വധശിക്ഷയുടെ നൈതികതയെപ്പറ്റി മതങ്ങൾ വ്യത്യസ്ത നിലപാടുകളാണെടുത്തിട്ടുള്ളത്. പഴയനിയമം, ഖുറാൻ തുടങ്ങിയ മതഗ്രന്ഥങ്ങളിൽ മിക്കതിലും കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിന്റെ ഉദാഹരണങ്ങളുണ്ട്.

ക്രിസ്തുമതം

തിരുത്തുക
 
വധശിക്ഷയ്ക്കെതിരായി പ്രതിഷേധപ്രകടനം നടത്തുന്ന ഒരാൾ ബൈബിൾ വചനം രേഖപ്പെടുത്തിയ പ്ലക്കാർഡുമേന്തി.

പുതിയ നിയമം ആസ്പദമാക്കിയ ക്രിസ്ത്യൻ വിശ്വാസപ്രമാണങ്ങൾ വധശിക്ഷയുടെ അനുവദനീയതയെപ്പറ്റിയും സാമൂഹികമായ ഉപയോഗത്തെപ്പറ്റിയും വിവിധ നിലപാടുകളിൽ എത്തിച്ചേർന്നിട്ടുണ്ട്. ചില വചനങ്ങളുടെ കണിശമായ വായന [1] വധശിക്ഷയെ വിലക്കുന്നുണ്ടെന്ന് ചിലർ വിശ്വസിക്കുമ്പോൾ മറ്റുചിലർ മറ്റു ബൈബിൾ വചനങ്ങൾ വധശിക്ഷയെ അനുവദിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു. [2] യേശുവിന്റെ പീഡാനുഭവങ്ങളെപ്പറ്റി ബൈബിളിൽ വിവരിക്കുന്നത് നിരപരാധിയെ വധശിക്ഷയ്ക്കും പീഡനത്തിനും വിധേയരാക്കുന്നതിനെതിരായ ഉദ്ബോധനമാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്.

റോമൻ കത്തോലിക്കാ സഭ

തിരുത്തുക

റോമൻ കത്തോലിക്കാ സഭ പരമ്പരാഗതമായി വധശിക്ഷയെ കാണുന്നത് നിയമപരമായ കൊല എന്ന നിലയിലാണ്. തോമസ് അക്വിനാസിനെപ്പോലുള്ള മതപണ്ഠിതർ ഈ കാഴ്ച്ചപ്പാടിനെ പിന്താങ്ങിയിട്ടുണ്ട്. കത്തോലിക്കാ മതതത്വങ്ങൾ (Roman Catechism) ഈ നിലപാട് ഇങ്ങനെയാണ് വിശദീകരിക്കുന്നത്:

മാർപ്പാപ്പാമാരായിരുന്ന ഇന്നസെന്റ് ഒന്നാമന്റെയും ഇന്നസെന്റ് മൂന്നാമന്റെയും കൃതികളിൽ ഈ പാഠം വ്യക്തമായി കാണാം. വെറുപ്പുകാരണമല്ലാതെ ന്യായയുക്തമായി ശ്രദ്ധക്കുറവുകാട്ടാതെ ഒരു ഭരണകൂടം വധശിക്ഷ നടപ്പാക്കുന്നതിൽ പാപമില്ല[4] `952 സെപ്റ്റംബർ 14-ന് ഒരു പ്രസംഗത്തിൽ പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ ജീവിക്കാനുള്ള സാർവത്രികാവകാശത്തിനെതിരാണ് വധശിക്ഷ എന്ന് സഭ കരുതുന്നില്ല എന്ന് പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ വാദം ഇപ്രകാരമായിരുന്നു:

സമൂഹത്തിന് മറ്റൊരു മാർഗ്ഗത്തിലൂടെയും കുറ്റവാളിയിൽ നിന്ന് സ്വയം രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ വധശിക്ഷ ഉപയോഗിക്കാവൂ എന്ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശിക്ഷ "കുറ്റവാളിയെ കൊന്നുകളയുന്ന തരത്തിൽ കഠിനമാകുന്നത് അത്യാവശ്യഘട്ടത്തിലൊഴികെ പാടില്ല: വ്യക്തമായി പറഞ്ഞാൽ സമൂഹത്തിനെ സംരക്ഷിക്കാൻ വധശിക്ഷയിലൂടെയല്ലാതെ സാദ്ധ്യമാവുകയില്ലെങ്കിൽ മാത്രമേ ഈ മാർഗ്ഗം ഉപയോഗിക്കാവൂ. ഈ ശിക്ഷ നടപ്പാക്കേണ്ട ആവശ്യം പ്രായോഗികമായി നോക്കിയാൽ ഇല്ലാതാകുന്നവിധത്തിൽ ഇന്ന് നിയമവ്യവസ്ഥ വളർന്നിട്ടുണ്ട്. "[6] മതതത്വങ്ങളുടെ ഏറ്റവും പുതിയ പതിപ്പ് ഈ നിലപാട് എടുത്തുപറഞ്ഞുറപ്പിക്കുന്നുണ്ട്. [7] നിലവിലുള്ള വ്യവസ്ഥയെപ്പറ്റി മാർപ്പാപ്പയുടെ വിശകലനം അൽമായർ അനുസരിക്കണമെന്ന് നിർബന്ധമില്ല എന്ന് കർദിനാൾ റാറ്റ്സിംഗർ 2004-ൽ ഇപ്രകാരം വ്യക്തമാക്കുകയുണ്ടായി

