മണ്ട്രോത്തുരുത്ത് (ചലച്ചിത്രം)

പി.എസ്. മനു സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മണ്ട്രോത്തുരുത്ത്. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന മൺറോതുരുത്ത് ദ്വീപിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്.

മണ്ട്രോത്തുരുത്ത്
മണ്ട്രോത്തുരുത്ത് സിനിമ പോസ്റ്റർ
സംവിധാനംപി.എസ് മനു
നിർമ്മാണംപി.എസ് മനു
കഥപി.എസ് മനു
തിരക്കഥപി.എസ് മനു
അഭിനേതാക്കൾഇന്ദ്രൻസ്
ജേസൻ ചാക്കോ
സുധർമ
ശോഭന സമർത്ത്
സംഗീതംജനാർദ്ദനൻ
ജി. അരവിന്ദൻ
ഛായാഗ്രഹണംപ്രതാപ്‌ നായർ
ചിത്രസംയോജനംമനോജ്‌ കണ്ണോത്ത്
റിലീസിങ് തീയതി
  • നവംബർ 11, 2016 (2016-11-11)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ്, ജേസൺ ചാക്കോ, അഭിജാ ശിവകല, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

കഥാ ചുരുക്കം

തിരുത്തുക

ഒരു തുരുത്തിൽ ഏകാന്തനായി ജീവിക്കേണ്ടി വരുന്ന ഒരു പിതാവിന്റെ മാനസിക വ്യഥകളാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. മുത്തശ്ശനോടൊത്ത് കഴിയാനായി കേശുവും അവന്റെ അച്ഛനും മണ്ട്രോത്തുരുത്തിൽ എത്തുന്നു. വിചിത്ര സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന കേശുവിനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കാനുള്ള അച്ഛന്റെ തീരുമാന്തെ മുത്തശ്ശൻ എതിർക്കുന്നു. കേശുവിനെ മുത്തശ്ശൻ കൂടെ നിർത്തി ജീവിതം കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നതും തടർന്ന് അനുഭവിക്കേണ്ടിവരുന്ന സംഘർഷങ്ങളുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം
  • മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്‌കാരം
  • മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തില് പ്രദർശിപ്പിച്ചു.


പുറം കണ്ണികൾ

തിരുത്തുക

മണ്ട്രോത്തുരുത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