്നുകൾ, ന്യൂറോലെപ്റ്റിക്സ്, ആൻറി-ആക്‌സൈറ്റി മരുന്നുകൾ എന്നിവയാണ് ഉപയോഗിക്കുന്ന ചില മരുന്നുകൾ.
(3) കൗൺസിലിംഗ് - പെരുമാറ്റപരവും പ്രവർത്തനപരവുമായ പരിശീലനം, സാമൂഹിക നൈപുണ്യ പരിശീലനം, ട്യൂട്ടറിംഗ് എന്നിവയിൽ നിന്ന് എഫ്‌എഎസ് ഉള്ള കുട്ടികൾക്ക് പ്രയോജനം ലഭിക്കും. സപ്പോർട്ട് ഗ്രൂപ്പുകളും ടോക്ക് തെറാപ്പിയും എഫ്‌എഎസ് ബാധിതരായ കുട്ടികളെ സഹായിക്കുക മാത്രമല്ല, ഈ കുട്ടികളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കുകയും ചെയ്യുന്നു. [28]
ചികിത്സ
തിരുത്തുകതാൻ ഗർഭിണിയാണെന്ന് അറിഞ്ഞാൽ ഒരു സ്ത്രീ മദ്യം നിർത്താൻ തീരുമാനിച്ചേക്കാം. എന്നിരുന്നാലും, ഗർഭകാലത്ത് മദ്യം പിൻവലിക്കലിനൊപ്പം സ്ത്രീകൾക്ക് ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ബെൻസോഡിയാസെപൈൻ ട്രാൻക്വിലൈസറുകളുടെ ഹ്രസ്വ ഉപയോഗത്തിലൂടെ ഗർഭാവസ്ഥയിൽ ഈ ലക്ഷണങ്ങൾ ചികിത്സിക്കാം. [6]
മരുന്നുകൾ
തിരുത്തുകനിലവിൽ, ആൽക്കഹോൾ യൂസ് ഡിസോർഡർ (AUD) ചികിത്സയ്ക്കായി FDA മൂന്ന് മരുന്നുകൾ-നാൽട്രെക്സോൺ, അകാംപ്രോസേറ്റ്, ഡിസൾഫിറാം എന്നിവ അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഗർഭിണികൾക്ക് ഈ മരുന്നുകളുടെ സുരക്ഷയെക്കുറിച്ച് മതിയായ ഡാറ്റയില്ല. [29]
ഇതും കാണുക
തിരുത്തുക- ഫീറ്റൽ ആൽക്കഹോൾ സ്പെക്‌ട്രം ഡിസോർഡർ
- പുകവലിയും ഗർഭധാരണവും
- മദ്യപാനത്തിന്റെ ദീർഘകാല ഫലങ്ങൾ
അവലംബം
തിരുത്തുക- ↑ Denny, Clark H.; Acero, Cristian S.; Naimi, Timothy S.; Kim, Shin Y. (2019-04-26). "Consumption of Alcohol Beverages and Binge Drinking Among Pregnant Women Aged 18-44 Years - United States, 2015-2017". MMWR. Morbidity and Mortality Weekly Report. 68 (16): 365–368. doi:10.15585/mmwr.mm6816a1. ISSN 1545-861X. PMC 6483284. PMID 31022164.
- ↑ Centers for Disease Control and Prevention (CDC) (2012-07-20). "Alcohol use and binge drinking among women of childbearing age--United States, 2006-2010". MMWR. Morbidity and Mortality Weekly Report. 61 (28): 534–538. ISSN 1545-861X. PMID 22810267.
- ↑ Tan, Cheryl H.; Denny, Clark H.; Cheal, Nancy E.; Sniezek, Joseph E.; Kanny, Dafna (2015-09-25). "Alcohol use and binge drinking among women of childbearing age - United States, 2011-2013". MMWR. Morbidity and Mortality Weekly Report. 64 (37): 1042–1046. doi:10.15585/mmwr.mm6437a3. ISSN 1545-861X. PMID 26401713.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 Chang. "UpToDate: Alcohol intake and pregnancy". www.uptodate.com. Retrieved 2021-09-11.
- ↑ 5.0 5.1 CDC (2021-05-24). "Alcohol Use in Pregnancy". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-13.
- ↑ 6.0 6.1 6.2 6.3 6.4 "Guidelines for the identification and management of substance use and substance use disorders in pregnancy" (PDF). World Health Organization. 2014. Retrieved 11 August 2017.
- ↑ 7.0 7.1 "Committee opinion no. 496: At-risk drinking and alcohol dependence: obstetric and gynecologic implications". Obstetrics and Gynecology. 118 (2 Pt 1): 383–388. August 2011. doi:10.1097/AOG.0b013e31822c9906. ISSN 1873-233X. PMID 21775870.
- ↑ 8.0 8.1 8.2 CDC (2021-05-24). "Alcohol Use in Pregnancy". Centers for Disease Control and Prevention (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-12.