ചില കത്തോലിക്കാ എഴുത്തുകാർ (ചിക്കാഗോയിലെ കർദിനാൾ ജോസഫ് ബെർനാഡിൻ ഉദാഹരണം) കൺസിസ്റ്റന്റ് ലൈഫ് എത്തിക് എന്ന വാദം വധശിക്ഷയ്ക്കെതിരേ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യജീവന്റെ പ്രാധാന്യത്തിനു കൊടുക്കുന്ന ഊന്നലാണ് ഈ വാദത്തിന്റെ പ്രത്യേകത. സമൂഹത്തിനും വ്യക്തികൾക്കും ഗർഭപാത്രം മുതൽ കുഴിമാടം വരെ മനുഷ്യജീവന്റെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നാണ് വാദം. "മനുഷ്യന്റെ മികവോ ഗുണമോ നോക്കാതെ ദൈവം അളവറ്റ സ്നേഹം എല്ലാവരോടും കാണിക്കുന്നുണ്ട്" എന്ന വിശ്വാസമാണ് ഈ വാദത്തിന്റെ അടിസ്ഥാനമത്രേ. [10] ജോസഫ് സോബ്രാൻ, മാറ്റ് അബ്ബോട്ട് എന്നിവരെപ്പോലെയുള്ള എഴുത്തുകാർ ഈ വാദഗതികളെ വിമർശിക്കുന്നുണ്ട്. ഗർഭഛിദ്രത്തെയും വധശിക്ഷയെയും ഒരേ തട്ടിൽ വയ്ക്കുന്നതു കാരണം ഈ നിലപാട് ഗർഭഛിദ്രത്തെപ്പറ്റിയുള്ള സഭയുടെ നിലപാടുകളെ കൊച്ചാക്കുകയാണ് ചെയ്യുന്നത് എന്നാണ് വാദം. ഗർഭഛിദ്രം സ്വതേ നൈതികമല്ലാത്തതാണ് എന്നാണ് സഭയുടെ നിലപാട്. [11][12]

ഓർത്തൊഡോക്സ് സഭകൾ

തിരുത്തുക

ഓർത്തൊഡോക്സ് സഭകൾ വധശിക്ഷയെപ്പറ്റിയുള്ള നിലപാട് ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും പല ബിഷപ്പുമാരും വധശിക്ഷ ക്രിസ്തുമതത്തിനെതിരാണെന്ന വ്യക്തിപരമായ നിലപാടുകൾ പരസ്യമാക്കിയിട്ടുണ്ട്. പത്താം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം നടന്ന ശേഷം കരുണ ഉൾപ്പെടെയുള്ള മതതത്വങ്ങൾക്കെതിരാണെന്ന കാരണം പറഞ്ഞ് വധശിക്ഷ റഷ്യയിൽ താൽക്കാലികമായി നിർത്തലാക്കപ്പെട്ടിരുന്നു.

ആംഗ്ലിക്കൻ, എപ്പിസ്കോപ്പാലിയൻ സഭകൾ

തിരുത്തുക

1988-ൽ ആംഗ്ലിക്കൻ, എപ്പിസ്കോപ്പാലിയൻ ബിഷപ്പുമാരുടെ ലാംബെത്ത് സമ്മേളനം വധശിക്ഷയെ തള്ളിക്കളയുകയുണ്ടായി:

1988-നു മുൻപ് ബ്രിട്ടനിലെ പ്രഭുസഭയിലെ ആംഗ്ലിക്കൻ ബിഷപ്പുമാർ വധശിക്ഷ നിലനിർത്തുന്നതിനനുകൂലമായി വോട്ടുചെയ്യുകയായിരുന്നു പതിവ് [14]

ദി സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ

തിരുത്തുക

2000-ൽ സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ മതവിശ്വാസപ്രമാണങ്ങളും സന്ദേശങ്ങളും പുതുക്കുകയുണ്ടായി. സമ്മേളനം വധശിക്ഷ ഉപയോഗിക്കാനുള്ള ഭരണകൂടത്തിന്റെ അവകാശത്തെ ഔദ്യോഗികമായി അംഗീകരിച്ചു. നോഹയുമായുള്ള ഉടമ്പടിയിൽ ദൈവം വധശിക്ഷ അംഗീകരിച്ചിരുന്നുവെന്നും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ വധിക്കാനുള്ള കർത്തവ്യം ഭരണകൂടത്തിനുണ്ട് എന്നുമാണ് സമ്മേളനം അഭിപ്രായപ്പെട്ടത്. [15]

മറ്റു പ്രൊട്ടസ്റ്റന്റ് സഭകൾ

തിരുത്തുക

മാർട്ടിൻ ലൂഥറെയും ജോൺ കാൽവിനെയും പോലുള്ള പ്രൊട്ടസ്റ്റന്റ് പരിഷ്കാര നേതാക്കൾ വധശിക്ഷയ്ക്കനുകൂലമായ പരമ്പരാഗതമായ വാദങ്ങളെ അംഗീകരിച്ചിരുന്നു. ലൂഥറൻ സഭയുടെ ആഗ്സ്ബർഗ് കൺഫെഷൻ വധശിക്ഷയെ അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം അനുകൂലിച്ചിരുന്നു. ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പഴയനിയമത്തിലെ ഉൽപ്പത്തിപ്പുസ്തകത്തിലെ 9:5–6, ലേവ്യപുസ്തകം 20:1–27; പുതിയനിയമത്തിലെ റോമാക്കാർക്കെഴുതിയ ലേഖനം 13:3–4 എന്നിവ വധശിക്ഷയെ അനുകൂലിക്കുന്നതിന്റെ അടിസ്ഥാനമായെടുക്കുന്നു.[16]

മെന്നോനൈറ്റുകൾ, ബ്രദറൻ സഭ, ഫ്രണ്ട്സ് റിലീജിയസ് സൊസൈറ്റി എന്നിവ തുടക്കം മുതൽ വധശിക്ഷയെ എതിർത്തിട്ടുണ്ട്. ഈ സഭകൾ ഇപ്പോഴും വധശിക്ഷയെ എതിർത്തുപോരുന്നുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തെപ്പറ്റിയുള്ള ഭാഗം (5 മുതൽ 7 വരെ അദ്ധ്യായങ്ങൾ) ലൂക്കായുടെ പുസ്തകത്തിലെ പ്രഭാഷണഭാഗം 6:17–49 എന്നിവയെ ആധാരമാക്കിയാണ് ഈ സഭകൾ ഈ നിലപാടെടുത്തിട്ടുള്ളത്. യേശുക്രിസ്തു ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കാനാവശ്യപ്പെടുന്നത് ഈ ഭാഗങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. ഇത് അക്രമത്തിന്റെ (വധശിക്ഷയുൾപ്പെടെ) പാത വെടിയാനുള്ള ആഹ്വാനമാണെന്നാണ് വിശ്വാസം.

