മണ്ണെണ്ണക്കുഴമ്പ്
കീടങ്ങൾക്കെതിരേ തളിയ്ക്കാൻ പറ്റിയ ഒരു സ്പർശന കീടനാശിനിയാണ് മണ്ണെണ്ണക്കുഴമ്പ്.
ചേരുവകൾ
തിരുത്തുകമണ്ണെണ്ണക്കുഴമ്പിൽ ബാർസോപ്പും(അലക്കു സോപ്പ്) മണ്ണെണ്ണയുമാണ് പ്രധാന ചേരുവകൾ. [1]
തയ്യാറാക്കുന്നവിധം
തിരുത്തുക250 ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് രണ്ടു ലിറ്റർ ചെറുചൂടുവെള്ളത്തിൽ തരികൾ ഇല്ലാത്തവിധം നന്നായി ലയിപ്പിയ്ക്കുക. ലായനി തണുത്തുകഴിയുമ്പോൾ നാലരലിറ്റർ മണ്ണെണ്ണ ഇതിലേയ്ക്ക് കലർത്തി യോജിപ്പിയ്ക്കണം.[2]
ഉപയോഗം
തിരുത്തുകഈ കീടനാശിനി ചെടികളുടെ നീരൂറ്റികുടിയ്ക്കുന്ന കീടങ്ങൾക്കെതിരേ ഫലപ്രദമാണ്. 10 പ്രാവശ്യമെങ്കിലും നേർപ്പിച്ച് ഇത് ഉപയോഗിയ്ക്കാം. കീടനാശിനി ഇലകളിൽ വീഴാതെ സൂക്ഷിക്കണം. [3]
അവലംബം
തിരുത്തുക- ↑ കിസാൻ കേരള
- ↑ ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 92
- ↑ നാലാമിടം