- ↑ Flak, Audrey L.; Su, Su; Bertrand, Jacquelyn; Denny, Clark H.; Kesmodel, Ulrik S.; Cogswell, Mary E. (2014). "The association of mild, moderate, and binge prenatal alcohol exposure and child neuropsychological outcomes: a meta-analysis". Alcoholism: Clinical and Experimental Research. 38 (1): 214–226. doi:10.1111/acer.12214. ISSN 1530-0277. PMID 23905882.
- ↑ Williams, Janet F.; Smith, Vincent C.; COMMITTEE ON SUBSTANCE ABUSE (2015). "Fetal Alcohol Spectrum Disorders". Pediatrics. 136 (5): e1395–1406. doi:10.1542/peds.2015-3113. ISSN 1098-4275. PMID 26482673.
- ↑ Williams, Janet F.; Smith, Vincent C.; COMMITTEE ON SUBSTANCE ABUSE (November 2015). "Fetal Alcohol Spectrum Disorders". Pediatrics. 136 (5): e1395–1406. doi:10.1542/peds.2015-3113. ISSN 1098-4275. PMID 26482673.
- ↑ Carson, George; Cox, Lori Vitale; Crane, Joan; Croteau, Pascal; Graves, Lisa; Kluka, Sandra; Koren, Gideon; Martel, Marie-Jocelyne; Midmer, Deana (August 2010). "Alcohol use and pregnancy consensus clinical guidelines". Journal of Obstetrics and Gynaecology Canada. 32 (8 Suppl 3): S1–31. doi:10.1016/s1701-2163(16)34633-3. ISSN 1701-2163. PMID 21172102.
- ↑ 13.0 13.1 13.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cdc1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Vasculature changes in the fetal brain due to prenatal alcohol exposure". Biophotonics World. Retrieved 12 October 2021.
- ↑ 15.0 15.1 Bhuvaneswar, Chaya G.; Chang, Grace; Epstein, Lucy A.; Stern, Theodore A. (2007). "Alcohol Use During Pregnancy: Prevalence and Impact". Primary Care Companion to the Journal of Clinical Psychiatry. 9 (6): 455–460. doi:10.4088/PCC.v09n0608. ISSN 1523-5998. PMC 2139915. PMID 18185825.
- ↑ Burd, L; Blair, J; Dropps, K (2012-05-17). "Prenatal alcohol exposure, blood alcohol concentrations and alcohol elimination rates for the mother, fetus and newborn". Journal of Perinatology (in ഇംഗ്ലീഷ്). 32 (9): 652–659. doi:10.1038/jp.2012.57. ISSN 0743-8346. PMID 22595965.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CDC2015Fact
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Coriale, G; Fiorentino, D; Di Lauro, F; Marchitelli, R; Scalese, B; Fiore, M; Maviglia, M; Ceccanti, M (2013). "Fetal Alcohol Spectrum Disorder (FASD): neurobehavioral profile, indications for diagnosis and treatment". Rivista di Psichiatria. 48 (5): 359–369. doi:10.1708/1356.15062. PMID 24326748.
- ↑ "Prevention of Harm caused by Alcohol Exposure during Pregnancy" (PDF). Archived from the original (PDF) on 2023-01-11. Retrieved 2023-01-11.
- ↑ "Drinking and Your Pregnancy". pubs.niaaa.nih.gov (in ഇംഗ്ലീഷ്). Retrieved 2018-11-16.
- ↑ "WHO | Substance use in pregnancy". www.who.int. Archived from the original on May 28, 2014. Retrieved 2018-11-16.
- ↑ "Dangers of Drinking While Pregnant - DrugAbuse.com". drugabuse.com (in ഇംഗ്ലീഷ്). 2016-07-27. Retrieved 2018-11-17.
- ↑ Latino-Martel, Paule; Chan, Doris S. M.; Druesne-Pecollo, Nathalie; Barrandon, Emilie; Hercberg, Serge; Norat, Teresa (2010-05-01). "Maternal Alcohol Consumption during Pregnancy and Risk of Childhood Leukemia: Systematic Review and Meta-analysis". Cancer Epidemiology, Biomarkers & Prevention (in ഇംഗ്ലീഷ്). 19 (5): 1238–1260. doi:10.1158/1055-9965.EPI-09-1110. ISSN 1055-9965. PMID 20447918.
- ↑ "Microcephaly". World Health Organization. Retrieved 11 August 2017.
- ↑ Williams, J., Smith, V., and the Committee on Substance Abuse. (2015). Fetal alcohol spectrum disorders. Pediatrics. 136(5).
- ↑ "Basics about FASDs". cdc.gov. 2018-09-27. Retrieved 16 November 2018.
- ↑ "Basics about FAS". cdc.gov. 2018-09-27. Retrieved 16 November 2018.
- ↑ "Fetal Alcohol Syndrome". healthline.com. 2015-11-09. Retrieved 16 November 2018.
- ↑ DeVido, Jeffrey; Bogunovic, Olivera; Weiss, Roger D. (2015). "Alcohol Use Disorders in Pregnancy". Harvard Review of Psychiatry. 23 (2): 112–121. doi:10.1097/HRP.0000000000000070. ISSN 1067-3229. PMC 4530607. PMID 25747924.