മോർമോണിസം

തിരുത്തുക

മോർമോൺ വിഭാഗക്കാർ വധശിക്ഷയെപ്പറ്റി ഔദ്യോഗിക നിലപാടെടുത്തിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ രക്തം കൊണ്ടുള്ള പാപശാന്തിയെപ്പറ്റിയുള്ള ഒരു വിവാദപരമായ തത്ത്വം മോർമോൺ സഭയിലുണ്ടെന്ന് ഊഹങ്ങളുണ്ട്. യേശുക്രിസ്തു വിശ്വാസികളുടെ ചില പാപങ്ങൾ മാത്രമേ സ്വന്തം പീഡാനുഭവത്തിലൂടെ കഴുകിക്കളഞ്ഞിട്ടുള്ളൂവെന്നും ചില കഠിനമായ പാപങ്ങൾക്ക് പരിഹാരമായി സ്വന്തം രക്തമൊഴുക്കിയാലേ മോർമോൺ പാപിക്ക് രക്ഷപെടാനാവൂ എന്നുമാണത്രേ ഈ വിശ്വാസം. ഇതിനെ സഭ ഔദ്യോഗികമായി പിന്തുണയ്ക്കുകയോ പാതിരിമാർ പിന്താങ്ങുകയോ ചെയ്തിട്ടില്ല. യൂട്ടാ സംസ്ഥാനത്ത് വധശിക്ഷാ രീതിയായി ഫയറിംഗ് സ്ക്വാഡിനെ തിരഞ്ഞെടുക്കാൻ പ്രതികൾക്ക് നൽകുന്ന അവകാശവും ഈ വിശ്വാസവുമായി ഒരു ബന്ധവുമില്ലത്രേ. [17] മോർമോൺ സഭ ഔദ്യോഗികമായി ഇതിനോടുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ട്. [18]

ഇസ്ലാമിക പണ്ഠിതന്മാരുടെ അഭിപ്രായത്തിൽ ഖുറാൻ ജീവിക്കാൻ എല്ലാവർക്കുമുള്ള അവകാശത്തെ മുറുകെപ്പിടിക്കുന്നുണ്ടെങ്കിലും കോടതികളുടെ ഉത്തരവനുസരിച്ച് ഈ നിലപാട് ഇളവു ചെയ്യേണ്ടതാണ്. "ദൈവം പരിശുദ്ധപ്പെടുത്തിയ ഒരു ജീവനെയും ശരിയായ നിയമനടപടിയിലൂടെയല്ലാതെ വധിക്കാൻ പാടില്ല" എന്നാണ് ഇസ്ലാമിക തത്ത്വം. ഇസ്ലാമിക നിയമമനുസരിച്ച് വധശിക്ഷ നടപ്പാക്കാവുന്നതാണ്. ഇസ്ലാം ഔദ്യോഗികമതമായ രാജ്യങ്ങളിലെല്ലാം പൊതുവിൽ ഈ നിലപാടാണ് സ്വീകാരിക്കപ്പെട്ടിരിക്കുന്നത്.

ഇസ്ലാമികനിയമത്തിലെ എടുത്തുപറയാവുന്ന ഒരു സവിശേഷത മരിച്ചയാളുടെ ബന്ധുക്കൾക്ക് പ്രതിക്ക് മാപ്പുകൊടുക്കാനുള്ള അധികാരമുണ്ട് എന്നതാണ്. ഇസ്ലാമിക നിയമത്തിൽ ഇരയുടെ കുടുംബത്തിന് കോടതിയുടെ മേൽനോട്ടത്തിൽ ശിക്ഷ തീരുമാനിക്കാൻ പോലുമുള്ള അധികാരമുണ്ടത്രേ.

ഖുറാനിലെ വചനം 5:32 അനുസരിച്ച് വധശിക്ഷ നൽകാനുള്ള സാദ്ധ്യത വ്യക്തമായി അനുശാസിക്കുന്നുണ്ടത്രേ. "അക്കാരണത്താൽ ഇസ്രായീൽ സന്തതികൾക്ക്‌ നാം ഇപ്രകാരം വിധിനൽകുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിൻറെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത്‌ മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത്‌ മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതൻമാർ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരിൽ ധാരാളം പേർ ഭൂമിയിൽ അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌." മറ്റു വചനങ്ങൾ കൊലപാതകത്തിന്റെ കാര്യത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ശിക്ഷയെന്തെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നു. ഭൂതദയയാണ് നല്ലതെന്ന് വചനം 5:32 ദ്യോതിപ്പിക്കുന്നു. "ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുക" (ഉദാഹരണത്തിന് രാജ്യദ്രോഹം ചെയ്യുക) വധശിക്ഷയ്ക്കർഹമായ കുറ്റമാണ്. വചനം 2:178 വധശിക്ഷയെപ്പറ്റി കൂടുതൽ ചർച്ച ചെയ്യുന്നുണ്ട്. “സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്റെ സഹോദരന്റെ പക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും, നല്ല നിലയിൽ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.”

ഇവിടെ തുല്യതയിലൂടെയേ വധശിക്ഷയുടെ നീതി നടപ്പാവൂ എന്ന ആശയവും ഇരയുടെ കുടുംബത്തിന് പണം വാങ്ങി കൊലപാതകിക്ക് മാപ്പുനൽകാം എന്ന പദ്ധതിയും മുന്നോട്ടുവയ്ക്കപ്പെടുന്നു. ഇത്തരം പ്രതിഫലം ചില അവസ്ഥകളിൽ കൂടുതൽ ന്യായയുക്തമാകുമത്രേ. ഒരു കുടുംബനാഥൻ കൊല ചെയ്യപ്പെട്ടാൽ കുടുംബത്തിന് ജീവനോപാധിയായി ഇത്തരം നഷ്ടപരിഹാരം പ്രയോജനപ്പെടും.

