നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം അല്ലെങ്കിൽ നെൽസൺ മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് മണ്ടേലദിനം ആഘോഷിക്കുന്നത്[1]. 2009 ലാണ് യുണൈറ്റഡ് നേഷൻസ് ഇത് ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്. യുണൈറ്റഡ് നേഷൻസ് 2010 ജൂലായ് 18 നാണ് ആദ്യ മണ്ടേലദിനം ആഘോഷിച്ചത്[2]. മറ്റു ഗ്രൂപ്പുകൾ 18 ജൂലായ് 2009 മുതൽ ഈ ദിനം ആഘോഷിച്ചുതുടങ്ങി.

Nelson Mandela International Day
Fan Walk For Peace And Unity (4813214106).jpg
തിയ്യതി18 July (officially since 2010 (2010))
ആവൃത്തിannual

2009 ഏപ്രിൽ 27 ന് നെൽസൺ മണ്ടേല ഫൗണ്ടേഷനും 46664 കൺസേർട്ട്സും മണ്ടേല ദിനത്തിൽ പങ്കുചേരാനായി ആഗോള സമൂഹത്തിന് ആഹ്വാനം നൽകി. മണ്ടേല ദിനം ഒരു പൊതു ഒഴിവുദിനമല്ല. ഇത് ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനായി ആഘോഷിക്കുന്ന ദിനമാണ്. സമൂഹത്തിന് സേവനം ചെയ്തുകൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. [1][3]

ആഗോളമായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് മണ്ടേലദിനം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനം മുന്നോട്ടുവയ്ക്കുന്നത്.

Referencesതിരുത്തുക

  1. 1.0 1.1 "Nelson Mandela International Day, July 18, For Freedom, Justice and Democracy". un.org. ശേഖരിച്ചത് 11 July 2011.
  2. http://www.worldlii.org/int/other/UNGARsn/2009/64.pdf
  3. "46664 and the Nelson Mandela Foundation Call for Establishment of Global 'Mandela..." Reuters. 27 April 2009. മൂലതാളിൽ നിന്നും 2013-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 July 2010.

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=മണ്ടേല_ദിനം&oldid=3640037" എന്ന താളിൽനിന്ന് ശേഖരിച്ചത്