മണ്ണ് സൂര്യതാപീകരണം(soil solarization)

തിരുത്തുക

തികച്ചും രാസമുക്തമായ രീതിയിൽ, മണ്ണ് വഴി വ്യാപിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും സൂര്യരശ്മി ഉപയോഗിച്ചുകൊണ്ട് മണ്ണിന്റെ താപനില ഉയർത്തി നിയന്ത്രിക്കുന്ന പ്രക്രിയയാണ് മണ്ണ് സൂര്യതാപീകരണം . വർഷത്തിലെ ഉയർന്ന ചൂടുള്ള മാസമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. നനഞ്ഞ മണ്ണ് പ്രകാശം കടത്തിവിടുന്ന പോളിത്തീൻ ഷീറ്റുകൊണ്ട്  പൊതിഞ്ഞ് നാലു  മുതൽ ആറ് ആഴ്ചയോളം നേരിട്ടുള്ള സൂര്യപ്രകാശം ഏൽപ്പിക്കുക. ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ മുകളിലെ ആറിഞ്ചോളം കനത്തോളം മണ്ണിന്റെ താപനില ഉയരുന്നതായികാണുന്നു, ഇത്  ചെയ്യുന്നത് സ്ഥലത്തെയും ആശ്രയിച്ചിരിക്കും. പ്ലാസ്റ്റിക് ഷീറ്റ് സൂര്യരശ്മിയിലെ ഊർജ്ജത്തെ മണ്ണിൽ പിടിച്ചു  നിർത്തിക്കൊണ്ട്  12 - 8  ഇഞ്ച്  ആഴത്തിലുള്ള മണ്ണിന്റെ  താപനില ഉയർത്തി മണ്ണിലുള്ള കളയുടെ  വിത്തിനെയും രോഗാണുക്കളെയും വീരയും കീടങ്ങളുടെ മുട്ടയും നശിപ്പിക്കുന്നു .

സൂര്യതാപീകരണം വഴി മണ്ണിന്റെ താപനില പരമാവധി 72°C- 90°C വരെ, 2 ഇഞ്ച്  ആഴത്തിലും 32°C -37°C വരെ,  8 ഇഞ്ച് ആഴത്തിലും ഉയർന്നു കാണപ്പെടുന്നു.

 
മണ്ണ് സൂര്യതാപീകരണം

മണ്ണ് സൂര്യതാപീകരണം ചെയ്യുന്ന രീതി

തിരുത്തുക

തുറസ്സായ നിഴൽ കുറഞ്ഞ സ്ഥലമാണ് സൂര്യതാപീകരണം ചെയ്യാൻ തിരഞ്ഞടുക്കുന്നത്. തൈനടാനുള്ള നഴ്‌സറി തവരണ ഉണ്ടാകാനായാലും പോട്ടിംഗ് മിക്ച്ചർ ഉണ്ടാകാനായാലും ആദ്യംത താവരണ ഉണ്ടാക്കി അതിലെ കബും കല്ലും എടുത്തു കളഞ്ഞ മണ്ണ് നിരപ്പാക്കി സൂര്യതാപീകരണം ചെയ്യാൻ ഉപയോഗികാം.മണ്ണിലേക്ക്‌ ഇടാൻ ഉദ്ദേശിക്കുന്ന ജൈവ വളo സൂര്യതാപീകരണം ചെയ്യുന്നതിന് മുമ്പേ മണ്ണിൽ ഇളകി ചേർക്കേണ്ടതാണ് ഇത് ജൈവവളത്തിലെ കളയുടെ വിത്തിനെയും രോഗാണുക്കളേയും നശിപ്പിക്കുന്നു.സൂര്യതാപീകരണത്തിനുള്ള താവരണ സൂര്യന്റെ ദിശയുടെ തെക്കുവടക്ക് ദിശയിലേക്കാണെങ്കിൽ ഒരേപോലെ സൂര്യരശ്മി ലഭിക്കുന്നതാണ്. മണ്ണിനെ നനയ്ക്കുക 5/L എന്ന അളവിൽ ഉരുള ഉണ്ടാക്കാൻ പറ്റുന്ന പരുവമാക്കുന്നത് ഉച്ചിതം.

"https://ml.wikipedia.org/w/index.php?title=മണ്ണ്_സൂര്യതാപീകരണം&oldid=2478859" എന്ന താളിൽനിന്ന് ശേഖരിച്ചത്