കൊലപാതകം, ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുക (ഫസാദ് ഫി അൽ-അർധ്) എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാം എന്ന് സരിഅത്ത് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുക എന്ന വിഭാഗത്തിൽ താഴെപ്പറയുന്ന കുറ്റങ്ങൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്:

  1. രാജ്യദ്രോഹമോ ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കുകയോ ചെയ്യുക
  2. ഇസ്ലാം മതവിശ്വാസി ദൈവവിശ്വാസത്തിൽ നിന്നകന്നുപോവുക (അപോസ്റ്റസി), ശത്രുക്കളോട് ചേർന്ന് ഇസ്ലാമിനെതിരായി പ്രവർത്തിക്കുക
  3. ഭീകരവാദം
  4. കരയിലോ കടലിലോ ആകാശത്തോ കൊള്ള നടത്തുക
  5. ബലാത്സംഗം
  6. വിവാഹേതര ലൈംഗികബന്ധം
  7. സ്വവർഗ്ഗ സംഭോഗം.[19]

ബുദ്ധമതം

തിരുത്തുക

ബുദ്ധമതം വധശിക്ഷയെ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി പണ്ഠിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. പഞ്ചശീലങ്ങളിൽ ആദ്യത്തേത് ജീവനെടുക്കാതിരിക്കുക എന്നാണ്. ധമ്മപാദത്തിന്റെ പത്താമത്തെ അദ്ധ്യായം ഇപ്രകാരം പറയുന്നു:

ദമ്മപാദത്തിന്റെ അവസാന അദ്ധ്യായമായ 26ആം അദ്ധ്യായം ഇപ്രകാരം പറയുന്നു:

പാശ്ചാത്യ രാജ്യങ്ങളിലെ ബുദ്ധമതക്കാർ ഈ വാക്യങ്ങൾ വധശിക്ഷ അനുവദിക്കുന്ന നിയമവ്യവസ്ഥയ്ക്കെതിരായ വിധിയായാണ് കണക്കാക്കുന്നത്. പക്ഷേ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. ചരിത്രത്തിൽ ബുദ്ധമതം ഔദ്യോഗിക മതമായിരുന്ന രാജ്യങ്ങൾ മിക്കതും ചില കുറ്റങ്ങൾക്ക് വധശിക്ഷ ചുമത്തുമായിരുന്നു. ജപ്പാനിൽ സാഗ ചക്രവർത്തി 818 എ.ഡി.യിൽ വധശിക്ഷ നിർത്തലാക്കിയതാണ് ഇതിന് എടുത്തു പറയാവുന്നൊരപവാദം. ഇത് 1165 വരെ നീണ്ടുനിന്നിരുന്നു. ജപ്പാനിൽ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്. പക്ഷേ ചില നിയമമന്ത്രിമാർ മതപരമായ കാരണങ്ങലാൽ ശിക്ഷാവിധികൾ നടപ്പാക്കാൻ വിസമ്മതിച്ചിട്ടുണ്ട്. [20] ഭൂട്ടാൻ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ടെങ്കിലും തായ്ലാന്റ് ഇപ്പോഴും മരണശിക്ഷ നിലനിർത്തിയിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലും ബുദ്ധമതമാണ് ഔദ്യോഗിക മതം.

സ്വരക്ഷയ്ക്കായി കൊലപാതകം ചെയ്യുന്നതുസംബന്ധിച്ച ബുദ്ധമത തത്ത്വം കൂടുതലാൾക്കാർക്ക് ജീവഹാനി വരാതെ നോക്കുക എന്ന ആശയത്തിനാണ് ഊന്നൽ കൊടുക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശാന്തിദേവൻ ദുരിതമൊഴിവാക്കാൻ വേണമെങ്കിൽ അക്രമം നടത്താൻ അനുവാദം നൽകുന്നു.

ഉപായ-കൗശല്യ സൂത്ര ഒരു ബോധിസത്വൻ നൂറുകണക്കിനാൾക്കാരുടെ ജീവൻ ഒരു കൊലപാതകിയായ മോഷ്ടാവിനെ കൊന്നു രക്ഷിച്ച കഥ പറയുന്നുണ്ട്. [22] മഹായാന മതഗ്രന്ഥങ്ങൾ ഇത്തരം വധങ്ങൾ കൊലപാതകിയെ തന്നിലേയ്ക്ക് കൂടുതൽ കർമഫലങ്ങൾ കൊണ്ടുവരാതെ രക്ഷിക്കുകയും ചെയ്യുമെന്ന് വാദിക്കുന്നു. ഇത് സ്വരക്ഷയ്ക്കോ മറ്റുള്ളവരുടെ രക്ഷയ്ക്കോ കൊലപാതകിയെ വധിക്കുന്നയാൾക്ക് പുണ്യമായിരിക്കും പ്രദാനം ചെയ്യുകയെന്നും വാദമുണ്ട്. [23] ജപ്പാനിലെ ബുദ്ധമത വിശ്വാസപ്രമാണത്തിൽ ഇതിനെ ഇസ്സാറ്റ്സു ടാഷോ എന്നാണ് വിളിക്കുന്നത്. ബോധിധർമ്മൻ എന്ന മഹാബുദ്ധൻ ഉദ്ദേശം 520 എ.ഡി.യിൽ ഇന്ത്യയിൽ നിന്നും ചൈനയിലേയ്ക്ക് സെൻ ബുദ്ധമതത്തോടൊപ്പം കങ് ഫു എന്ന ആയോധനകലയും കൊണ്ടുവന്നു എന്നാണ് വിശ്വാസം. [24] ജപ്പാനിലെ ഒരു സെൻ ബുദ്ധതത്വം "നീതിയുടെ ഭാഗത്തുനിന്ന് ജീവനെടുക്കുന്ന വാൾ ജീവൻ കൊടുക്കുന്ന വാളിനു സമാനമാണ്" എന്നാണത്രേ.

