മതാർ
യെമൻ (ഇംഗ്ലീഷ് Yemen) തലസ്ഥാനമായ സനയിൽ നിന്നും നാല്പത്തി എട്ടു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മതാർ. 2003 ൽ അവിടുത്തെ ഒരു പ്രാദേശിക പത്ര പ്രവർത്തകൻ ദിനോസറിന്റെ കാല്പാടുകൾ കണ്ടെത്തുകയും പിന്നീട സന സർവകലാശാലയിലെ ഭൂമി ശാസ്ത്ര വിഭാഗം ഇത് സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്[1]. അറേബ്യൻ ഉപദ്വീപിൽ ആദ്യമായി ദിനോസറിന്റെ കാൽപാടുകൾ കണ്ടെത്തിയ ഇവിടെ മുമ്പും ദിനോസറിന്റെ കുറച്ചു അസ്ഥികൾ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനു ശേഷം ഇവിടെ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി പാർത്തവർ മതാരി എന്ന കുടുംബ നാമത്തിൽ ആണ് അറിയപ്പെടുന്നത്.