അതിനാൽ വിരളമായ ചില ബുദ്ധമതവിഭാഗങ്ങളേ ബുദ്ധമതക്കാർ സൈനികരോ പോലീസുദ്യോഗസ്ഥരോ കർഷകർ പോലുമോ (കൃഷി ജീവനെടുക്കുന്ന ഒരു ജോലിയായാണ് ബുദ്ധമതം കണക്കാക്കുന്നത്) ആകുന്നതിനെ എതിർക്കാറുള്ളൂ. പാപം തടയാനാണെങ്കിൽ വധശിക്ഷ അനുവദനീയമാണെന്ന നിലപാടും ചിലർക്കുണ്ട്. പൊതുവായി പറഞ്ഞാൽ മതത്തിന് ഭരണത്തിൽ വലിയ സ്വാധീനമില്ലാത്ത ജപ്പാൻ, കൊറിയ, തായ്വാൻ മുതലായ രാജ്യങ്ങളിൽ ബുദ്ധമത വിഭാഗങ്ങൾ വധശിക്ഷയ്ക്കെതിരായ നിലപാടാണെടുക്കുന്നത്. ബുദ്ധമതത്തിന് ഭരണകൂടത്തിൽ വലിയ സ്വാധീനമുള്ള തായ്ലാന്റ്, ശ്രീലങ്ക, ഭൂട്ടാൻ മുതലായ രാജ്യങ്ങളിൽ നേരേ എതിരായ നിലപാടാണ് മതസംഘടനകൾ എടുക്കുന്നത്. പകരത്തിനു പകരം എന്ന നിലയിൽ വധശിക്ഷ നടപ്പാക്കുന്നതിന് മിക്ക ബുദ്ധമത വിഭാഗങ്ങളും എതിരാണ്.

ബുദ്ധമതവും വധശിക്ഷയും

തിരുത്തുക

ബുദ്ധമതത്തിന് കേന്ദ്രീകൃത നേതൃത്വമില്ലാത്തതിനാലും പല സംഘടനകൾ ഇതിനെ നിയന്ത്രിക്കുന്നതിനാലും വധശിക്ഷയെപ്പറ്റി ഒരു ഔദ്യോഗിക നിലപാട് നിലവിലില്ല. വധശിക്ഷ അഹിംസ എന്ന ബുദ്ധമത തത്ത്വത്തിനെതിരാണ്. പഞ്ചശീലങ്ങളിൽ ആദ്യത്തേത് ജീവനെടുക്കുന്നതിൽ നിന്ന് വിശ്വാസികളെ വിലക്കുന്നുമുണ്ട്.

ബുദ്ധൻ വധശിക്ഷയെപ്പറ്റി സംസാരിച്ചിട്ടില്ല. ശാരീരികശിക്ഷകളോട് ഒരുവിധത്തിലുള്ള ആഭിമുഖ്യവും ബുദ്ധന്റെ പാഠങ്ങളിലില്ല. ഒരാൾക്ക് പ്രയോജനം ചെയ്യുന്ന കർമം പോലും മറ്റുള്ളവർക്ക് വേദനയോ മനോവിഷമമോ ഉണ്ടാക്കുന്നെങ്കിൽ നല്ല കർമമായി കണക്കാക്കപ്പെടുന്നില്ല്.

ഹിന്ദുമതം

തിരുത്തുക

വധശിക്ഷയ്ക്കനുകൂലവും എതിരുമായ വസ്തുതകൾ ഹിന്ദു മതഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. അഹിംസ ഹിന്ദു മതതത്വങ്ങളിലൊന്നാണ്. ആത്മാവിനെ വധിക്കാൻ സാധിക്കില്ല എന്നും മരണം ജഡശരീരത്തിനു മാത്രമാണ് സംഭവിക്കുന്നതെന്നുമാണ് മറ്റൊരു തത്ത്വം. മരണശേഷം ആത്മാവ് (മനുഷ്യൻ വസ്ത്രം മാറുന്നതുപോലെ) മറ്റൊരുശരീരമായി ജനിക്കുകയോ, മോക്ഷം ലഭിക്കുന്ന പക്ഷം പരബ്രഹ്മത്തിൽ വിലയം പ്രാപിക്കുകയോ ചെയ്യും. മതപരവും അല്ലാതെയുള്ളതുമായ ഹിന്ദു നിയമങ്ങൾ ധർമശാസ്ത്രത്തിലും അർത്ഥശാസ്ത്രത്തിലും എഴുതപ്പെട്ടിട്ടുണ്ട്. ധർമശാസ്ത്രങ്ങൾ പല കുറ്റങ്ങളും വിവരിക്കുന്നുണ്ട്. കൊലപാതകം, ജാതികൾ തമ്മിൽ സങ്കലനമുണ്ടാകുക, ധർമയുദ്ധം എന്നിങ്ങനെ പല സന്ദർഭങ്ങളിലും ജീവനെടുക്കുന്നതിൽ തെറ്റില്ല എന്ന് ധർമശാസ്ത്രങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

മഹാഭാരതത്തിൽ വധശിക്ഷ ഒരിക്കലും ഉപയോഗിക്കരുത് എന്ന് വാദിക്കുന്ന ഭാഗങ്ങളുണ്ട്. ഉദാഹരനത്തിന് ദ്യുമത്സേനനും മകൻ സത്യവാനും തമ്മിലുള്ള സംവാദം (ശാന്തിപർവ്വത്തിലെ 257ആം ഭാഗം). ധാരാളം ആൾക്കാരെ വധശിക്ഷയ്ക്കായി രാജാവിന്റെ ഉത്തരവനുസരിച്ച് കൊണ്ടുവരുന്നുണ്ട്.

സത്യവാൻ രാജകുമാരൻ പറയുന്നു:ചിലപ്പോൾ പുണ്യം പാപത്തിന്റെ രൂപമെടുക്കുകയും പാപം പുണ്യത്തിന്റെ രൂപമെടുക്കുകയും ചെയ്യും. മനുഷ്യരെ വധിക്കുന്നത് പുണ്യമാകുക സാദ്ധ്യമല്ല.
ദ്യുമത്സേന രാജാവ് മറുപടി പറയുന്നു: സത്യവാൻ, വധിക്കേണ്ടവർക്ക് മാപ്പുനൽകുക നാം പുണ്യമായിക്കാണുകയാണെങ്കിൽ, കൊള്ളക്കാരെ വെറുതേവിട്ടാൽ, പുണ്യവും പാപവും തമ്മിലുള്ള വേർതിരിവുതന്നെ ഇല്ലാതെയായിപ്പോകും.
സത്യവാൻ മറുപടി പറയുന്നു: കുറ്റവാളിയുടെ ശരീരം നശിപ്പിക്കാതെ തന്നെ രാജാവ് അവനെ മതഗ്രന്ഥങ്ങൾ അനുശാസിക്കുന്നതുമാതിരി ശിക്ഷിക്കണം. രാജാവ് നൈതികശാസ്ത്രവും കുറ്റത്തിന്റെ സാഹചര്യവും കണക്കാക്കാതെ നടപടിയെടുക്കരുത്. കുറ്റവാളിയെ കൊല്ലുന്നതിനുള്ള ശ്രമത്തിലൂടെ രാജാവ് ധാരാളം നിരപരാധികളെയും കൊല്ലുന്നുണ്ട്. ഒറ്റ കൊള്ളക്കാരനെ കൊല്ലുമ്പോൾ രാജാവ് അയാളുടെ അമ്മയെയും അച്ഛനെയും ഭാര്യയെയും മക്കളെയും കൊല്ലുകയാണ്. തെമ്മാടികൾ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ രാജാവ് ശിക്ഷയെക്കുറിച്ച് നന്നായി ചിന്തിക്കണം. ചിലപ്പോൾ ഒരു തെമ്മാടി ഒരു ദൈവവിശ്വാസിയെക്കൊണ്ട് നന്മ ചെയ്യിക്കാൻ കാരണമായേക്കാം. തെമ്മാടികളുടെ കുട്ടികൾ ചിലപ്പോൾ നല്ലവരായി വളർന്നേയ്ക്കാം. തെമ്മാടികളുടെ വംശഹത്യ ചെയ്യേണ്ട ആവശ്യമില്ല. അത്തരം വംശഹത്യ സനാതന ധർമത്തിനനുസൃതമല്ല.

മറുവശത്തുനിന്ന് ചിന്തിക്കുമ്പോൾ മതഗ്രന്ഥങ്ങളുടെ ഇത്തരം അയഞ്ഞ വായനകൾ എപ്പോഴും ശരിയാകണമെന്നുമില്ല. അതേ ഗ്രന്ഥത്തിൽ തന്നെയുള്ള ഭഗവദ് ഗീതയിൽ തെമ്മാടികളെ ധർമത്തിന്റെ ഭാഗത്തുനിന്ന് നശിപ്പിക്കുന്നത് ജാതി ധർമത്തിന്റെ പാലനമായും പ്രശംസയർഹിക്കുന്നതായും വിവരിക്കുന്നുണ്ട്:

“സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാജയൗ തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി (സുഖവും ദുഃഖവും; നഷ്ടവും ലാഭവും; വിജയവും പരാജയവും ഒരുപോലെകണ്ട്, യുദ്ധത്തിനൊരുങ്ങൂ; എന്നാൽ നിനക്ക് പാപമുണ്ടാകില്ല).” (2. ശ്ലോകം 38 Archived 2012-06-25 at the Wayback Machine.)

"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം

പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമസംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ (നീതിക്ക് നാശമുണ്ടാകുകയും അധർമം ജയിച്ചുനിൽക്കുകയും ചെയ്യുമ്പോൾ, നമയുടെ സംരക്ഷണത്തിനായും തിന്മയെ നശിപ്പിക്കുന്നതിനായും ധർമത്തിന്റെ പുനസ്ഥാപനത്തിനായും ഞാൻ വീണ്ടും വീണ്ടും ജനിക്കും." (4, ശ്ലോകങ്ങൾ 7–8 Archived 2012-08-24 at the Wayback Machine.)

"പാപമേവാശ്രയേദസ്മാൻഹത്വൈതാനാതതായിനഃ തസ്മാന്നാർഹാ വയം ഹന്തും ധാർത്തരാഷ്ട്രാൻസബാന്ധവാൻ സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ (വേദങ്ങളനുസരിച്ച് ആറുതരം അക്രമികളുണ്ട്: 1) വിഷം കൊടുക്കുന്നയാൾ, 2) വീടിന് തീവയ്ക്കുന്നയാൾ, 3) ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നയാൾ, 4) ധനം അപഹരിക്കുന്നയാൾ, 5) ഭൂമി കയ്യേറുന്നയാൾ, 6) മറ്റൊരുവന്റെ ഭാര്യയെ മോഷ്ടിക്കുന്നയാൾ. അത്തരം അക്രമികളെ ഉടനടി വധിക്കേണ്ടതാണ്, ഇതിനാൽ ഒരു പാപവുമുണ്ടാവുകയില്ല. ഏതു സാധാരണക്കാരനും ഇത്തരക്കാരെ കൊല്ലുന്നത് ഭൂഷണമാണ്)..." (1, ശ്ലോകം 36 Archived 2012-06-25 at the Wayback Machine.)

വധശിക്ഷയെപ്പറ്റി അയഞ്ഞ കാഴ്ച്ചപ്പാടുണ്ടായിരുന്നുവെങ്കിലും കൊലപാതകികൾക്കും ലൈംഗികക്കുറ്റവാളികൾക്കും വധശിക്ഷ നൽകുന്നത് എപ്പോഴും സനാതനധർമത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ ഗുരു ഭക്തിവേദാന്ത സ്വാമി പ്രഭുപാദ "സത്യത്തിന്റെ ഭാഗത്തു നിന്നുകൊണ്ടുള്ള ഹത്യ" "ബന്ധനമില്ലാത്ത അക്രമം" എന്നീ തത്ത്വങ്ങളെപ്പറ്റി ഇപ്രകാരം വിവരിക്കുന്നു:


വധശിക്ഷ അനുവദനീയമാണെന്നാണ് ജൂതമതത്തിന്റെ ഔദ്യോഗിക നിലപാടെങ്കിലും ശിക്ഷ വിധിക്കാനാവശ്യമായ തെളിവ് വളരെ കണിശമായ ഒരു നിയമാവലിക്കനുസൃതമായിരിക്കണം എന്ന വ്യവസ്ഥ കാരണം പ്രായോഗികമായി നോക്കിയാൽ വധശിക്ഷ വിധിക്കുക അസാദ്ധ്യമാണ്. പല താൽമഡ് തീരുമാനങ്ങളും തത്ത്വത്തിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാവുന്ന സാഹചര്യങ്ങൾ ഫലത്തിൽ സാങ്കൽപ്പികം മാത്രമാണ്. ജറുസലേമിലെ ക്ഷേത്രം നശിപ്പിച്ചതിന് (ക്രിസ്തുവർഷം 70) നാൽപ്പതു വർഷം മുൻപ്, അതായത് ക്രിസ്തുവർഷം 30-ൽ സാൻഹെഡ്രിൻ വധശിക്ഷ പ്രയോഗത്തിൽ നിന്നെടുത്തു കളഞ്ഞിരുന്നു. വധശിക്ഷ ദൈവത്തിനു മാത്രമുപയോഗിക്കാൻ കഴിയുന്ന ശിക്ഷയായാണ് കണക്കാക്കപ്പെടുന്നത് (പിഴവു സംഭവിക്കാവുന്ന മനുഷ്യർ ഈ ശിക്ഷ ഉപയോഗിക്കാൻ പാടില്ലത്രേ).[26]

ചില സാങ്കൽപ്പിക സാഹചര്യങ്ങളിൽ വധശിക്ഷ അംഗീകരിക്കുന്നുവെങ്കിലും ആധുനികകാലത്തു നടക്കുന്ന വധശിക്ഷാരീതിയോട് ജൂതമതപണ്ഠിതർക്ക് എതിർപ്പാണുള്ളത്. യഹൂദർ പഴയനിയമം മനസ്സിലാക്കുന്നത് നേരിട്ടുള്ള വായനയിലൂടെയല്ല, മറിച്ച് വായ്മൊഴിയായി പകർന്നുകിട്ടിയ നിയമങ്ങളുടെ കണ്ണിലൂടെ നോക്കിയാണ്. ഈ വായ്മൊഴി നിയമങ്ങൾ ആദ്യമായി എഴുതിവയ്ക്കപ്പെട്ടത് ക്രിസ്തുവിനു ശേഷം 200ആമാണ്ടിൽ മിസ എന്ന ഗ്രന്ഥത്തിലാണത്രേ. എ.ഡി 600-ൽ എഴുതപ്പെട്ട ബാലിലോണിയൻ താൽമഡിലും ഇവ എഴുതപ്പെടുകയുണ്ടായി. വധശിക്ഷ വിരളമായേ ഉപയോഗിക്കാവൂ എന്ന് ഈ നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. മിസ്ന ഇപ്രകാരം പറയുന്നു:

നിയമപ്രകാരം:

  • കുറ്റം നേരിൽ കണ്ട രണ്ടു സാക്ഷികളുണ്ടാകണം. ഈ സാക്ഷികൾ ഒരു പട്ടികയിൽ പെടുന്ന ഗുണങ്ങളുള്ളവരായിരിക്കണം. ഉദാഹരണത്തിന് സ്ത്രീകളും പ്രതിയുടെ ബന്ധുക്കളും സാക്ഷികളായിരിക്കാൻ യോഗ്യരല്ല. ചൂതാട്ടക്കാർക്കും സാക്ഷി പറയാനവകാശമില്ല.
  • കുറ്റകൃത്യത്തിന് നിമിഷങ്ങൾക്കു മുൻപ് സാക്ഷികൾ പ്രതിയെ കുറ്റം ചെയ്യരുത് എന്നും ചെയ്താൽ വധശിക്ഷ ലഭിക്കും എന്നും താക്കീത് ചെയ്തിട്ടുണ്ടാവണം.
  • തനിക്ക് താക്കീത് കിട്ടിയകാര്യവും അതനുസരിക്കാൻ താൻ തയ്യാറല്ല എന്ന കാര്യവും പ്രതിതന്നെ വാക്കാൽ പറഞ്ഞശേഷം കുറ്റം ചെയ്യണം.
  • തനിക്കെതിരേ സാക്ഷി പറയാൻ ആരെയും അനുവദിച്ചിരുന്നില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ജൂത പണ്ഠിതനായിരുന്ന മൈമോണിഡെസ് ആയിരം കുറ്റവാളികളെ വെറുതേ വിടുന്നതാണ് ഒരു നിരപരാധിയെ ശിക്ഷിക്കുന്നതിലും നല്ലത് എന്ന് പ്രസ്താവിച്ചിരുന്നു.[27] മൈമോണിഡെസ് വാദിച്ചത് ഒരു പ്രതിയെ കുറ്റം സംശയലേശമന്യേ തെളിഞ്ഞാലല്ലാതെ വധിക്കുന്നത് തെളിവിന്റെ പ്രാധാന്യം ക്രമേണ കുറയാനിടയാക്കുമെന്നും ഒടുവിൽ ന്യായാധിപന്റെ ഇഷ്ടപ്രകാരം കുറ്റവാളിയാണെന്ന വിധിയിൽ എത്തുമെന്നുമാണ്. നിയമം പൊതുജനങ്ങളുടെ കണ്ണിൽ ബഹുമാന്യതയുള്ളതായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. [28]

ഇസ്രായേൽ ഇപ്പോൾ അസാധാരണമായ കുറ്റങ്ങൾക്കേ വധശിക്ഷ നൽകുന്നുള്ളൂ. ജൂതമത നിയമമല്ല ഇസ്രായേലിന്റെ നിയമങ്ങൾക്കാധാരം എന്നതും പ്രസ്താവ്യമാണ്.

ഓർത്തഡോക്സ് ജൂതമതത്തിൽ വധശിക്ഷ ചില കുറ്റങ്ങൾക്ക് നൽകാവുന്ന ന്യായമായ ശിക്ഷയാണെന്ന വിശ്വാസമുണ്ട്. എങ്കിലും ഈ ശിക്ഷ തെറ്റു സംഭവിക്കാത്ത തരത്തിലുള്ള നിയമവ്യവസ്ഥയുള്ള മനുഷ്യർക്കേ നടപ്പിലാക്കാനാവൂ. ഇത്തരമൊരു നിയമവ്യവസ്ഥ വളരെനാളായി നിലവിലില്ലത്രേ.

ഓർത്തഡോക്സ് റാബ്ബിയായ യോസഫ് എഡൽസ്റ്റൈൻ ഇപ്രകാരം എഴുതിയിട്ടുണ്ട്

ഓർത്തഡോക്സ് റാബ്ബിയായ അര്യേ കപ്ലാൻ ഇപ്രകാരം എഴുതിയിട്ടുണ്ട്: {{ഉദ്ധരണി|പ്രായോഗികമായി ഈ ശിക്ഷകൾ നടപ്പിലാക്കാറില്ലായിരുന്നു എന്നുതന്നെ പറയാം. കുറ്റങ്ങളുടെ കാഠിന്യം ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനും ഒരു താക്കീത് എന്ന നിലയിൽ പ്രവർത്തിക്കാനുമായിരുന്നു ഈ ശിക്ഷകൾ നിയമപുസ്തകത്തിൽ നിലവിലുണ്ടായിരുന്നത്. തോറ വ്യവസ്ഥ ചെയ്തിരുന്ന (തെളിവുകളെ സംബന്ധിച്ച) ചട്ടങ്ങളും മറ്റു വിധത്തിലുള്ള കരുതലുകളും ഈ ശിക്ഷ നടപ്പിലാക്കുക എന്നത് അസാദ്ധ്യമാക്കിയിരുന്നു. നിയമത്തിലെ ശിക്ഷകൾ ദൈവവിശ്വാസ്ത്തോടും നൈതികതയോടും കൂടി നടപ്പാക്കിയില്ലെങ്കിൽ കാടത്തത്തിലേയ്ക്ക് വഴുതിവീണേയ്ക്കാം. ഈ ഗുണങ്ങൾ യഹൂദരിൽ കുറഞ്ഞപ്പോൾ സാൻഹെഡ്രിൻ സ്വമനസാലെ ശിക്ഷാരീതികൾ നിർത്തലാക്കുകയാണുണ്ടായത്.([[അര്യേ കാപ്ലാൻ) "ഹാൻഡ്ബുക്ക് ഓഫ് ജ്യൂഇഷ് തോട്ട്" എന്ന പുസ്തകത്തിൽ, വോളിയം II, pp. 170–71).

  1. E.g. റോമാക്കാർക്കെഴുതിയ ലേഖനം 12:19
  2. e.g. അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 25:11 (പൗലോശ്ലീഹ ക്രിസ്ത്യാനികളെ സർക്കാരിനു കീഴ്പ്പെട്ടു ജീവിക്കണമെന്നുപദേശിക്കുന്നതാണ് ഇതിന്റെ അർത്ഥമെന്നും വധശിക്ഷയ്ക്കനുകൂലമല്ല ഈ വചനമെന്നും വാദമുണ്ട്)
  3. THE CATECHISM OF TRENT: The Fifth Commandment. Cin.org. Retrieved on 2012-06-17.
  4. Brugger, E.C. Capital Punishment and Roman Catholic Moral Tradition (University of Notre Dame Press, 2003), 104.
  5. Pius XII Address to Congress on Nervous System. Ewtn.com (1952-09-14). Retrieved on 2012-06-17.
  6. Papal encyclical, Evangelium Vitae, March 25, 1995
  7. Assuming that the guilty party's identity and responsibility have been fully determined, the traditional teaching of the Church does not exclude recourse to the death penalty, if this is the only possible way of effectively defending human lives against the unjust aggressor.
  8. Abortion – Pro Life – Cardinal Ratzinger on Voting, Abortion, and Worthiness to Receive Holy Communion. Priestsforlife.org. Retrieved on 2012-06-17.
  9. CATHOLIC ENCYCLOPEDIA: Capital Punishment (Death Penalty). Newadvent.org. Retrieved on 2012-06-17.
  10. Bernardin, J. Consistent Ethic of Life (Rowman & Littlefield, 1988), 66.
  11. Obama praised Bernardin – go figure. Renewamerica.us. Retrieved on 2012-06-17.
  12. Sobran Column – The "Seamless Garment" Revisited. Sobran.com (2005-08-16). Retrieved on 2012-06-17.
  13. Lambeth Conference of Anglican Bishops, 1988, Resolution 33, paragraph 3. (b), found at Lambeth Conference official website page. Accessed July 16, 2008.
  14. Potter, Harry Hanging In Judgement, London, SCM Press, 1993.
  15. "SBC Resolutions: On Capital Punishment". June 2000. Sbc.net. Retrieved on 2012-06-17.
  16. Statement: CP1303 – CAPITAL PUNISHMENT. equip.org
  17. Stack, Peggy Fletcher (2010-05-21). "Gardner's date with firing squad revives talk of Mormon blood atonement". The Salt Lake Tribune. Retrieved 2010-06-18.
  18. The Church of Jesus Christ of Latter-day Saints (2010-06-17). "Mormon church statement on blood atonement". Deseret News. Archived from the original on 2010-08-26. Retrieved 2010-09-25.
  19. Capital Punishment in Islam. Islam.about.com (2012-04-09). Retrieved on 2012-06-17.
  20. Japan hangs two more on death row (note paragraph 11). BBC News (2008-10-28). Retrieved on 2012-06-17.
  21. Wallace & Wallace, "Introduction to Santideva", A Guide to the Bodhisattva Way of Life
  22. Jeffrey L. Richey, Zen, Premodern, in ENCYCLOPEDIA OF RELIGION AND WAR, at 465
  23. Richard D. McBride, II, Buddhism: China, in ENCYCLOPEDIA OF RELIGION AND WAR, at 39
  24. Michael Maliszewski, Spiritual dimensions of the martial arts, C.E. Tuttle Co., 1998, ISBN 978-0-8048-2048-6 p. 43.
  25. Bhagavad-Gita As It Is – CHAPTER 2 – Contnts of the Gita Summarized – His Divine Grace A.C. Bhaktivedanta Swami Prabhupada. Harekrishna.com. Retrieved on 2012-06-17.
  26. Jerusalem Talmud (Sanhedrin 41 a)
  27. Goldstein, Warren (2006). Defending the human spirit: Jewish law's vision for a moral society. Feldheim Publishers. p. 269. ISBN 978-1-58330-732-8. Retrieved 22 October 2010.
  28. Moses Maimonides, The Commandments, Neg. Comm. 290, at 269–271 (Charles B. Chavel trans., 1967).
  • ഇവാഞ്ചലിയം വൈറ്റേ റോമൻ കത്തോലിക്ക സഭയുടെ വധശിക്ഷയെപ്പറ്റിയുള്ള നിലപാടിനെ സംബന്ധിച്ച ചർച്ച ചാപ്റ്റർ 3-ൽ.
"https://ml.wikipedia.org/w/index.php?title=മതവും_വധശിക്ഷയും&oldid=3788519" എന്ന താളിൽനിന്ന് ശേഖരിച്ചത്